Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സലിം അയ്യനത്തിന്റെ ബ്രാഹ്മിൺ മൊഹല്ല

1
155

book review

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Navas Chenganath
റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Sreeja Vineesh
    30 ജനുവരി 2019
    " അയൽക്കാരന്റെ വേദന നമ്മുടെ കൂടി വേദനയല്ലേ അവരുടെ ആരാധനാലയം നമ്മുടെയും ആരാധനാലയമല്ലേ "? സലീം അയ്യനത്തിന്റെ ബ്രാഹ്മിൺ മൊഹല്ലയിലെ ഈ വാക്കുകൾ നമ്മുടെ നാടിന്റെ വർത്തമാനകാല രാഷ്ട്രീയ പരിസ്ഥിതിയെ ഓർമ്മപെടുത്തുന്നു.... സ്നേഹം അതിന് വിചിത്രവും വിശുദ്ധവുമായ എത്ര മുഖങ്ങൾ ശക്തമായി ആകർഷിക്കുമ്പോഴും ക്രൂരമായി നിരസിക്കപ്പെടുന്ന ഹൃദയങ്ങളിലെ മുറിവുകൾ.. അരുതെന്ന് മനസ്സ് പറയുമ്പോഴും അടുക്കാൻ അതിയായി കൊതിച്ചു പോകുന്ന ദേഹത്തിന്റെ ദൗർബല്യം.. സ്നേഹത്തിന്റേയും ,പ്രേമത്തിന്റേയും അതി സങ്കീർണ്ണ ഭാവങ്ങളിലേക്ക് വായനക്കാരുടെ മനസ്സിനെ നിഷ്പ്രയാസം കൊണ്ടു പോകാൻ കഴിഞ്ഞു... വർത്തമാനകാല രാഷ്ട്രീയവും രാഷ്ട്രീയ ത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളും... ചരിത്രവും എല്ലാം ഇന്നത്തെ കാലത്തെ ഓർമ്മ പെടുത്തുന്നതാണ്.. എല്ലാ മതത്തിന്റേയും നൻമകളും തിൻമകളും ഒരു മതത്തേയും വ്രണപെടുത്താതെ അദ്ദേഹത്തിന് തുറന്ന് എഴുതാൻ കഴിഞ്ഞു... സ്നേഹം വിജയക്കൊടി പാറിച്ചു മുന്നോട്ടു കുതിക്കുമ്പോൾ മാത്രമല്ല ഭംഗി... തോറ്റാലും തോൽക്കാതെ കാത്തിരിപ്പിന്റെ കെടാവിളക്കു കൊളുത്തിവച്ചു പ്രിയപ്പെട്ടവനെത്തുമെന്നു കരുതിയിരിക്കുന്ന ആർഭാടമില്ലാത്ത സ്നേഹത്തിനും നല്ല ഭംഗിയുണ്ടെന്ന് ഷഹനാസ് തെളിയിച്ചു. ....കൃഷ്ണ എന്തു ചെയ്യും എന്ന ഭ്രാന്തമായ വേദനയിൽ വായനക്കാരനെ മുൾമുനയിൽ നിർത്തിയ എഴുത്തുകാരൻ തുടർന്ന് ബാക്കി ഭാഗം കൂടി എഴുതേണ്ടി വരും....... ഇത്രയും സ്നേഹമുള്ള ഷെമീമ് കൃഷ്ണയെ ഇടക്കെല്ലാം മറന്നില്ലേ? അതോ ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള അഭിനിവേശമോ? ടീച്ചർ എന്ന പദത്തിനോട് നീതി പുലർത്തിയില്ല ഷേർളി ടീച്ചർ.. എങ്കിലും കഥയ്ക്ക് അടുത്തതെന്ത് എന്ന് ആകാംക്ഷയോടെ വായിക്കാൻ ഷേർളി ടീച്ചർ വേണ്ടി വന്നു... എന്നത് ഒരു വലിയ സത്യം.... മഴ തോർന്നാലും മരം പെയ്യുന്നതു പോലെയാണ് വായന കഴിഞ്ഞും ആ കഥാപാത്രങ്ങളിൽ നിന്നും മോചനം കിട്ടാത്ത ഒരവസ്ഥ ..കൃഷ്ണപ്രിയയുടെ സ്നേഹവും... ഷഹനാസിന്റെ ത്യാഗവും വായനക്കാരെ വല്ലാതെ വേദനിപ്പിക്കും........... സ്നേഹം കൊണ്ടും വിനയപൂർവമായ വാക്കുകൾ കൊണ്ടും നമ്മെ കീഴ്പ്പെടുത്തി ക്കൊണ്ടിരിക്കുന്ന അനുഗൃഹീത എഴുത്ത് കാരനാണ് സലീം അയ്യനത്തെന്ന് ആദ്യ നോവലിലൂടെ വീണ്ടും തെളിയിച്ചു കഴിഞ്ഞു..... ഒരുപാട് പുതിയ കാര്യങ്ങൾ എഴുതാനും സമൂഹത്തിന് നല്ല തിരച്ചറിവുകൾ എഴുത്തിലൂടെ കൊടുക്കുവാനും... കഴിയട്ടെ എന്ന പ്രാർത്ഥനയോടെ....... കലാമണ്ഡലം ശ്രീജ വിനീഷ്...