നിങ്ങൾക്ക് വായിക്കേണ്ട ഭാഷ തിരഞ്ഞെടുക്കൂ
എന്റെ യാത്രാനുഭവങ്ങൾ - 3 - - - - - - - - - - - - - - - - - - - - - -- ***ശൂലി മലയിലേയ്ക്കക്കാരു ജൈത്രയാത്ര*** ജൈവ വൈവിധ്യങ്ങളാൽ സമൃദ്ധമാണ് പൂയംകുട്ടി വനമേഖലകൾ. പശ്ചിമഘട്ട പർവ്വത നിരകളിൽ ...
ഞാൻ സജി കൂറ്റാംപാറ. സമ്പന്നമായ ധാരാളം പ്രഗൽഭ സാഹിത്യ സാരഥികളെയും, എണ്ണമറ്റ പ്രതിഭാധനൻമാരെയും കൊണ്ട് ധന്യമായ പ്രതി ലിപിയ്ക്ക് ആദ്യം തന്നെ ഭാവുകങ്ങൾ അർപ്പിക്കുന്നു... ഇക്കൂട്ടത്തിൽ ഒരു ഭാഗമാകുവാൻ കഴിഞ്ഞ ഒരു എളിയ കലാകാരൻ എന്ന നിലയിൽ ഞാൻ ഒത്തിരി അഭിമാനിക്കുന്നു, സന്തോഷിക്കുന്നു... സാഹിത്യ മേഖലകളിൽ പറയത്തക്കതായ വ്യക്തിമുദ്ര പതിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല എങ്കിലും സാഹിത്യാതീവ തൽപരൻ എന്ന നിലയിൽ ഞാനും ചെറുതായിട്ടൊന്നു പരിചയപ്പെടുത്താം... ഞാൻ സജി കൂറ്റാംപാറ. ജനിച്ചത് ഘോരവനങ്ങളും കുന്നുകളും പാറക്കെട്ടുകളും മരങ്ങളും മലകളും പുഴകളും പൂവനങ്ങളും കൊണ്ട് മഹാ സുന്ദരിയായി 1997 വരെ ഇടുക്കി ജില്ലയുടെ ഭാഗമായി ജില്ലയുടെ പടിഞ്ഞാറേ അതിർത്തി പ്രദേശമായ കുട്ടമ്പുഴ പഞ്ചായത്തിൽ കൂറ്റാംപാറ എന്ന കുഞ്ഞു ഗ്രാമത്തിൽ. ഇന്ന് കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി പ്രദേശമാണ്. അദ്ധ്യാപകൻ, കാഥികൻ, നാടക കലാകാരൻ, നാടൻ പാട്ടുകാരൻ, സാഹിത്യകാരൻ, നിരൂപകൻ...ഒക്കെ ആയിരുന്നു ഒരു കാലത്ത്. LP സ്കൂൾ കാലഘട്ടം മുതൽ കഥകളും കവിതകളും എഴുതി തുടങ്ങിയതാണ്. സ്കൂൾ - കോളേജ് ഘട്ടങ്ങളിൽ പ്രൊഫഷണൽ കാഥികനായിരുന്നു. പിന്നീട് അമച്വർ നാടക രംഗത്ത് നാടകാഭിനയം, രചനയും സംവിധാനവും ഒക്കെയായി ഇൻഡ്യയൊട്ടാകെ ഓടി നടന്നിട്ടുണ്ട്. കേരളമൊട്ടാകെ സാഹിത്യവും, കവി അരങ്ങും ആയി ഒരു കാലഘട്ടം.... ഏകദേശം 20 വർഷത്തെ അദ്ധ്യാപന കാലഘട്ടങ്ങളിൽ ധാരാളം അമച്വർ നാടകങ്ങളുടെ രചനയും സംവിധാനങ്ങളും നിർവ്വഹിച്ചിട്ടുണ്ട്. അനേകം പ്രാദേശിക സാഹിത്യകാരൻമാർക്ക് പ്രോത്സാഹനവും വളർച്ചയും നൽകിയ ഒരു സാഹിത്യവേദി സ്വന്തമായി നടത്തിയിരുന്നു. കൊറോണ കാലഘട്ടങ്ങളിൽ online Digital മാസിക (സർഗ) എഴുതി തുടങ്ങുന്നവരുടെ രചനകൾക്കിടം നൽകുന്നതിനായി നടത്തിയിരുന്നു. അവരിൽ ചിലർ ഇന്നത്തെ സോഷ്യൽ മീഡിയയിലെ ചില മികച്ച എഴുത്തുകാരായിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എല്ലാം തന്നെ എഴുതിയിട്ടുണ്ട്. പെരുമ്പാവൂർ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ ആണ് PDC മുതൽ PG വരെ പഠിച്ചത്. ഈ കാലയളവിൽ പ്രിയപ്പെട്ട കോളേജും, സ്നേഹസമ്പന്നരായ അധ്യാപകരും നൽകിയ പ്രോത്സാഹനം വളരെ വലുതായിരുന്നു. അവരുടെ സപ്പോർട്ടോടുകൂടി സ്വന്തമായി ഒരു കയ്യെഴുത്തു പത്രം വാരാന്ത്യം ( കാമ്പസ് വീക്) കോളേജിൽ 3 വർഷം വിജയകരമായി നടത്തി. വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാലയും, സുവർണ തീയേറ്റേഴ്സും എൻ്റെ സാഹിത്യ- നാടക സപര്യയിൽ വഴിത്താരയായി. ഇന്നിപ്പോൾ ഒട്ടുമിക്ക സോഷ്യൽ മീഡിയ ഗ്രൂപ്പിലും അംഗമാണ്. എന്നാൽ എഴുത്ത് വളരെ ശോകമാണ്. ധാരാളം ബഹു രചയിതാക്കളുടെ സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധമായിട്ടുണ്ട്. സ്വന്തമായൊരു പുസ്തകം: 'കാണാകേരളം' അധികം അറിയപ്പെടാത്ത കേരളത്തിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലുടെ ഒരു യാത്ര (പ്രസാധകർ: വായനപ്പുരബുക്സ് ,എറണാകുളം) കേരള സംഗീത നാടക അക്കാദമിയുടെ 2017-18 ലെ ഏറ്റവും മികച്ച നാടകത്തിലെ നടൻ, സാഹിത്യ രംഗത്തെ സംഭാവന എന്നിവയ്ക്ക് സ്നേഹവീട് കേരളയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന യുവജനക്ഷേമ വകുപ്പിൻ്റെ ആദരവ്, KL - 44, കേരള സോഷ്യൽ മീഡിയ പ്രസ്സ് ട്രസ്റ്റിൻ്റെ ആദരവ്, കോതമംഗലം സുവർണരേഖയുടെ കലാശ്രേഷ്ഠ അവാർഡ്, കലാകാരൻമാരുടെ സംസ്ഥാന സംഘടനയായ സവാക് കേരളയുടെ ആദരവ്, കേരളത്തിലെ അമച്വർ നാടക സംഘടനയുടെ (നാടക്) അംഗീകാരം, ഭാഷാ മലയാളം സാഹിത്യ സൗഹൃദ കൂട്ടായ്മ, ചേറായിയുടെ ആദരവ്... അങ്ങനെ... സാഹിത്യത്തിൽ പ്രാദേശിക അംഗീകാരങ്ങൾ ധാരാളം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ നാടകക്കാരുടെ സംഘടനയായ 'നാടക് ' (Network of Artistic Theatre activists of Kerala) യുടെ കിഴക്കൻ മേഖലയുടെ പ്രഥമ സെക്രട്ടറി, Govt. അംഗീകൃത 37 ഇനം കലാകാരൻമാരുടെ സംസ്ഥാന സംഘടനയായ 'സവാക് ' (Stage artist and workers Association of Kerala) ൻ്റെ എറണാകുളം ജില്ലാ കമ്മിറ്റി അംഗം ഒക്കെ ആയിരുന്നു. ഇപ്പോൾ, ആനിക്കാട്ട് വീട്ടിൽ, കീരംപാറ പോസ്റ്റ്, പുന്നേക്കാട്, കോതമംഗലം, എറണാകുളം ജില്ല. പിൻ: 686681 ൽ പകരം വയ്ക്കാനോ, പിൻതുടർച്ചയ്ക്കായോ, ഒരവകാശിയായോ ഒരു തലമുറയോ സൃഷ്ടിക്കപ്പെടാതെ ഭാര്യ: 'സിന്ധു'വുമായി കഴിയുന്നു. ഒപ്പം ഒരു തുണിക്കടയിലെ സെയിൽസ്മാൻ ആയി ജീവിതം തള്ളിനീക്കുന്നു... ധാരാളം പുതിയ എഴുത്തുകാർക്ക് ഒരു മാർഗദീപമായി പ്രശോഭിക്കുന്ന, എല്ലാവരെയും ഒരു പോലെ ചേർത്തു പിടിക്കുന്ന, ഏറ്റവും ജനസമ്മതിയാർജിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ശക്തമായ ഒരു സാഹിത്യ പ്രസ്ഥാനമായ പ്രതി ലിപിയുടെ ഒരംഗമെന്ന നിലയിൽ സാഭിമാനം നന്ദിയോടെ, അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നു. സ്നേഹപൂർവ്വം സജി കൂറ്റാംപാറ

പ്രധാന പ്രശ്നം
പ്രധാന പ്രശ്നം