പ്രതിലിപി മത്സരത്തിൻറെ ഫലം തയ്യാറാക്കുന്ന പ്രക്രിയ:
1. യോഗ്യമായ എല്ലാ എൻട്രികളും ഷോർട്ട്ലിസ്റ്റ് ചെയ്യുന്നു
പ്രസിദ്ധീകരിച്ച തീയതി – ഔദ്യോഗിക ഇവൻ്റ് സമയപരിധിക്കുള്ളിൽ തന്നെ സീരീസ് മുഴുവനായും പ്രസിദ്ധീകരിച്ചിരിക്കണം.
കുറഞ്ഞ ഭാഗങ്ങളുടെ എണ്ണം – ഇവൻ്റ് മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള അധ്യായങ്ങളുടെ/ ഭാഗങ്ങളുടെ കുറഞ്ഞ എണ്ണമെങ്കിലും എൻട്രിയിൽ ഉണ്ടായിരിക്കണം.
ഓരോ അധ്യായത്തിലെയും വാക്കുകളുടെ എണ്ണം – ഓരോ അധ്യായത്തിലും ഇവൻറ്റിനായി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വാക്കുകളുടെ എണ്ണമെങ്കിലും ഉണ്ടായിരിക്കണം.
അശ്ശീല ഉള്ളടക്ക നയം – കഥ പ്രതിലിപിയുടെ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം; നിരോധിക്കപ്പെട്ട ഉള്ളടക്കമുള്ള സീരീസുകൾ അയോഗ്യമാക്കുന്നതാണ്. വിശദമായ നയങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരേപോലെയുള്ളതോ അല്ലെങ്കിൽ പകർപ്പവകാശ ലംഘനമുള്ളതോ ആയ ഉള്ളടക്കം അയോഗ്യമാക്കുന്നതാണ്.
2. പ്രതിലിപിയിലെ മത്സരത്തിൽ യോഗ്യമായ എൻട്രികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ താഴെ നൽകുന്നു:
ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ട സീരീസുകൾ അതത് പ്രാദേശിക ഭാഷകളിലെ വിദഗ്ദ്ധരായ ഒരു കൂട്ടം വിധികർത്താക്കളാണ് പിന്നീട് വിലയിരുത്തുന്നത്. ഒരു കഥയ്ക്ക് മാർക്കിടുമ്പോൾ താഴെ പറയുന്ന ഘടകങ്ങൾ പരിഗണിക്കുന്നതാണ്:
കഥപറച്ചിലിൻറെ നിലവാരം – എഴുത്തുകാരൻ എത്ര നന്നായി കഥ പറയുന്നു, തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ പിടിച്ചിരുത്താൻ എത്രത്തോളം സാധിക്കുന്നു എന്നത്.
മൗലികത – പ്രതിലിപിയിൽ സാധാരണയായി കാണുന്നതോ ആവർത്തിച്ചുള്ളതോ ആയ കഥകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന, പുതിയതും അതുല്യവുമായ ആശയങ്ങൾ.
വായനക്കാരിലുള്ള സ്വാധീനം – കഥ വായനക്കാരിൽ ഉണ്ടാക്കുന്ന വൈകാരിക ബന്ധം, വായിച്ചു കഴിഞ്ഞാലും അവരെ കഥയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ സീരീസിലുള്ള കമന്റുകളും ഇതിനെ പ്രതിഫലിപ്പിക്കുന്നു.
വഴിത്തിരിവുകൾ – കഥയിലെ അപ്രതീക്ഷിത വഴിത്തിരിവുകൾ, അടുത്തത് എന്ത് സംഭവിക്കുമെന്നറിയാൻ വായനക്കാരെ ആകാംഷയോടെ കാത്തിരിപ്പിക്കുന്നത്.
കഥയുടെ വേഗത – സംഭവങ്ങൾ വലിച്ചുനീട്ടുകയോ തിടുക്കം കൂട്ടുകയോ ചെയ്യാതെ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നത്, വായനക്കാരുടെ താല്പര്യം നിലനിർത്തുന്നു.
ട്വിസ്റ്റുകളും വഴിത്തിരിവുകളും – ആവേശം നിലനിർത്തുകയും ആകാംഷ വർദ്ധിപ്പിക്കുകയും ചെയ്യുന്ന, കഥയിലെ അപ്രതീക്ഷിത സംഭവവികാസങ്ങൾ.
കഥാപാത്രങ്ങളുടെ വികസനം – കഥാപാത്രങ്ങൾ എത്രത്തോളം വളരുന്നു, അവർക്ക് ജീവനുണ്ടെന്ന് വായനക്കാർക്ക് തോന്നുന്നു, ഇത് വായനക്കാരെ അവരുമായി ആഴത്തിൽ അടുപ്പിക്കാൻ സഹായിക്കുന്നു.
ശ്രദ്ധിക്കുക: വിധികർത്താക്കളുടെ പാനലിലെ എല്ലാ അംഗങ്ങളും കഥകൾക്ക് വ്യക്തിഗതമായി മാർക്കിടുന്നു, അതിനുശേഷം അവരുടെ മാർക്കുകൾ കൂട്ടിച്ചേർത്ത് ശരാശരി എടുത്ത് സീരീസിന് റാങ്ക് നൽകുന്നു.
മാർക്ക് ചെയ്ത പരമ്പരകൾ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും വിധിനിർണയം നീതിയുക്തമാണെന്നും ഉറപ്പാക്കാൻ രണ്ടംഗ ഇന്റേണൽ ഭാഷാ ടീം വീണ്ടും പരിശോധിക്കുന്നു. അതിനുശേഷം, വിജയികളുടെ അന്തിമ പട്ടിക തയ്യാറാക്കുകയും കൃത്യതയ്ക്കായി വീണ്ടും പരിശോധിക്കുകയും ചെയ്യുന്നു.
ഔദ്യോഗിക പ്രതിലിപി ബ്ലോഗ് വിഭാഗത്തിൽ ഫലങ്ങൾ പ്രസിദ്ധീകരിക്കും, കൂടാതെ വിജയികളെ ഇൻ-ആപ്പ് അറിയിപ്പുകളിലൂടെയോ ഇമെയിൽ വഴിയോ നേരിട്ട് അറിയിക്കും.
കഥകൾ എഴുതുന്നതും, വിധി നിർണ്ണയിക്കുന്നതും തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് ഞങ്ങൾക്കറിയാം. ഒരാൾക്ക് ഇഷ്ടപ്പെട്ടത് മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ഞങ്ങളുടെ മൂല്യനിർണ്ണയ പ്രക്രിയ എല്ലാ മത്സരാർത്ഥികൾക്കും നീതിയുക്തവും, സ്ഥിരതയുള്ളതും, വസ്തുനിഷ്ഠവുമായി നിലനിർത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ആശംസകളോടെ
ടീം പ്രതിലിപി