ഞാൻ ഒരു മഴ പോലെയാണത്രെ. നിനച്ചിരിക്കാത്ത നേരത്തു ചാറ്റൽ മഴയായി കടന്നു വന്ന് ഉള്ളൊന്നു തണുപ്പിച്ചു പോവും... ഇടയ്ക്കു പറഞ്ഞു തീരാത്ത കഥകൾ പോലെ ഇടതടവില്ലാതെ നിർത്താതെ പെയ്തു കൊണ്ടേയിരിക്കും.... ചിലപ്പോൾ കാറും കോളുമായി മനസ് കലുഷിതമാക്കും.. ഇടി വെട്ടി ഹൃദയം പ്രകമ്പനം കൊള്ളിക്കും മനസ് മിന്നൽ പിണരുപോൽ ചിന്നി ചിതറിക്കും ഒടുവിൽ എന്റെ ഓർമയുടെ അവശിഷ്ടങ്ങളായി മഴത്തുള്ളികൾ ചില നമ്മളിടങ്ങളിൽ ഇറ്റു വീണു കൊണ്ടേയിരിക്കും....