Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രേത കഥകൾ | Horror Stories in Malayalam

ഓർമ വെച്ച നാൾ മുതൽ മുത്തശ്ശിക്കഥകളിൽ നമ്മളേറെയും കേട്ടിരുന്നത് പ്രേത കഥകൾ (Horror stories in Malayalam) ആയിരുന്നു. അതുകൊണ്ടു തന്നെ ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നത് പ്രേത കഥകൾ (Horror stories in Malayalam) തന്നെ ആണ്. ദൈവമുണ്ടെങ്കിൽ അവിടെ പിശാചുമുണ്ട് എന്നു വിശ്വസിക്കുന്ന ഒരുപാട് പേർ നമ്മുടെ ഇടയിലുണ്ട്. അതിനാൽതന്നെ പ്രേത കഥകൾക്ക് എന്നും നമ്മുടെ ഇടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.

പുരാതന കാലം മുതൽ ഇങ്ങു ഇരുപത്തൊന്നാം നൂറ്റാണ്ടു വരെ പല തരത്തിലുള്ള പ്രേതകഥകൾ പ്രചാരത്തിൽ ഉണ്ടായിട്ടുണ്ട്. മെസൊപോട്ടേമിയൻ സംസ്‌കാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് മനുഷ്യന്റെ മരണത്തോടെ അവന്റെ വ്യക്തിതത്തോട് കൂടി ആത്മാവ് പ്രേതമായി മാറുകയും അത് പിന്നീട് ഈ ഭൂമിയിലൂടെ സഞ്ചരിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു എന്നതാണ്. പ്രേതത്തെ പ്രീതിപ്പെടുത്താൻ മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അതിനു ഇഷ്ടപ്പെട്ട ആഹാരങ്ങളും പാനീയങ്ങളും കാഴ്ച വെക്കുന്നു. അല്ലാത്ത പക്ഷം അസുഖങ്ങളും നിര്ഭാഗ്യവുമെല്ലാം ഈ പ്രേതങ്ങൾ കൊണ്ടു വന്നു നൽകും. അങ്ങനെ ഒരുപാട് കഥകൾ വിവിധ സംസ്ക്കാരങ്ങളിലും, മതങ്ങളിലും, പ്രദേശങ്ങളിലുമായി നിലനിൽക്കുന്നു.

മിക്ക പഴയ പ്രേത കഥകളിലും പ്രേതങ്ങൾ നേരിട്ട് പ്രത്യക്ഷപ്പെടുകയോ വ്യത്യസ്ത രൂപങ്ങൾ തെരെഞ്ഞെടുക്കുകയോ ചെയ്യുന്നു. കാലാകാലങ്ങളായി നോവലുകളിലൂടെയും, നാടകങ്ങളിലൂടെയും, ചെറു കഥകളിലൂടെയും കവിതകളിലൂടെയും ഒക്കെ പ്രേത കഥകൾപുറത്തു വരുന്നു. അതിനു മുന്നെ ഉള്ള കാലത്ത് അവ വാമൊഴി രൂപത്തിൽ തലമുറകളായികൈമാറ്റം ചെയ്യപ്പെട്ടുപോന്നു.

മലയാള പ്രേത കഥകളിൽ കള്ളിയങ്കാട്ടു നീലി, ഒടിയൻ എന്നീ കഥാപാത്രങ്ങൾക്ക് ഏറെ ജനപ്രീതിയുണ്ട്. രാത്രിയുടെ യാമങ്ങളിൽ വരുന്ന പ്രേത സങ്കൽപ്പങ്ങൾക്ക് ഒരു തലമുറയെ തന്നെ ഭീതപ്പെടുത്താൻ കഴിഞ്ഞിരുന്നു. പ്രപഞ്ചം ഉള്ളിടത്തോളം കാലം ആത്മാവ് എന്ന സ്വത്വം നില നിൽക്കുന്നു എന്ന തോന്നൽ നോവലുകളും ഇത്തരം കഥകളും ജനിപ്പിക്കുന്നു. അതിനാൽ ഇത് സത്യമാണോ മിഥ്യ ആണോ എന്ന ആശങ്ക ഇന്നും ആളുകളിൽ നിലനിൽക്കുന്നുണ്ട്.

പ്രേത കഥകൾ (Horror stories in Malayalam) പല സവിശേഷതകൾ നിറഞ്ഞതാണ്. മനുഷ്യന്റെ ചങ്കിടിപ്പ് കൂട്ടാനായി പല ടെക്നിക്കുകളും അതിൽ ഉപയോഗിക്കുന്നു. ആളുകളിൽ പേടിയുണർത്താൻ ഈ കഥകളിൽ സസ്പെൻസ്, ടെൻഷൻ, ഷോക്ക് മുതലായകാര്യങ്ങൾ ഉപയോഗിക്കുന്നു. പ്രേത കഥകളിൽ അത് നടക്കുന്ന സ്ഥലത്തിന് വളരെയധികം പ്രാധാന്യമുണ്ട് . മിക്ക കഥകളിലും നമ്മൾ കാണുക ഒരു കോട്ടയോ, ശ്മശാനമോ, കാടോ അല്ലെങ്കിൽ ഒരു പ്രേത ബാധ ഉള്ള വീടോ ആകാം. ഇതു കൂടാതെ പ്രേത ബാധയുള്ള വസ്തുക്കളും മനുഷ്യരും ഇത്തരം കഥകളിൽ നിറഞ്ഞു നിൽക്കുന്നു. ഇവയെല്ലാം നമ്മൾപൊതുവായി പ്രേത കഥകളിൽ കാണുന്ന ചില കാര്യങ്ങൾ ആണ്.

പഴയ മലയാള പ്രേത കഥകൾ (Horror stories in Malayalam) ആകട്ടെ ആൽമരം, പന, വവ്വാലുകൾ, കുറുക്കന്റെ ഓരിയിടൽ എന്നിവയൊക്കെ ആണ് പേടിപ്പെടുത്താൻ ഉപയോഗിച്ചിട്ടുള്ളത്. ഇത്തരം കഥകളിൽ വരുന്ന സ്ത്രീ പ്രേത കഥാപാത്രങ്ങളുടെ പ്രത്യേകതയാണ് വെളുത്ത നിറവും, വെള്ള സാരിയും, നീളമേറിയ കാർകൂന്തലും, വിടർന്നകണ്ണുകളും ഒക്കെ. ഇവയ്ക്കെല്ലാം ഒരുകാലത്ത് നമ്മളിൽ പേടിയുണർത്താൻ കഴിഞ്ഞിട്ടുണ്ട്.എന്നാൽ ഇന്നത്തെ പ്രേത കഥകളിൽ കാലത്തിന് അനുസൃതമായുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നിരുന്നാലും മലയാറ്റൂരിന്റെ യക്ഷിയും വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചവുമെല്ലാം ഇന്നും വായനക്കാരിൽ ഭീതി ജനിപ്പിക്കുന്ന പ്രേത കഥകളായിതുടരുന്നു.

മനുഷ്യന്റെ ചിന്തകൾക്കും അറിവിനും അതീതമായ സങ്കല്പമോ ഒരു പക്ഷെ യാഥാർഥ്യമോ ആകാം ആത്മാക്കളും പ്രേതപിശാചുകളും. അവ ഉണ്ടെന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രേതകഥകളും അമാനുഷികതയും എന്നും ആളുകൾക്ക് ഹരമാണ്. എത്ര തന്നെ വായിച്ചാലും മതിയാവാത്തതാണ് ഇത്തരം കഥകൾ. അത് മനുഷ്യന്റെ ഭീതിയെ മാത്രമല്ല ഉണർത്തുന്നത് മറിച്ച് കാണാമറയത്തുള്ളതെന്തിനെയും കണ്ടെത്തുക എന്ന മനുഷ്യന്റെ ത്വരയെകൂടിയാണ് പ്രേത കഥകൾ (Horror stories in Malayalam) ഉപയോഗപ്പെടുത്തുന്നത്.

കൂടുതല്‍ കാണിക്കൂ