ഉത്തരം തേടുന്നവർ കഥ കിഷോർ ഹരിപ്പാട് ഇ ന്നും പുറത്തെ ബഹളം കേട്ടാണ് സാഗർ ഉണർന്നത്, അയാൾ ഈ ഗ്രാമത്തിൽ എത്തിയിട്ടു ഒരാഴ്ച തികയുവാൻ പോകുന്നു. ഇവിടെ എത്തിയതിൽ പിന്നെ എന്നും ഉണരുന്നത് പുറത്തെ ബഹളം കേട്ടാണ്. മുൻപും ഒരലാറത്തിന്റെ ആവിശ്യംഅയാൾക്കില്ലായിരുന്നു.റെയിൽവേ സ്‌റ്റേഷനോടു ചേർന്നുള്ള വീട്ടിൽ താമസമാക്കിയതിൽ പിന്നെഅഞ്ചെരയ്ക്കുള്ള പാസഞ്ചർ അയാളെ വിളിച്ചുണർത്താതെ ആ വഴി കടന്നു പോകില്ലായിരുന്നു.ട്രെയിനുകളുടെ ചൂളം വിളികൾ നിദ്രയുടെവേലിയേറ്റിറക്കങ്ങൾ മാത്രമായി മാറിയെങ്കിലും ശാന്തമായൊരിടം തേടി പോകണമെന്നയാൾ ...