പിറവി ഒരു വിത്തായ് മുളക്കണം വരണ്ട വയലൊക്കെയും ധന്യമാക്കീടണം ഒരു മഴയായ് പെയ്യണം വർഗ്ഗഭേദങ്ങളാൽ അഴുക്കടഞ്ഞ മനസ്സൊക്കെയും കഴുകിമെഴുക്കണം ഒരു കുളിർത്തെന്നലാകണം വിശപ്പകറ്റുവാൻ വിയർപ്പൊഴുക്കിയ കർഷകനു വിശറിയാകണം ഒരുപിടി ചോറ്റുരളയാകണം ഒട്ടിയ വയറിന്റെ വിശപ്പകറ്റണം ഒരു പുഴയായൊഴുകണം തൊണ്ടവറ്റിയ ഭൂമിക്ക് ദാഹമകറ്റുവാൻ തെളിനീരേകണം ഒരു പൂവായ് വിരിയണം പൂമണം പടർത്തി ഈ നാടിന്റെ ദുർഗ്ഗന്ധം അകറ്റണം ഒരു മരമായ് വളരണം കാക്കയ്ക്കും കിളികൾക്കും കൂടൊരുക്കണം ഒരു മെഴുകുത്തിരിവെട്ടമാകണം ഇരളടഞ്ഞ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം