ഞാൻ എൻ സ്വപ്നങ്ങൾ
തൻ പ്രിയ കൂട്ടുകാരി...
നിന്റെ പാട്ടുകളിലെ
നാണക്കാരിയിവൾ.
നിൻ വരികളിൽ
ചെമ്പകപ്പൂവിൻ
സുഗന്ധമേറിയവൾ.
നിന്നോർമ്മയിൽ,
ഒരായിരം വസന്തമായ്
നിറഞ്ഞുതൂകിയവൾ...
നിന്നിലെന്നും പുതുമഴയായ്,
ഈ ആയുഷ്ക്കാലം...
പെയ്തിറങ്ങുന്നവൾ.
നിന്നിലായ് നിറയെ
ഓരോ അണുവിലും
ഞാനുയിർത്തെഴുന്നേറ്റിടും.
ഒടുവിൽ നിന്നിൽ
നിന്നാത്മാവിൽ
പ്രിയമാർന്ന വരികളായയ്
വീണുണർന്നെന്റെ
ചില്ലകൾ പൂത്തിടും
നിന്നിലെന്നും ഞാൻ
ഒരു പൂക്കാലമായ് മാറിടും
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം