"മഴയാലോ ... എല്ലാടത്തും വെള്ളോം .. " "വേറൊരു ദെവസോം കിട്ടീലാ ഈ മഴയ്ക്ക്...." ഗ്രൗണ്ടിൽ നടക്കുന്നവർ പരസ്പരം നേരം കെട്ടു പെയ്യുന്ന മഴയെ പ്രാകുന്നുണ്ടായിരുന്നു. സത്യം ...!! ഇന്നലെ വരെ വെയിലോണ്ട് കുടയെടുക്കണ്ട അവസ്ഥയായിരുന്നു. ഡ്രൈവിംഗ് മാഷിന്റെ മുഖത്തും പുറത്തുക്കാണിക്കാനിഷ്ടപ്പെടാത്തൊരു ടെൻഷനുണ്ട് . ഒൻപത് മണിക്കുള്ള ഡ്രൈവിംഗ് ടെസ്റിന് നേരെത്തെ ആറുമണിക്ക് പ്രാക്ടിസിനു കൊണ്ടുവന്നിരിക്കാണ് മാഷ് . ഞാൻ തലയുയർത്തി മാഷിനെ നോക്കി ... "പോയി വണ്ടീല് കേറ്.. നല്ല ചളീണ്ട് .. അല്ലെങ്കിലേ ഇറക്കാണ് ഈ കമ്പി ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം