ഒരു പൊളിച്ചെഴുത്തിനായി മാനസികമായി തയ്യാറെടുത്തു പ്രതിലിപി തുറന്നപ്പോൾ ആദ്യം കണ്ണിലുടക്കിയ രചനയാണിത്, 'അഷ്ടപദി ' . രാധയും കൃഷ്ണനും ചേർന്നുള്ള മുഖചിത്രവും , അഷ്ടപദി എന്ന രചനാ നാമവുമൊത്തുചേർന്നപ്പോൾ ഒരു ക്ലാസിക്ക് വായന പ്രതീക്ഷിച്ചാണ് വായന ആരംഭിച്ചത്. പക്ഷെ, വായിച്ചു തുടങ്ങിയപ്പോൾ ക്ലാസിക്ക് അല്ല എന്ന് ബോധ്യമായി. ആഖ്യാതാവിൻ്റെ വേറിട്ട ശൈലിയെക്കുറിച്ച് നന്നേ ബോധ്യമുള്ളതിനാൽ ഇച്ഛാഭംഗത്തിനു ശേഷവും വായനക്ക് തടസ്സം നേരിട്ടില്ല. ആഖ്യാനശൈലി സ്തുത്യർഹം തന്നെ. കഥയിലുടനീളം അത് വ്യക്തവുമാണ്. നല്ല ഫ്ലോ ആയിരുന്നു. വായനയിലുടനീളം അത് നഷ്ടപ്പെടാതെ മുന്നോട്ട് കൊണ്ടുപോവാനുമായി. അതുകൊണ്ട് തന്നെയാണ് 8 മിനിറ്റ് ദീർഘമുള്ള രചന വായിച്ചു തീർന്നത് അറിയാതെ പോയത്.അത് രചയിതാവിൻ്റെ കഴിവ് തന്നെയാട്ടോ ഏട്ടാ. തല തിരിഞ്ഞ ഒരു മഹത് വ്യക്തി, പേരോ, ഉണ്ണി. ഉണ്ണിയെ കണ്ടാൽ അറിയാല്ലേ ഊരിലെ പഞ്ഞം, ഹു ഹു .എന്നാലും ആ ഗായത്രി ചെയ്ത പണിയെ..... നൈസായി അങ്ങട് ഒഴിവാക്കി. എനിക്ക് എൻ്റെ മൈഥിലിയെ ഓർമ്മ വന്നു. തേപ്പിനു മറുതേപ്പ് നല്ലത് തന്നെയാ. പക്ഷെ, തേച്ച പെണ്ണിനെ തിരിച്ച് തേക്കണം. അല്ലാതെ വിശ്വസിച്ച് സ്നേഹിക്കണ കുട്ട്യോളെ തേക്കരുത്.ഉണ്ണി 22 ഫീമെയിൽ കോട്ടയം ഓർത്താൽ നന്ന്. എന്നാലും ശിവാനിനെ നിക്ക് പെരുത്ത് ഇഷ്ടായി. മുറപ്പെണ്ണാ എന്നുള്ള അധികാരം മുതലെടുക്കാൻ ശ്രമിച്ച ഉണ്ണിക്ക് മറുപടി നൽകിയത് ഇടം കവിളിലേക്കുള്ള ചുടു പ്രഹരത്താൽ. ശിവാനി മുത്താണ് എണ്ണകറുപ്പിലും തൂവെള്ള മനസ്സുള്ളവൾ. അടിക്ക് തിരികെയുള്ള മറുപടിയെന്നോണം ഉണ്ണി അവളുടെ ദൃശ്യങ്ങളെ പകർത്തിയത് മോശായി. കഥയുടെ ഗതിക്ക് അതൊക്കെ അത്യാവശ്യമാണല്ലൊ. അവസാനം പൂർണ്ണത്രയീശൻ തന്നെ അറിഞ്ഞു കൊടുത്ത എട്ടിൻ്റെ പണിയിൽ അനുവാചക മനസ്സ് ആത്മനിർവൃതിയടഞ്ഞു. ഒടുവിൽ തലതെറിച്ചവനിൽ നിന്നും നല്ലൊരു വ്യക്തിയിലേക്കുള്ള പരിണാമം ! ശിവാനിയോടൊത്ത് പൂർണ്ണത്രയീശനെ വണങ്ങി നിൽക്കുമ്പോൾ മുഴങ്ങുന്ന അഷ്ടപദിയാണ് ; ശീർഷകവും കഥാതന്തുവും തമ്മിലുള്ള ബന്ധം തേടിയുള്ള പ്രയാണത്തിന് ഉത്തരമേകുന്നത്. ഒരുപാടിഷ്ടമായ രചന. മികവേറിയ വായനാനുഭവമേകിയതിന് ഒരുപാട് നന്ദി. ഒത്തിരിയൊത്തിരി ആശംസകൾ
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
തെറ്റുകൾ സ്വാഭാവികം അത് തിരിച്ചറിഞ്ഞു തിരുത്താനുള്ള മനസ്സ് നല്ലത് തന്നെ.... സംഘർഷം നിറഞ്ഞ പശ്ചാത്തലമോ, പ്രൗഢമായ ഇതിവൃത്തമോ അല്ലെങ്കിലും വൃത്തിയായി പറഞ്ഞു വച്ചിരിക്കുന്നു