ഞാൻ ചെന്നൈയിൽ ജോലി ചെയ്യുന്നു . നാട്ടിൽ പത്തനംതിട്ട ജില്ലയിലെ പന്തളം ആണ് സ്ഥലം . ചെറിയ പ്രായത്തിലേ വായനയും എഴുത്തും ഉണ്ടായിരുന്നു . ഇടക്ക് എപ്പോളോ എല്ലാം നഷ്ടമായി . ഇപ്പോൾ പ്രതിലിപിയിലൂടെ വീണ്ടും തുടങ്ങി വെച്ചിരിക്കുകയാണ് .
എന്റെ രചനകൾ കേവലം സാങ്കല്പികമല്ല . പൂർണമായും ഭാവനയുടെ അകമ്പടിയിൽ ഒന്നും എഴുതാൻ എനിക്ക് കഴിയാറില്ല . ഞാൻ ഇതുവരെ എഴുതിയതിലും ഇനി എഴുതാൻ പോകുന്നതിലും എല്ലാം എന്റെ സ്വന്തം അനുഭവങ്ങളോ , ഞാൻ കണ്ടിട്ടുള്ളവയോ ആണ് ഉള്ളത് . അതുകൊണ്ടു തന്നെ എന്റെ സൃഷ്ടികളിലെ ചില കഥാപാത്രങ്ങൾ എന്റെ ചുറ്റുപാടും ഉള്ളവരാണ് . മറ്റു ചിലർ തികച്ചും സാങ്കല്പികവുമാണ് . ഒരു കഥയെഴുതണം എന്ന് കരുതി ഒന്നും എഴുതാൻ കഴിയാറില്ല . എവിടെയെങ്കിലും , എന്നെ ചിന്തിപ്പിക്കുന്ന , ഒരു വ്യക്തിയോ , സംഭവമോ , ജീവിതമോ ആയിരിക്കും പലപ്പോഴും എന്നെ എഴുതാൻ പ്രേരിപ്പിക്കുക .
രചനകളിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക !
Contact Mob 9526416172
9444408537
Face book. https://www.facebook.com/harikrishnan.gnair.52
Mail id [email protected]
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം