എന്നെ കുറിച്ച് ഞാനെന്തെഴുതാൻ.
പൂമ്പാറ്റയുടെയും, പൂത്തുമ്പികളോടൊപ്പം ബാല്യം. കുയിലോടൊപ്പം കൂകി നടന്ന ബാല്യത്തോടൊപ്പം, പ്രകൃതിയെ അറിയാനുള്ള വ്യഗ്രത പല തലത്തിലൂടെയും മനസ്സ് പാഞ്ഞു.ഗ്രഹങ്ങളെ കുറിച്ച് പഠിക്കാനിറങ്ങി. astrologer ആയി മാറി. ചരിത്രവും, സാമ്പത്തിക ശാസ്ത്രവും ബിരുദാനന്തര ബിരുദം തന്നു. പിന്നെ കുറെ വർഷം വിദ്യാർത്ഥികളോടൊപ്പം അവരിൽ ഒരാളായി മാറി. തത്വചിന്തകളിൽ മനസ്സുടക്കിയപ്പോൾ അഹം ബ്രഹ്മാസ്മി തുടങ്ങിയ തത്വങ്ങളെ മനസ്സ് കവർന്നു.ഇതിനിടയിൽ മനുഷ്യമനസ്സിൻ്റെ തലത്തിലേക്കും, ആത്മാവിൻ്റെ ലോകത്തേയ്ക്കും ഒരു എത്തിനോട്ടം നടത്തി.ഇപ്പോൾ ഈ പാതി പിന്നിട്ട ആയുസ്സിൻ്റെ വീഥിയിൽ spiritual awakening പാതയിൽ യാത്ര തുടരുന്നു.
തുരുമ്പിച്ച മനസ്സിൽ തുരുമ്പിച്ച തൂലിക തുമ്പിൽ നിന്ന് ഏന്താല്ല മോ വരുന്നു. അറിയില്ല എന്തെഴുതുന്നുവെന്ന്. നിങ്ങൾ എന്നെ അംഗീകരിക്കുമെങ്കിൽ ഞാൻ സംതൃപ്തയാണ്.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം