ഓരോ നിമിഷവും നിന്നിൽ അലിയാൻ
കൊതിക്കുന്ന ഒരാത്മാവാണെന്റെത് ......❣️
നിനക്കുവേണ്ടി ജനിച്ച് നിനക്ക് വേണ്ടി മരിക്കാൻ വിധിച്ച എന്നോടെനിക്ക് പ്രണയമാണ് ആ പ്രണയത്തെ സ്വീകരിക്കാൻ വിധിച്ച നിന്നോടെനിക്ക് ഭ്രാന്താണ്... ❣️ ഈ ജന്മത്തിൽ നൽകാനാവാത്ത എന്റെ പ്രണയം നിനക്കായ് ഞാൻ എന്റെ മനസ്സിന്റെ അടിത്തട്ടിൽ കുഴിച്ചുമൂടി ആർക്കും എത്തിപ്പെടാനാവാത്ത കണ്ടുപിടിക്കാനാവാത്ത നിനക്ക് മാത്രം പ്രവേശനമുള്ള എൻ മനസ്സിൻ കോണിൽ അത് ഞാൻ മൂടിവച്ചു ഇനിയൊരു ജന്മത്തിൽ നിനക്ക് തരാൻ നിനക്ക് മാത്രം... വീണ്ടും കണ്ടുമുട്ടാൻ വീണ്ടും പ്രണയിക്കാൻ ആർത്തലച്ചു പെയ്യുന്ന മഴയിൽ നിന്നോട് ചേർന്നിരിക്കാൻ ഈ ജന്മം എത്രയും പെട്ടന്ന് അവസാനിക്കട്ടെ... ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ നമുക്ക് പ്രണയിക്കാം...ഓരോ നിമിഷവും നിന്നെ ഓർത്തു ജീവിക്കുന്ന നിന്റെ പ്രിയപ്പെട്ടവൾക്ക് ഈ ഒരു വാക്ക് കൂടെയേ ഈ ജന്മത്തിൽ നിനക്കായ് നൽകാനുള്ളു....
എന്ന് സ്നേഹത്തോടെ നിന്റെ രാധ... ❤️ നിന്റെതു മാത്രം ❤️
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം