അ ടുക്കും ചിട്ടയുമില്ലാതെ ചില താളുകൾ കാറ്റിൽ പറന്നു വീഴുന്നു..അതിൽ കുറിച്ചുവച്ച പലതും പില്ക്കാലത്താണു ഗ്രഹിക്കാൻ കഴിഞ്ഞത്.അന്നെല്ലാം ഒരു കൗതുകമായിരുന്നു...ആ കുറിപ്പുകൾ ഇടയ്ക്കിടെ തെളിഞ്ഞുതെളിഞ്ഞു വരും അന്ന് നാട്ടിൽ നിന്നാരോ വരുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. അമ്മ വലിയ വയറു താങ്ങി,മെടഞ്ഞിട്ട നീളൻ മുടി ചാഞ്ചാടുമാറ് കുണുങ്ങി നടക്കുന്നു.ഓരോന്ന് അവിടന്നിവിടെ വച്ചും ഇവിടന്നവിടെ വച്ചും...കിച്ചനിൽ നിന്നും ഓരോ പാത്രങ്ങൾ തീൻമേശയിലേക്കും അവിടന്ന് തിരിച്ചും പൊയ്ക്കൊണ്ടിരുന്നു ഇടയ്ക്കു ‘ബർസാത്തി‘ യോളം ...