ക്ഷണക്കത്തു അയാൾ ഒരിക്കൽ കൂടെ കീശയിൽ നിന്നും അതെടുത്തു വായിച്ചു നോക്കി. ഇല്ല!! തിയ്യതി ഇല്ല. സമയമില്ല. പക്ഷെ, കട്ടിയുള്ള കറുപ്പ് മഷിയാൽ വെണ്ടയ്ക്കാക്ഷരത്തിൽ എഴുതിയിട്ടുണ്ട്.. "കൃത്യസമയത്തു ...
കൊള്ളാം നിത്യസത്യങ്ങളായ കുറെ കാര്യങ്ങൾ പെറുക്കിയെടുത്ത് അതിനെ ഒരു മലപോലെ കോർത്തിണക്കി. പുതുമ കുറഞ്ഞ പ്രമേയത്തെ വ്യത്യസ്ത നിറഞ്ഞ മനസാക്ഷിയുടെ ജല്പനം പോലെ അവതരിപ്പിച്ചു ഫലിപ്പിക്കാനൊരു ശ്രമം. ജനിമൃതികൾക്കിടയിലെ ക്ഷണഭങ്കുര ജീവിത സമസ്യയുടെ വിഹ്വലതകളും, വേദനകളും, പരിദേവനങ്ങളും , ആവലാതികളും മൊക്കെ കൂടിക്കലർന്നൊരു പ്രതീകാത്മക രചന. ഏതൊക്കെ തത്വശാസ്ത്രമുണ്ടെങ്കിലും യാഥാർഥ്യത്തിലേക്ക് ഇറങ്ങി ചിന്തിക്കുമ്പോൾ സാംഗത്യം ചോദ്യപ്പെടാൻ ഇടവരരുത്..., ഇവിടെ കത്തുകൾ രണ്ടും എങ്ങനെ കയ്യിൽ എത്തിയെന്നതിനെക്കുറിച്ചു വ്യക്തതയില്ല. ഒന്നുകിൽ റിയാലിറ്റിയിലേക്കു ഒട്ടും കടക്കാതെ ആദ്യാവസാനം വരെ സ്വപ്‌നാടനം പോലെ അവതരിപ്പിക്കുക, അല്ലെങ്കിൽ രണ്ടു അവസ്ഥകളും തമ്മിൽ വിശ്വസനീയമായ ബന്ധപ്പെടുത്തലുകൾ കൊണ്ടുവരിക. ആഖ്യാനത്തിൽ ചില്ലറ പോരായ്മകൾ തോന്നി, ചെറുവാക്യങ്ങളായി പിരിച്ചെഴുത്ത്, വാചകത്തിൽ ആശയങ്ങളുടെ വേര്തിരിവിന് ആവശ്യമായ കോമ പോലുള്ള ചിഹ്നങ്ങളുടെ കുറവ്, വാക്കുകളുടെ ആവർത്തനങ്ങൾ,(അയാൾ,നിറഞ്ഞ, മുഖം,രോഗം,സ്റ്റാറ്റസ്) മുതലായവ. "സ്റ്റാറ്റസ് എന്ന രോഗം....." ഈ വാചകം ഇരട്ടിപ്പാണ് ഒഴിവാക്കാമായിരുന്നു. ഒരാളുടെ ചിന്തകൾക്കും ആത്മഗതങ്ങള്ക്കും ഉദ്ധരണിയുടെ ആവശ്യമില്ല. മൊത്തത്തിൽ പരിഷ്‌കാരംകൊണ്ട് നാടിനും നാട്ടുകാർക്കും ഉണ്ടവാനിടയുള്ള ദൂഷ്യവശങ്ങൾ വിമർശനാത്മകമായി രചയിതാവ് കൈകാര്യം ചെയ്തിട്ടുണ്ട്, ശരാശരി നിലവാരമുള്ള രചന ആശംസകൾ.
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
വളരെ വലിയൊരു മെസ്സേജ് വളരെ കുറച്ചു വാക്കുകളിലൂടെ വായനക്കാരനിൽ എത്തിക്കാനുള്ള ശ്രമമാണ് പ്രിയ രചയിതാവ് ഷാഹിർ ക്ഷണക്കത്ത് എന്ന ചെറുകഥയിലൂടെ നടത്തിയത്.
പണത്തിനും പദവിക്കും അന്തസ്സിനും (സ്റ്റാറ്റസിനും) പിറകെ പാഞ്ഞാലും, പട്ടണത്തിലായാലും ഗ്രാമത്തിലായാലും മനുഷ്യാ നിനക്കൊരു കുറി കൊടുത്തുവിടുന്നുണ്ട്. അതിൽ നിനക്ക് കാണാൻ പറ്റാത്ത ഒരു തിയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.
ജനനം മുതൽ മരണം വരെ നാം ഒട്ടും ഇഷ്ടമില്ലാതെ സൂക്ഷിച്ചുവയ്ക്കുന്ന ഒരു ക്ഷണക്കത്ത്.
വളരെ അർത്ഥവത്തായ കഥ. അവതരണത്തിൽ പാളിപ്പോയോ എന്നൊരു സംശയം. രണ്ടു കാലങ്ങളെയും കൂട്ടിയോജിപ്പിക്കാൻ രചയിതാവിന് നിഷ്പ്രയാസം സാധിക്കുമായിരുന്നിട്ടും, ആരോ തല്ലാനോടിക്കുന്ന രീതിയിൽ ഓട്ടമായായിരുന്നു ഫീൽ ചെയ്തത്.
നേരത്തേ ആരോ സൂചിപ്പിച്ചപോലെ, രണ്ടു വാചകങ്ങൾ തമ്മിൽ വേർതിരിക്കുന്നിടത്ത് ഫുൾസ്റ്റോപ്പ് മാത്രം പോരാ, ഒരക്ഷരത്തിന്റെയെങ്കിലും അകലം നിര്ബന്ധമാണ്.
പാരഗ്രാഫ് തിരിക്കുന്നിടത്തും തുടങ്ങുന്ന വാക്ക് അഞ്ചു സ്പേസ് എങ്കിലും വിട്ട് തുടങ്ങിയാൽ കാണാൻ നല്ല ഭംഗിയായിരിക്കും. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വായിച്ചു തൃപ്തി വരുത്തിയ ശേഷം പോസ്റ്റ് ചെയ്യുക.
എല്ലാ ആശംസകളും 💜

ക്ഷണക്കത്ത് എന്ന രചന വായിച്ചു. ആഖ്യാനശൈലി ഒത്തിരി ഇഷ്ടമായി.
സ്റ്റാറ്റസ് എന്ന രോഗത്തിന് അടിമപ്പെട്ട് മാനുഷിക മൂല്യങ്ങൾ പോലും മറക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധി ആയിരുന്നു സത്യൻ. ഗ്രാമത്തിന്റെ വിശുദ്ധിയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സൗഹൃദത്തിന്റെ മനോഹാരിതയും വിട്ട് നഗരത്തിന്റെ തിരക്കുകളിൽ അലിഞ്ഞുചേർന്ന ഒരു പാഴ്ജന്മം. ഒടുവിൽ മരണത്തെ മുഖാമുഖം കണ്ട സമയത്ത് അരികിലേക്ക് ഓടിയെത്താൻ പോലും ആരുമില്ലാതെ നിസ്സഹായനായി മരണത്തിന് കീഴടങ്ങേണ്ടി വന്ന ഹതഭാഗ്യൻ.
നഗരമാകാൻ ശ്രമിക്കുന്ന പച്ചതുരുത്തുകളിലെവിടെയൊക്കെയോ അനേകം സത്യന്മാർ പിറവി കൊള്ളുന്നുണ്ടാകും. ഭാഷ കൊണ്ടും അവതരണം കൊണ്ടു ഏറെ ഹൃദ്യമായ ഒരു സൃഷ്ടി .ആദ്യമായാണ് താങ്കളുടെ ഒരു കഥ വായിക്കാൻ അവസരം കിട്ടുന്നത്. ആദ്യവായന ഒട്ടും നിരാശപ്പെടുത്തിയില്ല . കുറഞ്ഞ സമയം കൊണ്ട് മികച്ചൊരാശയം ലളിതമായി വായനക്കാരിലേക്കെത്തിക്കുന്ന ശൈലി ആണ് കഥയിൽ ഏറെ പ്രധാനം.
ഒത്തിരി രചനകൾ ഇനിയും ഈ തൂലികയിൽ നിന്ന് പിറക്കട്ടെ.
ആശംസകൾ...