പത്തനംതിട്ട ജില്ലയിലെ തിരുവല്ല ജന്മദേശം. കൊച്ചുകുഞ്ഞ് വേലായുധന്റേയും അംബുജാക്ഷിയമ്മയുടേയും ഇളയ പുത്രൻ . പുരുഷോത്തമൻ എന്നാണ് പേരെങ്കിലും വീട്ടിലും നാട്ടിലും വിളിക്കുന്നത് സുഭാഷ് എന്നാണ്. പ്രക്കാനം എം റ്റി എൽ പി സ്ക്കൂളിലും തിരുവല്ലാ എസ് സി എസിലും നമ്പൂതിരീസ് കോളേജിലുമായി പഠനം. തുടർന്ന് ചങ്ങനാശ്ശേരിയിൽ ഹരി നാരായണന്റെ അരികിൽ ചിത്രകലാ പഠനം., തിരുവനന്തപുരം പൂങ്കുളം ദാരുശിൽപ്പ കലാക്ഷേത്രയിൽ ശിൽപ്പകലാ പഠനം. ഇപ്പോൾ രാജസ്ഥാനിൽ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലത്തിന്റെ ആസ്ഥാനത്തെ എഴുപത്തിരണ്ടിലധികം ഡിപ്പാർട്ടുമെന്റുകളുള്ളതിൽ ഒന്നായ ഫിലിം ഡിവിഷനിൽ ഗ്രാഫിക്ക് ഡിസൈനിംഗും സ്റ്റോറി ബോർഡിംഗും പെയ്ന്റിംഗും ചെയ്തു വരുന്നു. ഗോഡ് ഓഫ് ഗോഡ്സ് (ദേവാധിദേവൻ) എന്ന ഫിലിം ആണ് അവസാനം പുറത്തിങ്ങിയത്. വെബ് മാഗസിനായ ഹവിസിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കഥക്കൂട്ടിലെ മാണിക്യം ആണ് അച്ചടിക്കപ്പെടുന്നു ആദ്യ പുസ്തകം.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം