Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

എഴുത്താണി

0

എഴുത്താണി! എഴുതാനായ് എന്നെയേന്തിയേറെ കരങ്ങൾ എന്നിലൂടെ പിറന്ന ഇതിഹാസ കൃതികൾ, എഴിതിയവരെല്ലാമിന്ന് സാഹിത്യ ശിൽപികൾ, എഴുതിയ ഏടുകളെല്ലാമിന്ന് മഹാചരിതങ്ങൾ. എഴുതിയ വാക്കുകളിലൂടെ ഞാൻ അറിഞ്ഞ എത്രയെത്ര ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Ramkumar Subramanian

പാലക്കാട്‌ ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എരുത്തേമ്പതി വില്ലേജിൽ രാമവർമ്മപുരം പുതൂർ സ്വദേശം. വിശ്വകർമ്മ വിഭാഗത്തിൽ ആശാരിയായ അച്ഛൻ സുബ്രഹ്മണ്യനും, അമ്മ ജാനകിയുടെയും ആറുമക്കളിൽ അഞ്ചാമനായി ജനനം. ഹൈയർ സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞ് ഓട്ടോമൊബൈൽ സാങ്കേതിക പഠനത്തിനുശേഷം ജോലിക്കായി ഇറങ്ങിയെങ്കിലും പിന്നീട് വിദൂര വിദ്യാഭാസം വഴി ബിരുദം കരസ്ഥമാക്കി. കമ്പ്യൂട്ടർ പരിജ്ഞാനത്തിനുശേഷം ആ വിഭാഗത്തിൽ അദ്ധ്യാപനത്തിലും ശ്രദ്ധനേടാൻ കഴിഞ്ഞു. 2007 മുതൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ആണ് ജോലി. എഴുത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും ആദ്യമായിട്ട് പ്രസിദ്ധീകരിക്കുന്നത് പ്രവാസ ജീവിതത്തിന്റെ കാലയളവിലാണ്. അതെ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്ന പ്രവാസം എന്നിലെ സർഗാത്മകമായ കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഞാൻ നിർബന്ധിതനായി എന്നുതന്നെ പറയാം. ആ കാലയളവിൽ കഥകളും കവിതകളും മലയാളത്തിലും തമിഴിലും അവിടുത്തെ മാഗസിനിൽ എഴുതിവന്നു. കൂടാതെ പാടുന്നതിനുള്ള താല്പര്യം പഠിക്കുന്നകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നെങ്കിലും, വേദികളിൽ പാടുവാൻ കഴിഞ്ഞതും പ്രവാസ കാലത്താണ്. മാത്രമല്ല കൂട്ടുകാരുടെ പ്രോത്സാഹനം ആവോളം നേടാനും കഴിഞ്ഞു. ഇന്ന് നാട്ടിൽ സ്വന്തമായി "മേസ്‌ട്രോ മെലഡീസ്" എന്ന ഗാനമേള ട്രൂപ്പിന് രൂപം നൽകി പ്രവർത്തിച്ചുവരുന്നു. ചിത്രരചന കുട്ടിക്കാലം മുതൽക്കേ ഉള്ള ശീലമാണെങ്കിലും ജീവിതയാത്രയിലെ ഭാരമേറിയ നിമിഷങ്ങളിലെവിടെയോ അത് മാറ്റിവെക്കപ്പെട്ടു; അതും പൊടിതട്ടി പുറത്തെടുക്കാൻ പ്രവാസജീവിതത്തിൽ സാധിച്ചു. എല്ലാറ്റിനുമുപരി കാണുന്ന നല്ല കഴിവുകളെയെല്ലാം പ്രോത്സാഹിപ്പിച്ചുവരുന്ന ഒരുകൂട്ടം സൗഹൃദങ്ങൾക്ക് എന്റെ ഇതുവരെയുള്ള ജീവിതരേഖയിൽ വലിയ പങ്കുണ്ട്.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • ഈ രചനയ്ക്ക് ഇത് വരെ റിവ്യൂസ് ഒന്നും ഇല്ല
  • author
    താങ്കളുടെ റേറ്റിംഗ്

  • ഈ രചനയ്ക്ക് ഇത് വരെ റിവ്യൂസ് ഒന്നും ഇല്ല