Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

തിരഞ്ഞെടുക്കപ്പെട്ട രചനകൾ - 'ആ ഓണക്കാലത്ത്' റൈറ്റിങ് ചാലഞ്ച്

20 സെപ്റ്റംബര്‍ 2019

പ്രിയപ്പെട്ടവരേ,

ഏതോ ഒരു ഓണക്കാലത്ത് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവക്കുറിപ്പുകളോ, ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭാവനയിൽ വിരിയുന്ന കഥകളോ എഴുതാനായി പ്രതിലിപി അവതരിപ്പിച്ച 'ആ ഓണക്കാലത്ത്' എന്ന റൈറ്റിങ് ചാലഞ്ചിലെ മികച്ച രചനകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.

മികച്ച പത്ത് രചനകൾ ഞങ്ങൾ തിരഞ്ഞെടുക്കും എന്നായിരുന്നു, മത്സരം പ്രഖ്യാപിച്ച സമയത്ത് പറഞ്ഞിരുന്നത് .

പക്ഷേ, ഈ റൈറ്റിങ് ചാലഞ്ചിലേക്ക് മൊത്തം ലഭിച്ചത് മുപ്പതോളം എൻട്രികൾ മാത്രമായിരുന്നു.അതിനാൽ അവയിൽ നിന്നും മികച്ച അഞ്ചു രചനകളാണ് ഞങ്ങൾ തെരെഞ്ഞെടുത്തിട്ടുള്ളത്.

ഏറെ വൈകാരികമായതും , തമാശ നിറഞ്ഞതും, ഒരു പുഞ്ചിരിയോടെ ഓർക്കാൻ കഴിയുന്നതുമെല്ലാമായ ഓർമകളെ രേഖപ്പെടുത്തിയ അനുഭവക്കുറിപ്പുകളും, ഓർമ്മയിലെ ഒരോണക്കാലം എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങൾ രചിച്ച കഥകളും, ഈ റൈറ്റിങ് ചാലഞ്ചിലൂടെ നിങ്ങൾ വായനക്കാരിലേക്ക് എത്തിച്ചു 

ഇത്രയും നല്ല വായനാനുഭവങ്ങൾ,  ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങൾക്കരോരുത്തർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി.

മികച്ചവയായി തിരഞ്ഞെടുക്കപ്പെട്ട ആ അഞ്ചു രചനകളുടെ രചയിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ

ഞങ്ങൾ തിരഞ്ഞെടുത്ത ആ അഞ്ചു രചനകൾ താഴെക്കൊടുക്കുന്നു.

 

അകലേ ഓണം പുലരുമ്പോൾ

രചയിതാവ് :  ശ്രീ

 

ഓണത്തല്ലോർമ്മ

രചയിതാവ് : കാവ്യ പ്രതീഷ്

 

ഓര്‍മ്മയിലെ ആ പൊന്നോണം

രചയിതാവ് : Nimy Joy

 

ഓർമ്മയിലെ വല്ലാത്തൊരോണം

രചയിതാവ് : അനുരാധ സുമന്ത്

 

കുട്ടൻ്റെ ഓണം

രചയിതാവ് : dhanesh m n

 

ഒരിക്കൽക്കൂടി വിജയികൾക്കും ഈ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായ എല്ലാ പ്രിയ എഴുത്തുകാർക്കും പ്രതിലിപിയുടെ അഭിനന്ദനങ്ങൾ. വരും ആഴ്ചകളിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന റൈറ്റിങ് ചലഞ്ചുകൾ പ്രതിലിപി മലയാളത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.