എന്തായീ കേൾക്കണേ..... ദേവീടെവിഗ്രഹത്തിൽ വിള്ളലോ..... ഭഗവതീ..... ചൈത്രൻ നെഞ്ചിൽ കൈവച്ചു...... അതേ ഏട്ടാ.... രാവിലെ വിളക്ക് വയ്ക്കണ നേരാന്റെ കണ്ണിൽ കണ്ടത്, എന്തോ ഒരു ദു:ശ്ശകുനം പോലെ... സുഭദ്ര വേവലാതിയോടെ ഏട്ടനെ നോക്കി. ഉം, എന്തായാലും കാരങ്ങാട്ട് തിരുമേനിയെ വിവരം അറിയിക്കാം... അയാൾ ആലോചനയോടെ ചാരുകസേരയിലേക്കമർന്നു.. 'മണിമംഗലം '... പേരുപോലെ കീർത്തി കേട്ട യശസ്വികളുടെ തറവാട്, ഇപ്പോഴും പണവും പ്രതാപവും ചോരാതെ കാത്തരുളാൻ പരദേവതകൾ കാവൽ നിൽക്കുന്ന, നിലവറയിൽ നാഗങ്ങൾ വാണരുളുന്നയിടം... നിത്യപൂജയുള്ള നിലവറയിലെ ...

