ബിനീഷ് പുതുപ്പണത്തിൻ്റെ പ്രേമ നഗരം നമ്മെ പ്രണയത്തിന്റെ കൊടുമുടി കയറ്റുന്നു. ഒരു യാത്രയിൽ ഒറ്റയിരുപ്പിൽ വായിച്ച് തീർത്തതാണ്. നീലുവും മാധവുമാണ് കഥാപാത്രങ്ങൾ. അല്ലെങ്കിൽ അവരാണിവിടെ പ്രണയിനികൾ.അവരുടെ കണ്ട് മുട്ടലുകളും അത് പ്രേമ നഗരമായ് പടർന്നു പന്തലിക്കുകയും ചെയ്യുമ്പോൾ സ്വർഗത്തിലെ കട്ടുറുമ്പ് പോൽ വായനക്കാരനും അതിൽ അലിഞ്ഞു പോകുന്നു. നീലുവും മാധവും തമ്മിലുള്ള ബന്ധത്തെ പലരീതിയിൽ വ്യാഖ്യാനിക്കാം. അവരുടെ പ്രേമത്തെ മാത്രം എടുത്താൽ മതി. അവർക്കിടയിലെ സ്നേഹത്തെ മാത്രം എടുത്താൽ മതി. എന്നിട്ട് നിങ്ങളുടെ ...