ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക് ഓര്‍മ്മക്കുറിപ്പ് അഞ്ജലി എസ് ആര്‍ ഒാ രോ യാത്രകളും ഓരോ അനുഭവങ്ങളാണ്. പരിചിതര്‍ക്ക് വിരസമായൊരടുപ്പവും അപരിചിതര്‍ക്ക് അവാച്യമായൊരനുഭൂതിയും പകരുന്നു അവയോരോന്നും. നാളുകളായുള്ളൊരാഗ്രഹം; രാത്രിയുടെ കറുത്തമുടിയിഴകളെ വകഞ്ഞുമാറ്റി ഒരു ട്രെയിന്‍യാത്ര. നനുത്ത കാറ്റിന്‍റെ തലോടലേറ്റ് പുറത്തെ കാഴ്ചകള്‍ ഒപ്പിയെടുക്കുമ്പോള്‍ ഇരുള്‍ പ്രഖ്യാപിക്കുന്നു- "ഞാന്‍ വെളിച്ചമാണ്, കറുപ്പിന്‍റെ മേലാടകളണിഞ്ഞിരിക്കുന്നുവെന്ന് മാത്രം." ചിലരാത്രികളില്‍ പുസ്തകവും കൈയിലെടുത്ത് ഹോസ്റ്റല്‍മുറിയുടെ ...

