കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനോടടുത്തുള്ള മാത്തോട്ടം എന്ന സ്ഥലത്താണ് ജനിച്ചു വളർന്നത് !! അൽ ഫാറൂഖിൽ നിന്നും ബിസിനസ്സിൽ ബിരുദമെടുത്ത ശേഷം മാർകെറ്റിംഗിൽ ബിരുദാനന്തര ബിരുദമെടുക്കാൻ ഞാൻ ലണ്ടനിലേക്ക് വന്നു !! വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ലണ്ടനിലുള്ള ഒരു കംപനിയിൽ തന്നെ ബിസിനസ് ഡെവെലപ്മെന്റ് മാനേജരായി ജോലിയിൽ കയറി ! 11 കൊല്ലമായി ലണ്ടനിൽ തന്നെയാണ് താമസം !! നാടുമായുള്ള ബന്ധം വായനയിലൂടെയായിരുന്നു കൂടുതൽ നിലനിർത്തിയിരുന്നത് .. അവധിക്ക് നാട്ടിൽ വന്നാലും അതൊഴിച്ചു കൂടാത്ത ഒരു ശീലമായി മാറി !! ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ എസ് കെ പൊറ്റക്കാട് സാറാണ് .. അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രങ്ങളും മുഹർത്തങ്ങളും കുറച്ചൊന്നുമല്ല എന്നെ സ്വാധീനിച്ചിട്ടുള്ളത് !! അദ്ദേഹം പഠിച്ച ഗണപത് സർക്കാർ സ്‌കൂളിലാണ് ഞാനും പഠിച്ചതെന്നു പറയാൻ ഇപ്പോഴും അഭിമാനമാണുള്ളത് !! എന്റെ എഴുത്തുകളിൽ ഭാഷയുടെ സമ്പന്നത വളരെ കുറവായിരിക്കും .. പരസ്പരം എന്റെ നാട്ടിൻപുറങ്ങളിൽ ഞങ്ങൾ സംവദിക്കുന്നത് പോലെയാണ് എന്റെ എഴുത്തുകളേറെയും . മുൻവിധികളില്ലാതെ വായിക്കുക വിലയിരുത്തുക .. എഴുത്തിന്റെ വളർച്ചക്ക് സഹായിക്കുക !
send me your feedbacks to
Insta : shanshamjad
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം