കഥകളുടെ ചിറകുകളിലേറി സഞ്ചരിച്ചപ്പോൾ പലപ്പോഴും ഞാൻ പരിസരം മറന്നുപോയിട്ടുണ്ട്. കഥാപാത്രങ്ങളാവട്ടെ അവരുടെ വേദനയും, സങ്കടങ്ങളും, നഷ്ടങ്ങളും, നേട്ടങ്ങളുമൊക്കെ പറയുന്നത് എന്നോടാണ്, മറിച്ചൊരു വാക്ക് പോലും പറയാതെ, നല്ലൊരു കേൾവിക്കാരനായി ഇരുന്നതിന് ശേഷമാണ് ഞാനവ നിങ്ങൾക്ക് മുൻപിലവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളെ തിരുത്തിയിട്ടില്ല, ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിട്ടില്ല, അവ വന്ന് അപേക്ഷിക്കുമ്പോഴാണ് ഞാൻ കഥപറയുന്നത്. കേൾക്കാൻ ആളുകളുള്ളിടത്തോളം കാലം കഥപറയണമെന്നുതന്നെയാണ് എൻറെ തീരുമാനം, ഇല്ലെങ്കിൽ ഈ കഥാപാത്രങ്ങൾ എനിക്ക് സ്വൈര്യം തരില്ല!
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം