'വെള്ള പൂശിയ ആ കൊച്ചു വീടുവിട്ട് പോരുമ്പോൾ,
തിരിഞ്ഞു നോക്കാൻ തോന്നിയില്ല.കാരണം - ആ ചിത്രം എെന്റ കൺമുന്നിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. അച്ഛൻ, പ്രിയ സഹോദരിമാർ, കളി തോഴികളായ രണ്ട് കുട്ടി കുറുമ്പികൾ , ഏട്ടൻമാർ, പ്രിയമുള്ള ബന്ധുജനങ്ങൾ, അയൽപക്കക്കാർ:
അങ്ങിനെയങ്ങിനെ എനിക്കു പ്രിയപ്പെട്ട എല്ലാ വർണങ്ങളും പിറകിലേക്ക് മാറ്റി നിർത്തി കൊണ്ടാണ് ഞാൻ പടിയിറങ്ങിയത് .
മുൻപേ നടന്നു പോയ അമ്മയുടെ ചിത്രം ചുവരിൽ തൂക്കി ഇട്ടിരുന്നു.ഒരെണ്ണം കൂടെ കരുതാൻ കഴിഞ്ഞില്ല.
കണ്ണുകൾ നിറഞ്ഞൊഴുക്കുകയാണ്: '
കാറിന്റെ വേഗത കൂട്ടും തോറും എനിക്കിഷ്ടപ്പെട്ടവയെല്ലാം പിറകിലേക്കോടി പോകുന്നു. വിളക്ക് വച്ചു പ്രാർത്ഥിച്ചിരുന്ന അമ്പലം നിറഞ്ഞു നിൽക്കുന്ന കുളം, തല താഴ്ത്തി നിൽക്കുന്ന കരിമ്പനകൾ ,ഇരുണ്ടുകൂടിയ പാറ കൂട്ടങ്ങൾ " എല്ലാവർക്കും വേദനയാണോ ഞാൻ പോകുന്നതിൽ!
പിന്നെ എന്തിനെന്നെ പറഞ്ഞു വിട്ടുന്നു.
എനിക്ക് വീട്ടിൽ നിന്നാ മതി.
പക്വതയുള്ളവളെന്ന് മറ്റുള്ളവർ പറയാറുള്ള ഞാൻ കൊച്ചു കുട്ടിയെ പോലെ തേങ്ങി:
എന്നെ ചേർത്തു പിടിച്ച് ഒരു നനുത്ത ശബ്ദം
എന്തിനാണിങ്ങനെ കരയുന്നത്? മതി ഇനി കരയരുത് ..
ഞാൻ ചിരിക്കാൻ ശ്രമിച്ചു;