സൂപ്പർ റൈറ്റർ അവാർഡ്‌സ് 9 നെക്കുറിച്ച് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളുടെ മറുപടികൾ :
1.ഈ മത്സരത്തിൽ ആർക്കൊക്കെ പങ്കെടുക്കാം?
→ സൂപ്പർ റൈറ്റർ അവാർഡ്സ് മത്സരങ്ങളിൽ ഇപ്പോൾ എല്ലാ രചയിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്! ഗോൾഡൻ ബാഡ്ജ് ഉള്ള രചയിതാക്കൾക്കും ഇല്ലാത്ത രചയിതാക്കൾക്കും ഈ മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാവുന്നതാണ് !
2. മത്സരത്തിലേക്ക് ചേർക്കുന്ന തുടർക്കഥകൾക്കുള്ളിൽ ആമുഖമോ പ്രൊമോയോ മറ്റ് കുറിപ്പുകളോ പ്രത്യേക ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണം എന്ന് നിർദ്ദേശിക്കാനുള്ള കാരണം എന്താണ് ?
→നിങ്ങളുടെ സീരീസിൽ ആമുഖം , പ്രോമോ മറ്റു കുറിപ്പുകൾ എന്നിവയൊക്കെ പ്രത്യേക ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് ഞങ്ങൾ നിർദ്ദേശിക്കാനുള്ള കാരണങ്ങൾ താഴെക്കൊടുക്കുന്നു.
-വായനക്കാർക്കുള്ള ബുദ്ധിമുട്ട് : ഒരു സീരീസ് തുറക്കുമ്പോൾ അതിൻ്റെ ഭാഗം 1-ൽ തന്നെ പ്രധാന കഥ ആരംഭിക്കുമെന്നായിരിക്കും വായനക്കാർ പ്രതീക്ഷിക്കുന്നുണ്ടാവുക .എന്നാൽ അതിനു പകരമായി പ്രോമോയോ ആമുഖമോ ഒക്കെ പ്രത്യേക ഭാഗങ്ങളായി കണ്ടാൽ ചില വായനക്കാർക്കെങ്കിലും കഥയിലേക്ക് കടക്കാനുള്ള വായിക്കാനുള്ള താൽപ്പര്യം നഷ്‌ടപ്പെട്ടേക്കാം.കഥയുടെ ഭാഗങ്ങൾക്കിടയിൽ ചില വ്യക്‌തിപരമായി പറയാനുള്ള കാര്യങ്ങൾ രചയിതാക്കൾ കുറിപ്പ് രൂപത്തിൽ ഒരു പ്രത്യേക അധ്യായമായി പ്രസിദ്ധീകരിക്കുമ്പോൾ ആ അധ്യായം കാത്തിരുന്നോ കോയിൻസ് നൽകിയോ അൺലോക്ക് ചെയ്യുന്ന വായനക്കാർക്ക് അത് നിരാശയാവും നൽകുക .
ഞങ്ങളുടെ നിർദ്ദേശം: ഈ പ്രശ്നം പരിഹരിക്കാനുള്ള നല്ലൊരു വഴി പറയട്ടേ ? താങ്കളുടെ തുടർക്കഥയുടെ ആദ്യത്തെ അധ്യായത്തിൻ്റെ തുടക്കത്തിൽത്തന്നെയുള്ള 5-6 വരികൾ ഉപയോഗിച്ച് ആമുഖം , പ്രോമോ എന്നിവയൊക്കെ ചെറുതായി, ആകർഷകമായി എഴുതാൻ ശ്രമിക്കുക. . പരാമവധി ആദ്യത്തെ പേജിന്റെ മുക്കാൽ ഭാഗത്തോളം മാത്രം ഇതിനായി ഉപയോഗിക്കുക.അതിന് ശേഷം നേരിട്ട് കഥയിലേക്ക് കിടക്കുന്നതാണ് വായനക്കാരെ ആകർഷിക്കാൻ ഏറ്റവും നല്ലത്.
3. എൻ്റെ സീരീസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിലേക്ക് എങ്ങനെയാണ് ചേർക്കുക ?
→. നിങ്ങൾ ഒരു ഗോൾഡൻ ബാഡ്ജ് രചയിതാവാണ് എങ്കിൽ നിങ്ങളുടെ പുതിയ സീരീസിന്റെ ആദ്യ 15 ഭാഗങ്ങൾ സൗജന്യമായും 16-ാം ഭാഗം മുതൽ പ്രീമിയം ആയും ആണ് വായനക്കാർക്ക് കാണിക്കുക. ഇങ്ങനെ സീരീസ് പ്രീമിയം ആയാൽ അതിൽ നിന്ന് വരുമാനം നേടാനുള്ള അവസരങ്ങളുമുണ്ട് . ഗോൾഡൻ ബാഡ് രചയിതാക്കളുടെ സീരീസുകൾ 15 ഭാഗങ്ങൾ പിന്നിട്ടു കഴിഞ്ഞ ശേഷം 16 ആം ഭാഗം മുതൽ തനിയെ ലോക്ക് ചെയ്യപ്പെടുന്നതാണ്. ഇതിനായി രചയിതാവ് ഒന്നും തന്നെ ചെയ്യേണ്ടതില്ല.
4. എനിക്ക് ഇപ്പോൾ ഗോൾഡൻ ബാഡ്ജ് ഇല്ല, ഞാൻ എന്തുചെയ്യണം?
→ ഗോൾഡൻ ബാഡ്ജ് ഇല്ലെങ്കിലും ഇപ്പോൾ നിങ്ങൾക്ക് ഒരു സീരീസ് പ്രസിദ്ധീകരിച്ച് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . മത്സരത്തിനിടയിൽ നിങ്ങൾക്ക് ഗോൾഡൻ ബാഡ്ജ് ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ സീരീസിന്റെ ഭാഗം 16 മുതൽ സബ്‌സ്‌ക്രിപ്‌ഷനിൽ ചേർക്കപ്പെടുന്നതാണ്. ( ഭാഗം 16 പ്രസിദ്ധീകരിക്കുന്നതിന് മുൻപാണ് ഗോൾഡൻ ബാഡ്ജ് ലഭിക്കുന്നത് എങ്കിൽ)
അങ്ങനെ അത് ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറും.
→ ഗോൾഡൻ ബാഡ്‌ജ് ലഭിച്ചക്കുന്നതിന് മുൻപ് തന്നെ 16 ഭാഗങ്ങൾ നിങ്ങളുടെ സീരീസ് പിന്നിട്ടു എങ്കിൽ, പിന്നീട് ഗോൾഡൻ ബാഡ്ജ് ലഭിച്ച ശേഷം ആ സീരീസ് ഒരു പ്രീമിയം സീരീസായി മാറ്റാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് താഴെ വിശദമാക്കാം.
Step 1: ഹോംപേജിൽ നിന്നും പെൻ ഐക്കണിൽ ക്ലിക്ക് ചെയ്ത് സീരീസ് തിരഞ്ഞെടുക്കുക .
Step 2: "മറ്റ് വിവരങ്ങൾ തിരുത്തൂ' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.തുടർന്ന് വരുന്ന ഓപ്‌ഷനുകളിൽ നിന്ന് ആ സീരീസ് സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുത്താനല്ല ഓപ്‌ഷൻസ് നോക്കുക.
Step 3:സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തണോ എന്ന ചോദ്യത്തിന് വേണം എന്ന രീതിയിൽ മറുപടി നൽകുക. 24മണിക്കൂറുകൾക്ക് ശേഷം താങ്കളുടെ സീരീസ് ഒരു പ്രീമിയം സീരീസ് ആയി മാറുന്നതാണ്.
5. പ്രതിലിപിയിൽ എങ്ങനെയാണ് എനിക്ക് ഗോൾഡൻ ബാഡ്ജ് നേടാൻ സാധിക്കുന്നത് ?
→ പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് ലഭിക്കാനായി നിങ്ങൾ 2 കാര്യങ്ങൾ നേടേണ്ടതുണ്ട് .:
(1) നിങ്ങൾക്ക് 200 ഫോളോവർസ് എങ്കിലും ഉണ്ടായിരിക്കണം.
(2) 200 ഫോളോവെഴ്സിനെ ലഭിച്ചതിനു ശേഷം എപ്പോഴെങ്കിലും, നിങ്ങൾ 30 ദിവസങ്ങൾക്കിടയിൽ കുറഞ്ഞത് 5 രചനകൾ എങ്കിലും പ്രസിദ്ധീകരിക്കണം.
ഈ രണ്ടു കാര്യങ്ങളും നിങ്ങളുടെ പ്രൊഫൈൽ നേടിക്കഴിഞ്ഞാൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന് ചുറ്റും പ്രതിലിപി ഗോൾഡൻ ബാഡ്ജ് ദൃശ്യമാകും
6. എൻ്റെ സീരീസ് ഈ മത്സരത്തിലേക്ക് ശരിയായി ചേർക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെയാണ് അറിയാൻ സാധിക്കുക ?
→ മത്സരത്തിലേക്ക് നിങ്ങളുടെ സീരീസ് ശരിയായി സമർപ്പിക്കപ്പെട്ടു എന്ന് ഉറപ്പു വരുത്തുന്നത് എങ്ങനെ എന്ന് വിശദമായി താഴെക്കൊടുക്കുന്നു:
(1) മത്സര കാലാവധിയ്ക്കുള്ളിൽ തന്നെ രചന പ്രസിദ്ധീകരിക്കുക: മത്സരത്തിൻ്റെ ആരംഭ-അവസാന തീയതികൾക്കിടയിൽത്തന്നെ നിങ്ങളുടെ സീരീസ് തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. സീരീസിൽ 70 ഭാഗങ്ങളെങ്കിലും ഉണ്ടായിരിക്കണം.
→ ഓരോ ഭാഗത്തിലും കുറഞ്ഞത് 1000 വാക്കുകളെങ്കിലും ഉണ്ടായിരിക്കണം. (അതിൽ കൂടുതൽ എത്ര വാക്കുകൾ ആയാലും കുഴപ്പമില്ല !)
(2) മത്സര വിഭാഗം കൃത്യമായി ചേർക്കുക: നിങ്ങളുടെ സീരീസിൻ്റെ ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുമ്പോൾ, 'സൂപ്പർ റൈറ്റർ അവാർഡ്സ് 9 ' എന്ന വിഭാഗം മറക്കാതെ തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ സീരീസ് ഉറപ്പായും മത്സരത്തിലേക്ക് ചേർക്കപ്പെടുന്നതാണ്.
(3) മത്സര നിയമങ്ങൾ പാലിക്കുക: നിങ്ങളുടെ സീരീസ്, ഈ മത്സരത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുക.(ഇതിനായി മത്സര നിയമങ്ങളും ബന്ധപ്പെട്ട മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും ഒരു തവണ വിശദമായി വായിക്കുക.)
7. ഈ മത്സരത്തിലെ വിജയികളെ കണ്ടെത്താനായി രചനകളുടെ മൂല്യനിർണയം നടത്തുന്നത് എങ്ങനെയാണ് ?
→ മത്സരത്തിലേക്ക് രചനകൾ ചേർക്കാനുള്ള സമയം അവസാനിച്ച ശേഷം , ആ കാലാവധിയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കപ്പെടുകയും മത്സരത്തിലേക്ക് കൃത്യമായി സമർപ്പിക്കപ്പെടുകയും ചെയ്ത എല്ലാ സീരീസുകളുടെയും ലിസ്റ്റ് എടുത്ത് ഞങ്ങളുടെ ടീം വിശദമായി പരിശോധിക്കും . മത്സര നിയമങ്ങൾ ശരിയായി പാലിച്ച് എഴുതപ്പെട്ട സീരീസുകൾ മാത്രമേ അടുത്ത ഘട്ട മൂല്യനിർണ്ണയത്തിലേക്ക് പരിഗണിക്കപ്പെടുകയുള്ളൂ .അല്ലാത്തവയെല്ലാം ആദ്യ ഘട്ടങ്ങളിൽത്തന്നെ ഒഴിവാക്കപ്പെടുന്നതാണ്.
→ഇങ്ങനെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട സീരീസുകളുടെ അടുത്ത ഘട്ട മൂല്യനിർണ്ണയം ചെയ്യാനായി ഞങ്ങളുടെ വിധി കർത്താക്കളുടെ പാനൽ ഈ സീരീസുകൾ വിശദമായി പരിശോധിക്കും.
കഥയുടെ പ്ലോട്ടിൻ്റെ മികവ് , തുടക്കം മുതൽ അവസാനം വരെ കഥ നിലനിർത്തുന്ന ആഴവും തീവ്രതയും , വിശദവും വ്യക്തവുമായ കഥാപാത്ര സൃഷ്ടി,കഥയുടെ ഒഴുക്കിനനുസരിച്ച് കഥാപാത്രങ്ങൾക്ക് നൈസർഗികമായി സംഭവിക്കുന്ന വളർച്ച, കഥയിലെ വിവരണങ്ങളുടെയും സംഭാഷണങ്ങളുടെയും മികവ് , വഴിത്തിരിവുകൾ അഥവാ പ്ലോട്ട് ട്വിസ്റ്റുകൾ തുടങ്ങിയ ഘടകങ്ങളെയെല്ലാം അടിസ്ഥാനമാക്കിയാണ് വിധി കർത്താക്കൾ വിജയികളെ കണ്ടെത്തുന്നത്.
8. 100-ഭാഗങ്ങൾ രചിക്കുന്ന ചാമ്പ്യൻമാരിൽ നിന്ന് മികച്ച 20 റീഡർ ചോയ്സ് സീരീസ് എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുക
→ കുറഞ്ഞത് 100 ഭാഗങ്ങൾ ഉണ്ടായിരിക്കുകയും മത്സര നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുന്ന എല്ലാ സീരീസുകളും മൂല്യനിർണ്ണയത്തിന് യോഗ്യമായിരിക്കും.
→ രചന നേടിയ ടോമൊത്തം വായനകൾ , റീഡർ എൻഗേജ്‌മെൻ്റ്, കംപ്ലീഷൻ റേറ്റ് മെട്രിക്‌സ് എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച 20 റീഡർ ചോയ്സ് സീരീസ് തിരഞ്ഞെടുക്കുന്നത്.
9 . ഞാൻ മുൻപ് എഴുതിയിട്ടുള്ള സീരീസിൻ്റെ അടുത്ത സീസൺ എനിക്ക് ഈ മത്സരത്തിനായി എഴുതാമോ?
→ തീർച്ചയായും, നിങ്ങൾക്ക് എഴുതാവുന്നതാണ്. പക്ഷേ ഈ മത്സരത്തിൻ്റെ വിധി നിർണ്ണയം ന്യായമായ രീതിയിൽ നടക്കാനായി നല്ലത് ഒരു പുതിയ സീരീസ് ചേർക്കുന്നതാണ്.
കാരണം, നിങ്ങൾ ചേർക്കുന്ന പുതിയ സീസൺ ആ സീരീസിന്റെ കഴിഞ്ഞ സീസണിൽഉള്ള കാര്യങ്ങളുമായി വളരെയധികം ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ മത്സരത്തിന്റെ വിധി കർത്താക്കൾക്ക് മുൻ സീസണിലെ കഥയെക്കുറിച്ച് അറിയുകയുണ്ടാവില്ല. അതിനാൽ താങ്കളുടെ രചന വിലയിരുത്തുമ്പോൾ അത് ശരിയായി മനസ്സിലാക്കാനും വിലയിരുത്താനും വിധികർത്താക്കൾക്ക് സാധിക്കില്ല. നിങ്ങളുടെ രചനയ്ക്ക് കുറഞ്ഞ മാർക്ക് മാത്രം നേരിടാൻ ഇത് കാരണമാകും.
10. എനിക്ക് ഒരേ സീരീസ് തന്നെ രണ്ട് വ്യത്യസ്ത മത്സരങ്ങളിലേക്കോ റൈറ്റിങ് ചലഞ്ചുകളിലേക്കോ സമർപ്പിക്കാൻ സാധിക്കുമോ ?
→ ഒരു സീരീസ് , ഒരു മത്സരത്തിലേക്ക് മാത്രമേ ചേർക്കാൻ സാധിക്കുകയുള്ളൂ ! ഓരോ രചനകൾക്കും മത്സരങ്ങളിൽ തുല്യമായ രീതിയിൽ അവസരം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് , അതിനാൽ ഒരേ സീരീസ് ഒന്നിലധികം മത്സരങ്ങൾക്ക് സമർപ്പിക്കുന്നത് അനുവദനീയമല്ല.
11. ഈ മത്സരത്തിൻ്റെ ഫലം പുറത്തു വരുമ്പോൾ എനിക്ക് അത് എവിടെയാണ് കാണാൻ സാധിക്കുക ?
→ ഈ മത്സരത്തിൻ്റെ ഫലം പ്രസിദ്ധീകരിക്കപ്പെടുക 2025 മെയ് 5 ന് ആയിരിക്കും. അന്നേ ദിവസം വൈകുന്നേരം 5 മണിയോടെ പ്രതിലിപി ആപ്പിലുള്ള "ബ്ലോഗുകൾ " എന്ന വിഭാഗത്തിൽ താങ്കൾക്ക് ഇത് കാണാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെയാണ് കാണാൻ സാധിക്കുക എന്ന് വിശദമായി താഴെക്കൊടുക്കുന്നു.
Step 1: പ്രതിലിപി ആപ്പ് തുറക്കുക, താഴെ കാണുന്ന "പെൻ" ഐക്കണിൽ ക്ലിക്ക് ചെയ്യുക
Step 2: അപ്പോൾ വരുന്ന പേജിൻ്റെ ഏറ്റവും താഴെ വരെ സ്ക്രോൾ ചെയ്ത് അവിടെ കാണിക്കുന്ന "ബ്ലോഗുകൾ " എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. 2025 മെയ് 5 ന് വൈകുന്നേരം 5 മണിക്ക് ശേഷം ഇങ്ങനെ ചെയ്താൽ താങ്കൾക്ക് ഈ മത്സരത്തിൻ്റെ ഫലം അറിയാൻ സാധിക്കുന്നതാണ്.
-------------------------------------------------------------------------------------------------------------------------------------------
ഒരു സൂപ്പർ റൈറ്റർ ആകാൻ ഞങ്ങളുടെ സഹായം വേണോ?
=>സീരീസ് ഫോർമാറ്റിൽ ഒരു രചന പ്രസിദ്ധീകരിക്കുന്നത് എങ്ങനെ എന്ന് ഘട്ടം ഘട്ടമായി വിശദീകരിക്കുന്ന വീഡിയോ ; ഇവിടെ ക്ലിക്ക് ചെയ്താൽ കാണാൻ സാധിക്കുന്നതാണ്
=> ഈ മത്സരത്തിലേക്കുള്ള നിങ്ങളുടെ തുടർക്കഥ രചിക്കാനായി ട്രെൻഡിങ് ആയിട്ടുള്ള ചില ആശയങ്ങളും , പ്ലോട്ട് മാതൃകകളും, കഥാപാത്ര രൂപീകരണമുൾപ്പടെ നിങ്ങളുടെ സീരീസിനെ ജനപ്രിയമാകുന്ന രീതിയിൽ എഴുതി ഫലിപ്പിക്കാനുള്ള വിശദമായ മാർഗ നിർദ്ദേശങ്ങളും വേണോ ? ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ...
ഈ മത്സരവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ മറുപടി ലഭിക്കാനായി , [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് എഴുതാവുന്നതാണ്, ഞങ്ങളുടെ ടീം ഓരോ മെയിലിനും 24 മണിക്കൂറുകൾക്കകം കൃത്യമായ മറുപടി നൽകാൻ ശ്രമിക്കുന്നതാണ്.
ആയിരക്കണക്കിന് എഴുത്തുകാർ ഇതിനകം തന്നെ പ്രതിലിപിയിലൂടെ അവരവരുടെ കഴിവുകൾ ഉപയോഗിച്ച് ആകർഷകമായ കഥകൾ രചിക്കുകയും അവയിൽ നിന്ന് വരുമാനവും പ്ലാറ്റ്‌ഫോമിൽ ഏറെ വായനക്കാരെയും നേടുകയും ചെയ്തിട്ടുണ്ട് .
അവരെപ്പോലെ പ്രതിലിപിയിൽ നിന്ന് വരുമാനം നേടുന്ന ഒരു രചയിതാവാകാനുള്ള സ്വപ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അതിലേക്കുള്ള ഒരു വാതിലാണ് ഈ മത്സരം. ഉറപ്പായും ഈ അവസരം ഉപയോഗപ്പെടുത്തുമല്ലോ !
എല്ലാ രചയിതാക്കൾക്കും വിജയാശംസകൾ നേരുന്നു !
പ്രതിലിപി ഇവൻ്റ്സ് ടീം