പ്രണയപരവശനായൊരു കാമുകൻ,
എന്നെങ്കിലുമൊരിക്കൽ വരുമെന്ന് താനാശിക്കുന്ന തന്റെ പ്രേയസിക്കായി
എല്ലാദിവസവും
പുഷ്പങ്ങൾ കൊണ്ട് മുറ്റത്ത് ശില്പങ്ങളൊരുക്കി,
തൂവലിന്റെ ബ്രഷുകൊണ്ട് വീടിനകം പൊടി തട്ടി, ചില്ലലമാരകളിലെ അലങ്കാര വസ്തുക്കൾ വീണ്ടും വീണ്ടും തുടച്ചുമിനുക്കി,
പുൽത്തൈലം കൊണ്ട് മുറികൾക്ക് സുഗന്ധം പൂശി,
വീടൊരുക്കി കാത്തിരിക്കുന്ന പോലെയാണ്
എനിക്ക് എന്റെ എഴുത്ത്.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം