Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

Kutti Kathakal | Stories For Children in Malayalam

Malayalam Story for Kids കുട്ടികളുടെ കഥകൾ ഹൃദയസ്പർശിയായ സന്ദേശങ്ങളും വികാരങ്ങളും കൊണ്ട് ജീവിതത്തെ സ്‌പർശിക്കുന്നതു കൊണ്ട് തന്നെ ഒരു വായനക്കാരനെ സംബന്ധിച്ചെടുത്തോളം തന്റെ ആത്മാവിനെ ആനന്ദ ലഹരിയിലാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെകഥ വായന Malayalam Story for Kids. കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള കഥകളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ചെറിയ രീതിയിലുള്ള വായനയിൽ തുടങ്ങി , ചിലപ്പോൾ ഹൊറർ കഥകളോ , കോമഡി കഥകളോ ഒക്കെ വായിക്കുമ്പോൾ വായനക്കാരന് ചില സന്ദർഭങ്ങളിൽ വികാരാത്മകമായ പ്രചോദനം ലഭിയ്ക്കുന്നു. എല്ലാവർക്കും അറിയും പോലെ മലയാളത്തിലെ കുട്ടികളുടെകഥകൾ Malayalam Story for Kids എല്ലാ പ്രായത്തിലുമുള്ള വായനക്കാരെയും വശീകരിക്കുകയും ആകർഷിക്കുകയും ചെയ്യുന്നു. കഥാരചനയുടെ ഏറ്റവും നിർമ്മലമായ രൂപം അതായത് കുട്ടികളുടെ കഥ എന്നത് പലപ്പോഴും എഴുത്തിന്റെ ഏറ്റവും നിഷ്കളങ്കവും ലളിതവുമായ രൂപമായി കണക്കാക്കപ്പെടുന്നു. ആ ഭാഷ സൗന്ദര്യം കൊണ്ടു തന്നെ കുട്ടികളുടെ കഥകൾക്ക് ചെറിയ കുട്ടികളെ കൂടുതൽ വായനക്കാരായ് ലഭിയ്ക്കുന്നു. മലയാളത്തിന്റെ സ്വന്തം കഥാകാരൻ നന്ദനാർ എന്ന പിസി കുട്ടികൃഷ്ണന്റെ "ഉണ്ണി കുട്ടന്റെ ലോകം"എന്ന കഥ വളരെ ഹൃദയസ്പർശിയായ ശൈലി ഉൾക്കൊള്ളുന്നു. ഉണ്ണികുട്ടന്റെ ദൈനം ദിന ജീവിത കഥകൾ ഇതിൽ വിവരിക്കുന്നു. ഉണര്‍ത്തുന്ന ഗ്രാമീണപശ്ചാത്തലത്തില്‍, ഒരു ചെറിയ കുടുംബത്തിലെ ഉണ്ണിക്കുട്ടന്‍ എന്ന കുരുന്നിന്റെ കാഴ്ചപ്പാടില്‍ ഈ ലോകം എങ്ങനെയെന്ന് വരച്ചുകാട്ടുകയാണ് നന്തനാര്‍.ഗ്രാമീണവീചിയിലെ പടിപ്പുരയില്‍ നിന്നുകൊണ്ട് ഉണ്ണിക്കുട്ടന്‍ അവന്റെ വിസ്മയങ്ങളുടേയും, വികൃതിയുടെയും ആഹ്ലാദത്തിമിര്‍പ്പിന്റേയും കുഞ്ഞുകുഞ്ഞു നൊമ്പരങ്ങളുടെയും നിഷ്‌കളങ്കലോകത്തേക്ക് നമ്മെ മാടിവിളിക്കുമ്പോള്‍, അവിടേക്ക് പുഞ്ചിരിയോടെ കയറിച്ചെല്ലാത്തവരായി ആരുണ്ട്.ഈ രീതിയിലുള്ള കുട്ടികളുടെ കഥകൾ കഥപറച്ചിലിന്റെ ശക്തിയും അവയ്ക്ക് ഒരാളെ അവന്റെ അല്ലെങ്കിൽ അവളുടെ നിലവിലെ അവസ്ഥയിൽ നിന്ന് മറ്റൊരു ലോകത്തേക്ക് എങ്ങനെ മറികടക്കാമെന്നും കാണിക്കുന്നു. ഈ രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ബാലസാഹിത്യകഥകൾ Malayalam Story for Kids അന്തർലീനമായിരിയ്ക്കുന്ന വികാരങ്ങളെയും മറഞ്ഞിരിക്കുന്ന സന്ദേശങ്ങളെയും സമഗ്രമായി ജനങ്ങളിലെത്തിയ്ക്കുന്നു. വായനയിൽ അഭിനിവേശമുള്ള, എന്നാൽ ജോലിത്തിരക്കുകൾക്കിടയിലും സമയക്കുറവുമൂലവും വായിക്കാൻ പറ്റാത്ത വായനക്കാർക്കും വളരെക്കാലം ഏതെങ്കിലും പ്രത്യേക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുള്ള വായനക്കാർക്കും ഇത്തരത്തിൽ കഥകൾ തെരെഞ്ഞെടുത്തു വായിക്കുന്നതും നല്ലൊരു മാർഗമാണ്. ഒരാളുടെ വായനയോടുള്ള താൽപ്പര്യം പിടിച്ചെടുക്കുന്നതിനും ആ താൽപ്പര്യം ഏറ്റവും കൂടുതൽ കാലം നിലനിർത്തുന്നതിനുമുള്ള എളുപ്പമുള്ള മാർഗമാണ് എഴുത്തിലെ വൈവിധ്യം. കുട്ടികളുടെ കഥകൾ വൈവിധ്യമാർന്ന വായനയ്ക്കായുള്ള സൗകര്യം ഒരുക്കുന്നു എന്നതിൽ സംശയമില്ല. അങ്ങനെ വായനക്കാരുടെ താൽപ്പര്യം നിലനിർത്തുന്നു. മലയാളം കഥകൾ അതിന്റെ ബാലസാഹിത്യരൂപത്തിൽ നിരവധി എഴുത്തുകാർ പര്യവേക്ഷണം ചെയ്തിട്ടുണ്ട്, ചെറുപ്പക്കാരും പ്രായമായവരുമായ വായനക്കാർ പരമ്പരാഗത ദൈർഘ്യമേറിയ നോവലുകളേക്കാൾ കൂടുതൽ ഈ കുട്ടികളുടെ കഥകളെ Malayalam Story for Kids ആസ്വദിക്കുന്നു, കാരണം അവരുടെ വ്യക്തമായ ചടുലമായ രചനയും നേരായ സന്ദേശവും എല്ലാവർക്കും ആഹ്ലാദകരവും ആസ്വാദ്യകരവുമാണ്. എല്ലാത്തരം കഥാ രചനകളും പോലെ കുട്ടികളുടെ കഥകളും മനസ്സിലാക്കാൻ എളുപ്പവും ആസ്വാദ്യകരവുമായിരിക്കണം.കൂടാതെ ഭാഷയിലെ ഒഴുക്ക് വായനക്കാരുടെ ചിന്തകളുമായ് മനോഹരമായ് സമ്മേളിക്കണം എന്നു മാത്രം. ഒരു വ്യക്തിയുടെ ഭാവനയും സർഗ്ഗാത്മകതയും നിലനിർത്തുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ കഥ എഴുത്തിന്റെ ശക്തി എന്നു വേണം കരുതാൻ.പ്രതിലിപി നിങ്ങൾക്കായ് കുട്ടികളുടെ കഥകളുടെ ശേഖരം ഒരുക്കുന്നു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെ യും കുസൃതിയുടേയും സൗഹൃദത്തിന്റെയും നിറങ്ങൾ ചാലിച്ചെഴുതിയ കഥകളുടെ കലവറ നിങ്ങൾക്കായ് കാത്തു വച്ചിരിക്കുന്നു. കുരുന്നു മനസ്സുകളുടെ താളവും ഭാവവും തൊട്ടറിഞ്ഞ നിരവധി കുട്ടികളുടെ കഥകൾ പ്രതിലി പി നിങ്ങൾക്കായ് കാത്തു വച്ചിരിയ്ക്കുന്നു. വായിക്കൂ കുഞ്ഞു കഥകളുടെ ലോകത്ത് വായനയിൽ മുഴുകൂ...

കൂടുതല്‍ കാണിക്കൂ