പ്രവാസത്തിന്റെ ഊഷരതയിൽ മനസ്സിന്റെ തപമകറ്റാൻ ഭാവനയുടെ കൂട്ടുകാരനായി പഴമയിലേക്കും, പഴമനസ്സുകളിലേക്കും പരകായം ചെയ്യാൻ ശ്രമിക്കുന്ന ഒരു സ്വപ്നസഞ്ചാരി.....ഒരു തനി നാട്ടുമ്പുറത്തുകാരൻ. എഴുത്തിന്റെ താളവും, വ്രത്തവും, ശാസ്ത്രവും അറിയില്ല....മനസ്സിൽ തോന്നുന്നത് കുത്തികുറിക്കുന്നു. പങ്കുവെക്കപ്പെടാനുള്ള ആഗ്രഹം കൊണ്ട് നിങ്ങളിലേക്ക് സമർപ്പിക്കുന്നു. സ്വീകരിക്കാം, നിരാകരിക്കാം, വിമർശിക്കാം, പ്രോത്സാഹിപ്പിക്കാം......
രാവേറെയായി....തൂലികത്തുമ്പിൽ കളിക്കൂട്ടുകാർ വന്നു കുറുമ്പ് കാട്ടുന്നു......തുടരട്ടെ....