മരണത്തിന്റെയും വിരഹത്തിന്റെയും ഒറ്റപ്പെടലിന്റെയും പ്രിയ തോഴി. അക്ഷരങ്ങളെ പ്രണയിച്ചു അക്കങ്ങൾക്കിടയിൽ ജീവിക്കേണ്ടി വന്ന ഒരു അക്കൗണ്ടന്റ്. പണ്ട് ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്തിരുന്നു. മാധ്യമം, കുങ്കുമം എന്നീ മാസികകളിൽ വരികൾ അച്ചടിച്ച് വന്നിട്ടുണ്ട്. രണ്ട് വർഷം സർഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഉപജീവന മാർഗം അക്കങ്ങൾ ആയതു കൊണ്ടാണോ എന്നറിയില്ല, അക്ഷരങ്ങളെ ശ്രദ്ധിക്കാൻ പോലും സമയം കിട്ടാറില്ല.. കൂട്ടിയും കിഴിച്ചും 'ടാലി' ആവാത്ത 'ബാലൻസ്‌ഷീറ്റ്' പോലൊരു ജീവിതം...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം