Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

"സഞ്ചാരി ഞാൻ" മത്സരഫലം

18 സെപ്റ്റംബര്‍ 2019

പ്രിയപ്പെട്ടവരേ ,

പ്രതിലിപി സംഘടിപ്പിച്ച 'സഞ്ചാരി ഞാൻ' എന്ന രചനാ മത്സരത്തിൻ്റെ ഫലം പുറത്തു വന്നിരിക്കുന്നു.

വളരെ മനോഹരവും വിജ്ഞാനപ്രദവുമായ കുറെയേറെ രചനകൾ ഈ മത്സരത്തിൻ്റെ ഭാഗമായി നമുക്ക് ലഭിച്ചു. അവയിൽ നിന്നും ജൂറി തിരഞ്ഞെടുത്ത മികച്ച നാല് രചനകളാണ് സമ്മാനാർഹമായത്.

രചനകൾ സമർപ്പിച്ച് ഈ മത്സരത്തിൻ്റെ ഭാഗമായ പ്രിയ എഴുത്തുകാർക്കും, ഓരോ രചനകളും അതീവ താല്പര്യത്തോടെ വായിക്കുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പ്രിയ വായനക്കാർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി

ഈ മത്സരത്തിൽ ഒന്നാം സമ്മാനം 5000 രൂപ നേടിയ രചയിതാവ് : രാമചന്ദ്രന്‍ കാഞ്ഞിങ്ങാട്ട്

രചന: കൽക്കത്തയിലെ സ്വർണ്ണ മരം

 

രണ്ടാം സമ്മാനം 3000 രൂപ നേടിയ രചയിതാവ് : R Ramanand

 

 

രചന: ഒറ്റയ്ക്ക് വളരെ ചിലവ് കുറഞ്ഞ ഒരു ഹിമാലയം യാത്ര!

 

മൂന്നാം സമ്മാനം 2000 രൂപ നേടിയ രചയിതാവ്: Lakshmy Nair

 

രചന: മാജിക്കൽ റിയലിസത്തിന്റെ നാട്ടിൽ

 

നാലാം സമ്മാനം 1000 രൂപ നേടിയ രചയിതാവ്: Jithin Joshy

 

രചന: രഹസ്യങ്ങൾ ഉറങ്ങുന്ന മലഞ്ചരിവിലൂടെ.. മലാന

 

വിജയികള്‍ക്ക് ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!!

പ്രൈസ് മണി അയച്ചു തരുന്നതിനായി വിജയികളെ ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.

സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി

ഫലനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട ജൂറി, വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആണ്. വളരെ മികച്ചു നിന്ന നാല് രചനകൾക്കാണ് സമ്മാനം നൽകുന്നത്., ഇവയോട് അവസാനം വരെ കടുത്ത മത്സരം സൃഷ്ടിച്ച് പിടിച്ചു നിന്ന, മറ്റു രചനകളും ഉണ്ടായിരുന്നു. പക്ഷെ ഒരു മത്സരമായതിനാൽ ഏറ്റവും മികച്ചു നിന്നവ എന്ന് തോന്നിയ രചനകൾക്ക് , യഥാക്രമം ആദ്യ നാല് സ്ഥാനങ്ങൾ നൽകുകയാണ് ചെയ്തത്.

ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും , രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി.

ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .