Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അവളുടെ ആകാശങ്ങൾ മത്സരഫലം

31 ಜುಲೈ 2019

പ്രിയപ്പെട്ടവരേ ,

ഇക്കഴിഞ്ഞ വനിതാ ദിനത്തോടനുബന്ധിച്ച് പ്രതിലിപി പ്രതിലിപിസംഘടിപ്പിച്ച 'അവളുടെ ആകാശങ്ങള്‍' എന്ന കഥാ രചനാ മത്സരത്തിന്‍റെ ഫലം പുറത്തു വന്നിരിക്കുന്നു.

ഈ മത്സരത്തിന് മികച്ച പിന്തുണയാണ് നിങ്ങളില്‍ നിന്നും ലഭിച്ചത്. ഏകദേശം അഞ്ഞൂറോളം രചനകള്‍ ഈ മത്സരത്തിലേക്ക് കൃത്യമായി സമര്‍പ്പിക്കപ്പെട്ടു. കഥകൾ സമർപ്പിച്ച് ഈ മത്സരത്തിൻ്റെ ഭാഗമായ പ്രിയ എഴുത്തുകാർക്കും, ഓരോ കഥകളും അതീവ താല്പര്യത്തോടെ വായിക്കുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പ്രിയ വായനക്കാർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി . മുൻപ് പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ ഈ മത്സരഫലം പൂർണ്ണമായും വായനക്കാരുടെ പ്രതികരണങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ മത്സരത്തിൽ ഒന്നാം സമ്മാനം 10000 രൂപ നേടിയ രചയിതാവ് : ലക്ഷ്മി ശങ്കർ "ബാലനന്ദ"

രചന : ഒരു വേശ്യയുടെ ഡയറിക്കുറിപ്പുകൾ

 


ഈ മത്സരത്തിൽ രണ്ടാം സമ്മാനം 6000 രൂപ നേടിയ രചയിതാവ് : അഞ്ജു മാധവൻ "അലീന ജോൺ"

 

 

രചന : കുട ചൂടും മറൈൻഡ്രൈവ്

 

ഈ മത്സരത്തിൽ മൂന്നാം സമ്മാനം 5000 രൂപ നേടിയ രചയിതാവ് : ആദർശ് വിപിൻ

രചന : ഋതു തെറ്റി പൂത്തവൾ



ഈ മത്സരത്തിൽ നാലാം സമ്മാനം 4000 രൂപ നേടിയ രചയിതാവ് : അരവിന്ദ് എസ് "അനിയൻ"

രചന : ആമി

 

ഈ മത്സരത്തിൽ അഞ്ചാം സമ്മാനം 3000 രൂപ നേടിയ രചയിതാവ് :  ശ്രുതി "മാളു"   

രചന :നിറം മങ്ങിയ നക്ഷത്രങ്ങൾ

 

ഈ മത്സരത്തിൽ ആറാം സമ്മാനം 2000 രൂപ നേടിയ രചയിതാവ് : നെച്ചിക്കാടൻ

രചന : ഒരു മുലപാപ കഥ

 


വിജയികള്‍ക്ക് ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!!

പ്രൈസ് മണി അയച്ചു തരുന്നതിനായി വിജയികളെ ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.

 

സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി

2019 ഏപ്രിൽ 4 മുതല്‍ 2019 ജൂലായ് 29 വരെ ഈ രചനകള്‍ക്ക് വായനക്കാരുടെ ഭാഗത്ത്‌ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ആണ് ഈ മത്സരത്തിന്‍റെ വിജയികളെ നിശ്ചയിക്കാന്‍ വേണ്ടി പരിഗണിച്ചത്.ഓരോ രചനകള്‍ക്കും ലഭിച്ച വായനക്കാരുടെ എണ്ണം , രചന വായിക്കാന്‍ വായനക്കാര്‍ എടുത്ത ശരാശരി സമയം ( യഥാര്‍ത്ഥത്തില്‍ രചന വായിക്കാന്‍ വേണ്ട സമയവുമായി താരതമ്യം ചെയ്ത് ) , രചനയ്ക്ക് ലഭിച്ച റേറ്റിംഗുകളുടെ എണ്ണം , ശരാശരി റേറ്റിങ്ങ് എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താണ് വിജയിയെ നിശ്ചയിച്ചത്. രചന വായിച്ചു തുടങ്ങിയ എത്ര ശതമാനം വായനക്കാർ രചന വായിച്ചു പൂർത്തിയാക്കി.
ഈ അഞ്ച് ഘടകങ്ങളുടെയും കോമ്പിനേഷന്‍ അനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച രചനകള്‍ തന്നെയാണ് ആദ്യ സ്ഥാനങ്ങളില്‍ എത്തിയത് .

ഏറ്റവും കൂടുതല്‍ വായനക്കാര്‍ വായിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്ത രചനകള്‍ തന്നെയാണ് സമ്മാനാര്‍ഹമായിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട് .

ഞങ്ങള്‍ മൂല്യനിര്‍ണയം നടത്തിയത് എങ്ങനെ എന്നതിന്‍റെ വിശദമായ പട്ടിക താഴെ കൊടുക്കുന്നു

(സ്ഥലപരിമിതി മൂലം ആദ്യ പതിനഞ്ച് സ്ഥാനങ്ങളിലുള്ള കഥകള്‍ മാത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത് )

content_title author_name avg_rating rating_count readcount Reader Points Rating Count Points Avg Rating Points Completion % Completion % points Final Mark Rank
ഒരു വേശ്യയുടെ ഡയറിക്കുറിപ്പുകൾ Lekshmi Sankar "ബാലനന്ദ" 4.93 551 5998 0.85 1.00 0.99 39% 1.00 0.96 1
കുട ചൂടും മറൈൻഡ്രൈവ് Anju Madhavan "അലീന ജോൺ" 4.74 437 5864 0.83 0.79 0.95 12% 0.31 0.72 2
ഋതു തെറ്റി പൂത്തവൾ Aadarsh Vipin 4.91 299 4786 0.68 0.54 0.98 18% 0.45 0.66 3
ആമി അരവിന്ദ് എസ് "അനിയൻ" 4.81 128 5737 0.81 0.23 0.96 22% 0.55 0.64 4
നിറം മങ്ങിയ നക്ഷത്രങ്ങൾ ശ്രുതി "മാളു" 4.9 456 1360 0.19 0.83 0.98 11% 0.28 0.57 5
ഒരു മുലപാപ കഥ നെച്ചിക്കാടൻ  4.83 165 3876 0.55 0.30 0.97 16% 0.40 0.55 6
സുഭദ്ര ശ്രീജിത്ത് കേയെസ് "*" 4.75 51 7042 1.00 0.09 0.95 6% 0.16 0.55 7
രണ്ടു മുലയുള്ളവൾ ഏട്ടായിടെ അനിയൻകുട്ടി "കണ്ണൻ" 4.8 81 2609 0.37 0.15 0.96 25% 0.64 0.53 8
അവൾ LekshmI M S NaiR "ലച്ചൂട്ടി" 4.88 120 1644 0.23 0.22 0.98 25% 0.64 0.52 9
മാതൃത്വം sujitha sonu 4.95 40 598 0.08 0.07 0.99 36% 0.91 0.51 10
ഉടൽ ട്രീസ 4.93 27 3707 0.53 0.05 0.99 19% 0.48 0.51 11
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ശിവ 4.83 64 3806 0.54 0.12 0.97 16% 0.41 0.51 12
പെങ്ങൾ അരവിന്ദ് എസ് "അനിയൻ" 4.97 31 933 0.13 0.06 0.99 33% 0.83 0.50 13
വ്യഭിചരിക്കപ്പെട്ട സ്ത്രീ അനുശ്രീ ചന്ദ്രൻ "അവിക" 4.59 121 2450 0.35 0.22 0.92 21% 0.52 0.50 14
മറു പാതി Athira nithin "ആതിര" 4.87 93 2702 0.38 0.17 0.97 18% 0.45 0.49 15

 

 

ഈ മൂല്യനിര്‍ണയത്തില്‍ പ്രിയ വായനക്കാര്‍ക്ക് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഞങ്ങളെ [email protected] എന്ന ഇമെയിൽ ഐഡിയിലോ 9036506463 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ് .

ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും , രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി. ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .