Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ - മത്സരഫലം

10 ജൂണ്‍ 2019

പ്രിയപ്പെട്ടവരേ ,

ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് പ്രതിലിപിസംഘടിപ്പിച്ച  'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന പ്രണയകഥാമത്സരത്തിൻ്റെ ഫലം പുറത്തു വന്നിരിക്കുന്നു.

പ്രണയത്തെ വിവിധ തലങ്ങളിൽ അടയാളപ്പെടുത്തുന്ന ഒരുപാട് കഥകൾ ഈ മത്സരത്തിലേക്ക് സമർപ്പിക്കപ്പെട്ടു. കഥകൾ സമർപ്പിച്ച് ഈ മത്സരത്തിൻ്റെ ഭാഗമായ പ്രിയ എഴുത്തുകാർക്കും, ഓരോ കഥകളും അതീവ താല്പര്യത്തോടെ വായിക്കുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പ്രിയ വായനക്കാർക്കും ടീം  പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി . മുൻപ് പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ ഈ മത്സരഫലം പൂർണ്ണമായും വായനക്കാരുടെ പ്രതികരണങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.


ഈ മത്സരത്തിൽ ഒന്നാം സമ്മാനം 5000 രൂപ  നേടിയ രചയിതാവ് : അനുശ്രീ ചന്ദ്രൻ

രചന : പ്രണയം



ഈ മത്സരത്തിൽ രണ്ടാം സമ്മാനം 3000 രൂപ  നേടിയ രചയിതാവ് : ഷീന ആമി 

 രചന : പ്രണയത്തിലേക്ക് ഒരു കടൽ ദൂരം



ഈ മത്സരത്തിൽ മൂന്നാം സമ്മാനം 2000 രൂപ  നേടിയ രചയിതാവ് :രമ്യ രതീഷ്


രചന : മാംഗല്യം തന്തുനാനേന

 

ഈ മത്സരത്തിൽ നാലാം സമ്മാനം 1000 രൂപ നേടിയ രചയിതാവ് : സബിത റിയാസ് 


രചന : ഗുൽമോഹർ


 വിജയികള്‍ക്ക് ടീം  പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!! 
 
പ്രൈസ് മണി അയച്ചു തരുന്നതിനായി വിജയികളെ  ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.


സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി 
 
 2019 ഫെബ്രുവരി  14 മുതല്‍ 2019 ജൂൺ 7 വരെ  ഈ രചനകള്‍ക്ക് വായനക്കാരുടെ ഭാഗത്ത്‌ നിന്ന് ലഭിച്ച  പ്രതികരണങ്ങള്‍ ആണ് ഈ മത്സരത്തിന്‍റെ വിജയികളെ നിശ്ചയിക്കാന്‍ വേണ്ടി പരിഗണിച്ചത്.ഓരോ രചനകള്‍ക്കും ലഭിച്ച വായനക്കാരുടെ എണ്ണം ,  രചന വായിക്കാന്‍ വായനക്കാര്‍ എടുത്ത ശരാശരി സമയം ( യഥാര്‍ത്ഥത്തില്‍ രചന വായിക്കാന്‍ വേണ്ട സമയവുമായി താരതമ്യം ചെയ്ത് ) , രചനയ്ക്ക് ലഭിച്ച  റേറ്റിംഗുകളുടെ എണ്ണം , ശരാശരി റേറ്റിങ്ങ് എന്നീ ഘടകങ്ങള്‍  കണക്കിലെടുത്താണ് വിജയിയെ നിശ്ചയിച്ചത് . 
ഈ നാല് ഘടകങ്ങളുടെയും കോമ്പിനേഷന്‍ അനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച രചനകള്‍ തന്നെയാണ് ആദ്യ സ്ഥാനങ്ങളില്‍    എത്തിയത് .

 ഏറ്റവും കൂടുതല്‍ വായനക്കാര്‍ വായിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്ത  രചനകള്‍ തന്നെയാണ് സമ്മാനാര്‍ഹമായിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട് .
 
ഞങ്ങള്‍ മൂല്യനിര്‍ണയം നടത്തിയത് എങ്ങനെ എന്നതിന്‍റെ വിശദമായ പട്ടിക  താഴെ കൊടുക്കുന്നു
 
(സ്ഥലപരിമിതി മൂലം ആദ്യ പതിനഞ്ച് സ്ഥാനങ്ങളിലുള്ള കഥകള്‍ മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത് )

( ആദ്യ രണ്ടു സ്ഥാനങ്ങളിലും എത്തിയത് ഒരേ വ്യക്തിയുടെ രചനകളാണ്. ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും, ഒരേ വ്യക്തിയ്ക്ക് നൽകുന്നതിലും നല്ലത്, അത് രണ്ടു പേർക്ക് നൽകുന്നതാണ് എന്നതുകൊണ്ട്ഒ, ന്നാം സ്ഥാനം മാത്രമാണ് ആ വ്യക്തിയ്ക്ക് നൽകിയിട്ടുള്ളത്‌. രണ്ടാം സ്ഥാനം തൊട്ടടുത്ത സ്ഥാനത്തുള്ള വ്യക്തിയ്ക്കാണ് നൽകിയിരിക്കുന്നത് )

Story Name Author Name Avg Rating Rating count Read count Reader Points Rating Count Points Avg Rating Points Final Score Rank
പ്രണയം അനുശ്രീ ചന്ദ്രൻ "അവിക" 4.45 200 33450 1 0.299 0.89 0.797 1
അരികിൽ നീയുണ്ടായിരുന്നെങ്കിൽ,.. അനുശ്രീ ചന്ദ്രൻ "അവിക" 4.72 188 25018 0.748 0.281 0.944 0.68 2
പ്രണയത്തിലേക്ക് ഒരു കടൽ ദൂരം.... Sheena Aami "ആമി...." 4.74 223 19102 0.571 0.333 0.948 0.606 3
മാംഗല്യം തന്തുനാനേന രമ്യ രതീഷ് "രമ്മ്യൂ" 4.65 147 19996 0.598 0.22 0.93 0.587 4
ഗുൽമോഹർ Sabitha R 4.91 669 4516 0.135 1 0.982 0.563 5
ഓട്ടോഗ്രാഫ് രജീഷ് കണ്ണമംഗലം "രജീഷ്" 4.64 151 17832 0.533 0.226 0.928 0.555 6
ഇഷ്ടമാണ് നിന്നെ അരവിന്ദ് എസ് "അനിയൻ" 4.67 157 17342 0.518 0.235 0.934 0.551 7
അത്രമേൽ പ്രണയിയ്ക്കയാൽ, അകലങ്ങളിൽ സ്വയം മറഞ്ഞിരിക്കുന്നവർ..  ജ്വാലാമുഖി 4.64 162 16246 0.486 0.242 0.928 0.535 8
പ്രണയം Raseena Sakariya Rasi "Bablu" 4.59 122 17191 0.514 0.182 0.918 0.532 9
പ്രണയതീരം അനുശ്രീ ചന്ദ്രൻ "അവിക" 4.68 169 14930 0.446 0.253 0.936 0.52 10
തിരയും തീരവും Meenu Augustian 4.84 290 10396 0.311 0.433 0.968 0.506 11
ശ്രീക്കുട്ടി ജിഷ രതീഷ് ""അമ്മാളു "" 4.18 44 18114 0.542 0.066 0.836 0.497 12
പ്രണയിനി ഋതുപർണ്ണ യക്ഷി യക്ഷി "ഋതുപർണ" 4.52 87 15770 0.471 0.13 0.904 0.494 13
ഐശ്വര്യ Anju Madhavan "അലീന ജോൺ" 4.76 321 8894 0.266 0.48 0.952 0.491 14
ഒരു നോക്ക് സവിത ദാസ് 4.7 70 15267 0.456 0.105 0.94 0.489 15

 ഈ മൂല്യനിര്‍ണയത്തില്‍  പ്രിയ വായനക്കാര്‍ക്ക് എന്തെങ്കിലും സംശയങ്ങളോ  പരാതികളോ ഉണ്ടെങ്കില്‍ ഞങ്ങളെ [email protected] എന്ന ഇമെയിൽ ഐഡിയിലോ  9036506463 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ് .

 ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും , രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും  എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി. 
ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി  പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .