ഞാൻ അശ്വിൻ.
ജന്മം കൊണ്ട് കണ്ണൂരുകാരൻ ആണെങ്കിലും വളർന്നതും ഇപ്പോൾ താമസിക്കുന്നതും കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനു അടുത്തുള്ള പരപ്പ എന്ന ഒരു കൊച്ചു ഗ്രാമത്തിൽ ആണ്.
പുസ്തകപ്പുഴു എന്ന് പറയാൻ ആകില്ല എങ്കിലും ഒത്തിരി വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ്. ഒപ്പം പുസ്തകങ്ങൾ വാങ്ങി ശേഖരിക്കുന്നതിലും ഒരു പ്രത്യേക താല്പര്യം ഉണ്ട്.
"സുൽത്താൻ" വൈക്കം മുഹമ്മദ് ബഷീറാണ് പ്രിയ എഴുത്തുകാരൻ. അദ്ദേഹത്തിന്റെ എഴുത്തുകളോടുള്ള ആരാധന ആയിരിക്കാം, നർമത്തിൽ ചാലിച്ച എഴുത്തിനോട് ഒരു പ്രത്യേക കമ്പം ആണ്. ഒപ്പം ജീവിത ഗന്ധിയായ എഴുതുകളോടും.
ഇതൊക്കെ കൊണ്ടുതന്നെയാവാം എന്തെങ്കിലും കുത്തിക്കുറിക്കുമ്പോൾ അവയ്‌ക്കൊക്കെ നർമത്തിൽ പൊതിഞ്ഞ ഒരു ജീവിതസാക്ഷ്യത്തിന്റെ പുറംചട്ട അണിയിക്കാൻ ശ്രമിക്കാറുണ്ട്.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം