- OUR AUTHOR'S SUCCESS STORIES13 सितम्बर 2024ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ച ചില രചയിതാക്കളുടെ പ്രതിലിപി യാത്രകളുടെ സംഗ്രഹരൂപമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രതിലിപി അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് നോക്കാം: സ്വപ്നങ്ങളിലേക്കുള്ള യാത്ര കനക് തന്റെ കഥകൾ പ്രതിലിപിയിലൂടെ വായനക്കാരിലേക്കെത്തിക്കാൻ ധൈര്യം കാട്ടിയത് വഴി അവരുടെ പാഷൻ ഒരു വരുമാന മാർഗമായി. അവരുടെ ആദ്യ വരുമാനത്തിലൂടി കനക് ഒരു സ്കൂട്ടർ സ്വന്തമാക്കി. തന്റെ എഴുത്തിനെ സപ്പോർട്ട് ചെയ്ത എല്ലാ വായനക്കാർക്കുമായി ഈ നേട്ടം ഡെഡിക്കേറ്റ് ചെയ്യുന്നു. കാനകിന്റെ കഥകൾ ശരിയായ അർപ്പണത്തോടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്ന് നമ്മളെ ഓർമിപ്പിക്കുന്നു ഒരു സ്നേഹസമ്മാനം ഏറെക്കാലമായി തന്റെ അമ്മക്ക് ഡയമണ്ട് റിങ്ങ് വാങ്ങണമെന്ന ആശ, ശിഖ തന്റെ പ്രതിലിപി വരുമാനത്തിൽ നിന്നും നിറവേറ്റി. ഇത് ആ അമ്മയ്ക്കും മകൾക്കും അളവറ്റ സന്തോഷം നൽകുന്ന നിമിഷമായിരുന്നു. വായനക്കാരിലേക്ക് എത്തപ്പെടുന്ന ഓരോ കഥയും എക്കാലത്തേക്കുമുള്ള ഓർമ്മകളും സന്തോഷവും നിറയ്ക്കുന്നതാണെന്ന് ശിഖയുടെ കഥ നമ്മെ കാണിച്ച് തരുന്നു . ഭാരിച്ച ഉത്തരവാദിത്തങ്ങൾക്കിടയിലും സ്വപ്നങ്ങൾ നിറവേറപ്പെടുന്നു വീട്ടമ്മയായ റിമ വീട്ടുജോലികൾക്കിടയിലാണ് എഴുത്തിനോടുള്ള തന്റെ അഭിനിവേശം മനസിലാക്കിയത്. ഒരു വായനക്കാരിയായി യാത്ര ആരംഭിച്ച റീമ പതിയെ ഒരു നല്ല എഴുത്തുകാരിയായി വളരുകയായിരുന്നു. കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾക്കിടയിലും ക്രിയേറ്റിവിറ്റിക്ക് ഇടമുണ്ടെന്നും മറ്റ് കുടുംബിനികൾക്കും അവരുടെ പാഷൻ കണ്ടെത്താനാവുമെന്ന് പ്രചോദനമാകുന്ന ഒന്നാണ് റിമയുടെ കഥ . വ്യഥകൾക്കൊടുവിലെ വിജയഗാഥ സാമ്പത്തിക ബുദ്ധിമുട്ടുൾപ്പടെ ഒട്ടുമിക്ക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്ന ഒരു കറുത്ത ഏഡിലൂടെയായണ് ശ്രീ കടന്ന് പൊയ്ക്കൊണ്ടിരുന്നത്. അവർക്ക് ഏറ്റവും അധികം ആവശ്യമായിരുന്ന ഒരു സമയത്താണ് പ്രതിലിപിയിൽ നിന്നും ആദ്യ സമ്പാദ്യം ശ്രീയെ തേടിയെത്തുന്നത്. കൂരിരുളിൽ തിളങ്ങുന്ന മിന്നാമിനുങ്ങുകൾ പോലെയാണ് ചില സമയങ്ങളിൽ നമ്മുടെ പാഷന്റെ പവർ എന്ന് ശ്രീയുടെ ജീവിതം നമ്മുടെ മുന്നിൽ അടിവരയിടുന്നു. ബന്ധങ്ങളും ബലം, വളർച്ചയുടെ ബലം ചെറുകഥകളിലൂടെയാണ് ജ്വാലാമുഖിയുടെ എഴുത്ത് ജീവിതം ആരംഭിക്കുന്നത്. വായനക്കാരുടെ സ്നേഹവും സപ്പോർട്ടും കൂടിയായപ്പോൾ അവരുടെ ശബ്ദം കൂടുതൽ ബലപ്പെട്ടു തുടങ്ങി. കഥകളിൽ നിന്നും ഓഡിയോ സ്റ്റോറികളിലേക്കും, പുസ്തങ്ങളിലേക്കും, സിനിമയിലേക്കും അവരുടെ പ്രതിലിപി കഥകൾ സഞ്ചരിച്ചത് ഇത് കൊണ്ട് തന്നെയാണ്. നമ്മുടെ വായനക്കാരോട് എങ്ങനെ ചേർന്നിരിക്കാമെന്നും, അത് നമ്മുടെ വളർച്ചയെ എത്രത്തോളം സ്വാധീനിക്കുമെന്നും ജ്വാലാമുഖിയുടെ വിജയം നമ്മളെ ഓർമ്മപെടുത്തുന്നുണ്ട്. വാക്കുകളിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കാം. സാമൂഹിക പ്രശ്നങ്ങളിലേക്കുള്ള ഇടപെടൽ എന്ന രീതിയിൽ കഥ എഴുതി തുടങ്ങിയതാണ് മയൂരി. പ്രതിലിപിയിൽ നിന്ന് കിട്ടുന്ന വരുമാനം അതിന് അർഹമായ കൈകളിൽ ഓരോ മാസം എത്തിച്ച് കൊണ്ട് മയൂരി യാത്ര തുടരുകയാണ്. കഥയിലൂടെ എങ്ങനെ നമുക്ക് മാറ്റങ്ങൾ കൊണ്ടുവരാം എന്നത് മയൂരി കണ്ട് പഠിക്കേണ്ടതാണ്. തന്റെ കഥകളിലൂടെ തനിക്ക് പറയാനുള്ളത് സമൂഹത്തോട് പറഞ്ഞും, അതിൽ നിന്ന് കിട്ടുന്ന വരുമാനം സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചും മയൂരി വ്യത്യസ്തയാവുന്നു. സ്വപ്നങ്ങൾ തിരിച്ചു പിടിക്കാം! തന്റെ കുട്ടികാലത്തെ നടക്കാതെ പോയ സൈക്കിൾ എന്ന സ്വപ്നം പ്രതിലിപി വരുമാനത്തിലൂടെ തന്റെ മകൾക്ക് നേടി കൊടുത്ത ഹക്കീം നമുക്ക് ഒരു പ്രതീക്ഷയാണ്. ജീവിതത്തിലെ ഭാരിച്ച ആവശ്യങ്ങൾക്കിടയിൽ നമ്മുടെ ചെറിയ ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും കൂട്ടാവാൻ കഥകൾക്ക് സാധിക്കുമെന്ന വിശ്വാസമാണ് ഹക്കീം തരുന്നത്. പ്രതിലിപി രചയിതാക്കളുടെ ജീവിതത്തെ അവരുടെ കഥകൾ എങ്ങനെ മാറ്റിമറിക്കുന്നു എന്നത് എല്ലായിപ്പോഴും നമ്മൾ കൗതുകത്തോടെ നോക്കുന്ന കാര്യമാണ്. ഇത്തരം സന്തോഷങ്ങളും അവരുടെ പ്രയത്നങ്ങളും നമ്മുടെ പ്രതിലിപി കുടുംബത്തിലെ ഓരോ രചയിതാക്കളെയും വീണ്ടും കൂടെ ചേർത്ത് നിർത്താനും, നമ്മുടെ ബന്ധം വളർത്താനും നമ്മളെ ഓരോരുത്തരെയും ഓർമിപ്പിക്കുകയാണ്. നമുക്ക് കൂടെ നിൽക്കാം. കൂടെ വളരാം.കൂടുതല് കാണൂ
- A LETTER FROM PRATILIPI'S CEO13 सितम्बर 2024ഞങ്ങളുടെ പ്രിയ രചയിതാക്കൾക്കും, വായനക്കാർക്കും, 10 വർഷങ്ങൾക്ക് മുൻപ്, 2014 സെപ്റ്റംബർ 14-നാണ് പ്രതിലിപി വെബ്സൈറ്റിൻ്റെ ആദ്യ പതിപ്പ് ഞങ്ങൾ അവതരിപ്പിച്ചത്. ആ സമയത്ത്, ഞങ്ങൾക്ക് ചുറ്റുമുണ്ടായിരുന്നത് ഒരുപാട് ചോദ്യങ്ങളും ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകുമെന്നുള്ള ആത്മവിശ്വാസവും മാത്രമാണ്. സ്വപ്നങ്ങൾക്കും, ആഗ്രഹങ്ങൾക്കും അതിരുകളില്ല എന്നാണല്ലോ! ഞങ്ങളുടെ രചയിതാക്കൾക്ക് അവരുടെ കഥകൾ ലോകത്തിലെ എല്ലാ കോണുകളിലുമുള്ള വായനക്കാരിലേക്ക് തടസ്സങ്ങളില്ലാതെ പങ്കിടാൻ പ്രതിലിപിയിലൂടെ സാധിക്കുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിച്ചു. ആ യാത്ര എളുപ്പമായിരിക്കില്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു, എങ്കിലും ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഒരു പടിയെങ്കിലും അടുത്തെത്തുന്നതുപോലും ഞങ്ങളെ സംബന്ധിച്ചിടത്തോളം വിജയം തന്നെയായിരുന്നു. ഈ യാത്ര ഒരേ സമയം ബുദ്ധിമുട്ടുള്ളതും എന്നാൽ പ്രതിഫലദായകവുമാകുമെന്ന് ഞങ്ങൾ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല!!! ഞങ്ങളുടെ ഈ യാത്രയിൽ നിങ്ങളോരോരുത്തരും മികച്ച കഥകളും, വായനയോടുള്ള ആവേശവുമായി ഞങ്ങളോടൊപ്പം ചേർന്നത് ഞങ്ങളുടെ പ്രതീക്ഷകളും, ആത്മവിശ്വാസവും വളർത്തി. ഇന്ന് ഒരു ദശലക്ഷത്തിലധികം രചയിതാക്കളുടെ കുടുംബമായി പ്രതിലിപി മാറിയിട്ടുണ്ടെങ്കിൽ അത് നിങ്ങളോരോരുത്തരുടേയും സ്നേഹവും, പിന്തുണയും ഞങ്ങളോടൊപ്പം ഉള്ളതുകൊണ്ട് മാത്രമാണ്. പ്രതിലിപിയിലെ ഓരോ കഥകളും ഓരോ ദിവസവും ദശലക്ഷക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു! പ്രതിലിപിയിലെ രചയിതാക്കളുടെ എഴുത്തിനോടുള്ള അഭിനിവേശവും, കഥകൾ വായിക്കാനുള്ള വായനക്കാരുടെ ആകാംഷയും, അവർ നൽകുന്ന പിന്തുണയും എന്നും ഞങ്ങളുടെ മുതൽക്കൂട്ടാണ്. 3 വർഷം മുൻപാണ് പ്രതിലിപിയിലൂടെ ധനസമ്പാദനം എന്ന ആശയം ഞങ്ങൾ ആരംഭിച്ചിച്ചത്. കഴിഞ്ഞ മാസത്തിൽ വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് റോയൽറ്റി ഇനത്തിൽ 1.5 കോടിയിൽ അധികം രൂപ രചയിതാക്കളുമായി പങ്കിടാൻ ഞങ്ങളെ പ്രാപ്തമാക്കിയത്. ഇന്ന് പ്രതിലിപിയിലെ 18 രചയിതാക്കൾ ഒരു ലക്ഷത്തിലധികം രൂപ വരുമാനമായും, 500-ലധികം രചയിതാക്കൾ റോയൽറ്റി ഇനത്തിൽ മാത്രമായി 5000-ത്തിലധികം രൂപയും പ്രതിമാസം സമ്പാദിക്കുന്നു. ഞങ്ങളുടെ രചയിതാക്കളോടൊപ്പം തന്നെ പ്രിയപ്പെട്ട വായനക്കാരോടും ഈ അവസരത്തിൽ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. പ്രതിലിപിക്ക് പുറത്ത് ഞങ്ങളുടെ രചയിതാക്കളോ, പ്രതിലിപിയിലെ കഥകളോ ശ്രദ്ധിക്കപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ഞങ്ങൾക്ക് പ്രതിലിപിയിലെ കഥകളിൽ നിന്നും അഞ്ച് ടിവി ഷോകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു, കൂടാതെ പ്രതിലിപിയിലെ കഥകളിൽ നിന്ന് നിർമ്മിച്ച ഒരു വെബ് സീരീസ് ഇപ്പോൾ അണിയറയിൽ റിലീസിന് ഒരുങ്ങുകയാണ്! വളരെ അധികം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു ഞങ്ങളുടെ ഈ യാത്ര. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ഞങ്ങൾ തളർന്നുപോയ ഒരുപാട് നിമിഷങ്ങൾ ഈ കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഓരോ പ്രതിസന്ധികളേയും അതിജീവിക്കാൻ ഞങ്ങളുടെ ടീമിന് കരുത്ത് പകർന്നതും, മുന്നോട്ട് പോകാൻ ഞങ്ങളെ പ്രേരിപ്പിച്ചതും നിങ്ങളുടെ സ്നേഹവും, പിന്തുണയുമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഈ വിശ്വാസവും സ്നേഹവുമാണ് ഞങ്ങളുടെ കരുത്തും, തളരാതെ മുന്നോട്ട് പോകാനുള്ള ഞങ്ങളുടെ ശക്തിയും. പ്രതിലിപിക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ ഓരോ രചയിതാക്കൾക്കും പ്രതിലിപിയിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ അവരുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നടപ്പാക്കാനും, ഒരു പ്രൊഫഷൻ ആയിത്തന്നെ പ്രതിലിപിയിലെ എഴുത്തിനെ സമീപിക്കാനും കഴിയുന്ന ഒരു ഭാവിക്കായി ഞങ്ങൾ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിലിപിയിലെ കഥകൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമുള്ള വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. ജെ കെ റൗളിംഗ്സ്, ജോർജ്ജ് ആർ ആർ മാർട്ടിൻ തുടങ്ങിയ ലോകസാഹിത്യത്തിലെ പ്രശസ്ത രചയിതാക്കളെപോലെ പ്രതിലിപിയിലെ മുൻനിര രചയിതാക്കളും ആഗോളതലത്തിൽ ആഘോഷിക്കപ്പെടുകയും, വിജയിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു! ഇനി മുന്നോട്ടുള്ള യാത്രയും ലളിതമായിരിക്കില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ നിങ്ങളുടെ സ്നേഹവും, പിന്തുണയും ഞങ്ങളോടൊപ്പം ഉള്ളപ്പോൾ മുന്നേറാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. മുന്നിലുള്ള പ്രതിസന്ധികൾ എന്തുതന്നെയായാലും, നിങ്ങളുടെ സ്നേഹവും വിശ്വാസവും കൂടെയുള്ളിടത്തോളം ഞങ്ങൾ അവയെല്ലാം തരണം ചെയ്യുകതന്നെ ചെയ്യും. കോശിഷ് ജാരി രഹേഗി (പരിശ്രമം തുടരും).കൂടുതല് കാണൂ
- ഫലപ്രഖ്യാപനം : സൂപ്പർ റൈറ്റേഴ്സ് അവാർഡ്സ് 717 जुलाई 2024പ്രിയ രചയിതാക്കളേ,വായനക്കാരേ ! പ്രതിലിപി സംഘടിപ്പിച്ച തുടർക്കഥാ രചനാ മാമാങ്കമായസൂപ്പർ റൈറ്റേഴ്സ് അവാർഡ്സ് - സീസൺ 7 ' ൻ്റെ മത്സരഫലം വലിയൊരു കാത്തിരിപ്പിന് ശേഷംഇതാ നിങ്ങളുടെ മുന്നിൽ ! വ്യത്യസ്ത വിഷയങ്ങളിലുള്ള വിവിധ രചനകൾ ഇത്തവണയും പതിവ് പോലെ നമുക്ക് ലഭിച്ചിരുന്നു. ഈ മത്സരത്തെ ഇത്രയും സമ്പന്നമാക്കിയ രചയിതാക്കൾക്കും ആ രചനകൾ വായിക്കുകയും റീഡേഴ്സ് ചോയ്സ് വിഭാഗത്തിലെ സമ്മാനിതമായ രചനകൾ കണ്ടെത്താനായി നിങ്ങളുടെ വായനകളും റേറ്റിങ്ങുകളും റിവ്യൂകളും നൽകുകയും ചെയ്ത വായനക്കാർക്കും പ്രതിലിപി ഇവന്റസ് ടീമിന്റെ അഭിനന്ദനങ്ങൾ ! ഈ മത്സരത്തിലെ വിജയികൾ ആരൊക്കെയെന്നറിയേണ്ടേ ! താഴെക്കൊടുത്ത വിശദ വിവരങ്ങൾ വായിച്ചു നോക്കൂ ... റീഡേഴ്സ് ചോയ്സ് (സൂപ്പർ 7 സീരീസ്) വിഭാഗത്തിലെ വിജയികളും രചനകളും പ്രതിലിപി റീഡേഴ്സ് ചോയ്സ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 7 വിജയികൾക്ക് പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകംഫ്രെയിം ചെയ്ത പ്രശംസാപത്രത്തിനൊപ്പം ₹5,000 വീതം ക്യാഷ് പ്രൈസുംലഭിക്കുന്നതാണ്. രചന:പ്രണയിനി രചയിതാവ്:മൈഥിലി മിത്ര (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:ദേവരാഗം രചയിതാവ്:കൃഷ്ണ നിഹാരിക നീനു (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:ത്രിതയം രചയിതാവ്:രുദ്രവേണി (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:അബിദേമി രചയിതാവ്:ഹക്കീം മൊറയൂർ (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:താലി രചയിതാവ്:ശ്രീ ചെമ്പകം (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:ചഞ്ചൽ രചയിതാവ്:സ്വപ്ന സുന്ദരി (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:തെമ്മാടി ചെക്കന്റെ മാലാഖ പെണ്ണ് രചയിതാവ്:ഗായത്രി ദേവി (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) യോഗ്യത നേടിയ എല്ലാ രചനകളിൽ നിന്നുംതുടർക്കഥയുടെ മൊത്തം വായനയുടെ എണ്ണം,റീഡർ എൻഗേജ്മെന്റ് അനുപാതം,( അതായത് എത്ര ശതമാനം വായനക്കാർ കഥ തുടക്കം മുതൽ അവസാനം വരെ വായിച്ച് പൂർത്തിയാക്കി എന്നത് ) എന്നിവ കണക്കാക്കിയാണ് ഈ വിജയികളെ തിരഞ്ഞെടുത്തത്. ജഡ്ജസ് ചോയ്സ് (സൂപ്പർ 7 സീരീസ്)വിഭാഗത്തിലെ വിജയികളും രചനകളും 'റീഡേഴ്സ് ചോയ്സ്' വിഭാഗത്തിലെ മികച്ച 7 തുടർക്കഥകൾ തിരഞ്ഞെടുത്തതിന് ശേഷം, ശേഷിക്കുന്ന എല്ലാ തുടർക്കഥകളും ഞങ്ങളുടെ വിദഗ്ദ്ധരായ വിധികർത്താക്കളുടെ സമിതി വിശദമായി പരിശോധിച്ച്കഥയുടെ ഇതിവൃത്തത്തിന്റെ പ്രത്യേകത,തുടക്കം മുതൽ അവസാനം വരെയുള്ള ആഖ്യാനത്തിലെ മികവ്,കഥാപാത്ര നിർമ്മാണം,വിവരണവും, സംഭാഷണ രചനയും, ഇതിവൃത്തത്തിലെ വഴിത്തിരിവ് (പ്ലോട്ട് ട്വിസ്റ്റ്) എന്നീഘടകങ്ങൾ അടിസ്ഥാനമാക്കി മികച്ച 7 തുടർക്കഥകൾ തിരഞ്ഞെടുത്തതിലൂടെയാണ്ഈ വിജയികളെതിരഞ്ഞെടുത്തത്. ( റീഡേഴ്സ് ചോയ്സ് വിഭാഗത്തിൽ സമ്മാനം നേടിയ രചനകൾ ജഡ്ജസ് ചോയ്സ് വിഭാഗത്തിലേക്ക് പരിഗണിച്ചിട്ടില്ല. അവയിൽ ഉൾപ്പെടാത്ത രചനകൾ മാത്രമാണ് പരിഗണിച്ചത്. ) പ്രതിലിപി ജഡ്ജസ് ചോയ്സ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന7 വിജയികൾക്ക്പ്രതിലിപിയിൽ നിന്നുള്ളപ്രത്യേകംഫ്രെയിം ചെയ്ത പ്രശംസാപത്രത്തിനൊപ്പം₹5,000 വീതം ക്യാഷ് പ്രൈസുംലഭിക്കുന്നതാണ്. രചന:ശലഭഗാനം രചയിതാവ്:അഡ്വ: വീണാ ആൻ്റണി (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:നിന്നെയും കാത്ത് രചയിതാവ് : ആമി ആമി (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:WHISPERS IN THE DARK രചയിതാവ്:സച്ചു (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:ഹൃദയത്തിലേക്ക് ഒരു കടൽ ദൂരംരചയിതാവ്:സഖാവിന്റെ നീലാംബരി (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:അരുന്ധതി രചയിതാവ്:സംയുക്ത എസ്സ് ഹരിണി (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:മഹി രചയിതാവ്:ജയൻ ആനന്ദൻ (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) രചന:നൂപുരധ്വനി രചയിതാവ്:മേഘം "മിഴികൾ (സമ്മാനം :₹5,000 ക്യാഷ് പ്രൈസ്+ഫ്രെയിം ചെയ്ത പ്രത്യേക പ്രശംസാപത്രം) ഇവ കൂടാതെ മറ്റു പല രചനകളും റീഡേഴ്സ് ചോയ്സ് , ജഡ്ജസ് ചോയ്സ് എന്നീ വിഭാഗങ്ങളിൽ മികച്ചു നിന്നിരുന്നു എങ്കിലും ചില മത്സര നിബന്ധനകൾ പാലിക്കാതിരുന്നതിനാൽ അവ ആദ്യ ഫിൽറ്ററിങ്ങിൽ തന്നെ പുറത്താവുകയാണ് ചെയ്തത് . ഇത് അൽപ്പം സങ്കടകരമായ കാര്യമാണ് . അതിനാൽ എല്ലാ പ്രിയ രചയിതാക്കളും മത്സര നിബന്ധനകൾ കൃത്യമായി പാലിക്കാൻ ശ്രമിക്കുമല്ലോ. അതുപോലെ പൂർണമാകാത്ത രചനകൾ, ഒരു വലിയ നോവലിന്റെ ഒന്നാമത്തെ ഭാഗം മാത്രമായി ചേർത്ത രചനകൾ , മുൻപ് എഴുതിയ സീരീസുകളുടെ പുതിയ സീസണുകൾ തുടങ്ങിയവയൊന്നും തന്നെ ജഡ്ജസ് ചോയ്സിലേക്ക് പരിഗണിച്ചിട്ടില്ല. ഗ്യാരണ്ടീഡ് റിവാർഡ് - 77 ഭാഗങ്ങളുള്ള സീരീസ് ചലഞ്ച് : മത്സര നിബന്ധനകൾ പാലിച്ചു കൊണ്ട് 77 ഭാഗങ്ങളോ അതിലധികമോ ഉള്ള തുടർക്കഥ വിജയകരമായി പൂർത്തിയാക്കുന്ന രചയിതാക്കൾക്ക് അവരുടെ നേട്ടത്തിനുള്ള അംഗീകാരമായി ഉറപ്പായ രണ്ട് സമ്മാനങ്ങൾ ലഭിക്കുന്നതാണ് - 1.പ്രതിലിപിയിൽ നിന്നുമുള്ള പ്രത്യേകമായി രൂപകൽപ്പന ചെയ്തപ്രശസ്തിപത്രം. 2.നിങ്ങളുടെ തുടർക്കഥക്ക് പ്രതിലിപി ടീം പ്രത്യേകമായി ഡിസൈൻ ചെയ്യുന്നഎക്സ്ക്ലൂസീവ് പ്രീമിയം കവർ ചിത്രം. 77 ഭാഗങ്ങളുടെ ചലഞ്ചിലെ വിജയികൾ ആരെന്നറിയേണ്ടേ ? രചന :ആത്മസഖി രചയിതാവ്:മഴ മിഴി രചന :ഭൂമി എവിടെ? രചയിതാവ്:പ്രസീത അമൽ രചന :അന്ന കൊച്ചിന്റെ അയങ്കാർ പയ്യൻ രചയിതാവ്:എൻ്റെ ലോകം രചന :ഇന്ദ്രനീലം രചയിതാവ്:യാമിക രചന:ശലഭഗാനം രചയിതാവ്:അഡ്വ: വീണാ ആൻ്റണി രചന :വേട്ട-II (The Hunter) രചയിതാവ്:ജനാര്ദ്ദനന് പി.വണ്ടാഴി രചന :സ്വപ്ന സഞ്ചാരി രചയിതാവ്:എം വി ഇമ്മാനുവൽ 'പാപ്പി' രചന :ജാനകിരാവണൻ രചയിതാവ്:രാവണന്റെ ജാനകി രചന : പകൽ മഞ്ഞ് രചയിതാവ്:പ്രിയപ്പെട്ടവൾ രചന :തരള സംഗീത മന്ത്രം രചയിതാവ്:ദിൽ രചന:തെമ്മാടി ചെക്കന്റെ മാലാഖ പെണ്ണ് രചയിതാവ്:ഗായത്രി ദേവി രചന:ചഞ്ചൽ രചയിതാവ്:സ്വപ്ന സുന്ദരി രചന:ത്രിതയം രചയിതാവ്:രുദ്രവേണി രചന:ഹൃദയത്തിലേക്ക് ഒരു കടൽ ദൂരംരചയിതാവ്:സഖാവിന്റെ നീലാംബരി എല്ലാ വിജയികൾക്കും ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങൾ! ശ്രദ്ധിക്കുക : റീഡേഴ്സ് ചോയ്സ്, ജഡ്ജസ് ചോയ്സ്, 77 പാർട്ട്സ് ചലഞ്ച് എന്നിവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് ആവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് [email protected] എന്ന ഇ മെയിലിൽ ഐഡിയിൽ നിന്നും അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഇമെയിൽ ഞങ്ങൾ അയയ്ക്കുന്നതാണ്. വിജയികൾ ദയവായി കൃത്യമായ മറുപടി നൽകുമല്ലോ. ഈ മത്സരത്തെ ഇത്ര വലിയൊരു വിജയമാക്കിത്തീർത്ത നിങ്ങൾ എല്ലാവരോടും ടീം പ്രതിലിപിയുടെ നന്ദി രേഖപ്പെടുത്തുന്നു. സമ്മാനം നേടിയ ഈ രചനകൾ ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ അതിനുള്ള സമയമാണ് ഇനി. എല്ലാ ആശംസകളും ടീം പ്രതിലിപി മലയാളംകൂടുതല് കാണൂ
- ട്രെൻഡിങ് പ്ലോട്ടുകളും നിർദ്ദേശങ്ങളും .26 मई 2024ഈ ട്രെൻഡിങ് പ്ലോട്ടുകളും നിർദ്ദേശങ്ങളും ഉപയോഗപ്പെടുത്തി നിങ്ങളുടെ സീരീസിനെ മികച്ചതാക്കൂ . പ്ലോട്ടും കഥാപാത്രങ്ങളും: (1) ഒരു പ്ലോട്ട് ഒരു വലിയ സീരീസ് ആയി എങ്ങനെ വികസിപ്പിക്കാം? (2)കഥാപാത്രങ്ങളെയും സബ്-പ്ലോട്ടുകളെയും എങ്ങനെ വികസിപ്പിക്കാം? വിവിധ വിഭാഗങ്ങളെക്കുറിച്ച് (1) പ്രണയം എന്ന വിഭാഗത്തിൽ ആകർഷകമായ ഒരു സീരീസ് എങ്ങനെയാണ് സൃഷ്ടിക്കുക ? (2) ഫാമിലി ഡ്രാമ , സാമൂഹികം, സ്ത്രീ എന്നിങ്ങനെയുള്ള പ്രമേയങ്ങളിൽ നല്ല സീരീസുകൾ എങ്ങനെയാണ് രചിക്കേണ്ടത് ? (3) ദുരൂഹത, ഫാൻ്റസി, ഹൊറർ തുടങ്ങിയ തീമുകളിൽ സീരീസുകൾ രചിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? (4) ഒരടിപൊളി ത്രില്ലർ സീരീസ് സൃഷ്ടിച്ചെടുക്കേണ്ടത് എങ്ങനെയാണ് ? ചില രചനാ തന്ത്രങ്ങൾ (Writing Techniques): (1)വ്യത്യസ്ത വീക്ഷണ കോണുകളിലൂടെയുള്ള കഥ പറച്ചിൽ , കഥയിലെ സംഭവങ്ങളും അവയുടെ ക്രമവും , പ്ലോട്ടിൽ ഉണ്ടായേക്കാവുന്ന പഴുതുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കുക (2) കഥയിലെ വിവിധ ഭാഗങ്ങളും രംഗങ്ങളുമെല്ലാം എങ്ങനെയാണ് സൃഷ്ടിക്കേണ്ടത് ? (3) സംഭാഷണ രചനയിലെ ചില ടെക്നിക്കുകളും, ഫസ്റ്റ് ചാപ്റ്റർ സ്ട്രാറ്റജികളും. (4) ഹുക്കുകൾ (Hooks) പ്ലോട്ട് ട്വിസ്റ്റുകൾ (വഴിത്തിരിവുകൾ ) എന്നിവ ഫലപ്രദമായി ഉപയോഗിച്ച് നിങ്ങളുടെ തുടർക്കഥയ്ക്ക് അവിസ്മരണീയമായ ഒരു അവസാനം എങ്ങനെ സൃഷ്ടിക്കാം ? (5) കഥയിൽ വ്യത്യസ്ത വികാരങ്ങൾ എങ്ങനെ എഴുതി ഫലിപ്പിക്കാം ? എഴുത്ത് പ്ലാൻ ചെയ്യാം, വെല്ലുവിളികളെ നേരിട്ട് മുന്നേറാം : (1) എങ്ങനെ ഒരു 'റൈറ്റിംഗ് ഷെഡ്യൂൾ' അഥവാ 'രചനാ പദ്ധതി' ഉണ്ടാക്കാം? (2) എഴുത്തിൽ പൊതുവേ ഉണ്ടാകാറുള്ള പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും പ്രതിലിപിയിൽ വലിയ സീരീസുകൾ പ്രസിദ്ധീകരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ: (1) പ്രതിലിപി എന്തുകൊണ്ടാണ് നീണ്ട സീരീസുകൾ എഴുതാൻ രചയിതാക്കളെ പ്രോത്സാഹിപ്പിക്കുന്നത്? (2) ജനപ്രിയ സീരീസുകളുടെ ഘടന പരിശോധിക്കാം. (3) വായനക്കാരെ ആകർഷിക്കൽ (രചനയുടെ പ്രമോഷൻ) (4) പ്രതിലിപിയുടെ റെക്കേമെൻഡേഷൻ സിസ്റ്റത്തെ മനസ്സിലാക്കാം. (5) പ്രീമിയം സീരീസുകളിലൂടെ പ്രതിമാസ വരുമാനം നേടാം. (6) സീരീസിന്റെ വിവിധ സീസണുകൾ രചിക്കാം. (7) വലിയ സീരീസുകളിലൂടെ നേടാവുന്ന വലിയ വിജയങ്ങൾ. ഈ ലിങ്കുകൾ കൂടാതെ മികച്ച സീരീസുകൾ രചിക്കാനുള്ള അറിവുകൾ നൽകുന്ന ചില വീഡോയോകളുടെ ലിങ്കും താഴെക്കൊടുക്കുന്നുണ്ട് .ഇതേ വിഷയങ്ങൾ തന്നെ വിശദീകരിക്കുന്ന വീഡിയോകൾ ആണ് അവ. -വീഡിയോ പ്ലേ ലിസ്റ്റ് 1 -വീഡിയോ പ്ലേ ലിസ്റ്റ് 2 ഇന്ന് തന്നെ നിങ്ങളുടെ സീരീസ് എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്ത് തുടങ്ങൂ ! ഇതിനായി അടുത്ത നാലോ അഞ്ചോ ദിവസങ്ങളിൽ ഓരോന്നിലും കുറച്ചു സമയം വീതം മാറ്റി വെക്കാൻ സാധിക്കുമെങ്കിൽ, ആ അധ്വാനത്തിനുള്ള ഫലം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. ആശംസകളോടെ ! പ്രതിലിപി ഇവൻ്റ്സ് ടീംകൂടുതല് കാണൂ
- സൂപ്പർ റൈറ്റർ അവാർഡ്സ് | സീസൺ 9 | FAQ ബ്ലോഗ്12 मई 2024സൂപ്പർ റൈറ്റർ അവാർഡ്സ് 9 നെക്കുറിച്ച് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളുടെ മറുപടികൾ : 1.ഈ മത്സരത്തിൽ ആർക്കൊക്കെ പങ്കെടുക്കാം? സൂപ്പർ റൈറ്റർ അവാർഡ്സ് മത്സരങ്ങളിൽ ഇപ്പോൾ എല്ലാ രചയിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്! ഗോൾഡൻ ബാഡ്ജ് ഉള്ള രചയിതാക്കൾക്കും ഇല്ലാത്ത രചയിതാക്കൾക്കും ഈ മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാവുന്നതാണ് ! 2. മത്സരത്തിലേക്ക് ചേർക്കുന്ന തുടർക്കഥകൾക്കുള്ളിൽ ആമുഖമോ പ്രൊമോയോ മറ്റ് കുറിപ്പുകളോ പ്രത്യേക ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണം എന്ന് നിർദ്ദേശിക്കാനുള്ള കാരണം എന്താണ് ? നിങ്ങളുടെ സീരീസിൽ ആമുഖം , പ്രോമോ മറ്റു കുറിപ്പുകൾ എന്നിവയൊക്കെ പ്രത്യേക ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് ഞങ്ങൾ നിർദ്ദേശിക്കാനുള്ള കാരണങ്ങൾ താഴെക്കൊടുക്കുന്നു. -വായനക്കാർക്കുള്ള ബുദ്ധിമുട്ട് : ഒരു സീരീസ് തുറക്കുമ്പോൾ അതിൻ്റെ ഭാഗം 1-ൽ തന്നെ പ്രധാന കഥ ആരംഭിക്കുമെന്നായിരിക്കും വായനക്കാർ പ്രതീക്ഷിക്കുന്നുണ്ടാവുക .എന്നാൽ അതിനു പകരമായി പ്രോമോയോ ആമുഖമോ ഒക്കെ പ്രത്യേക ഭാഗങ്ങളായി കണ്ടാൽ ചില വായനക്കാർക്കെങ്കിലും കഥയിലേക്ക് കടക്കാനുള്ള വായിക്കാനുള്ള താൽപ്പര്യം നഷ്ടപ്പെട്ടേക്കാം.കഥയുടെ ഭാഗങ്ങൾക്കിടയിൽ ചില വ്യക്തിപരമായി പറയാനുള്ള കാര്യങ്ങൾ രചയിതാക്കൾ കുറിപ്പ് രൂപത്തിൽ ഒരു പ്രത്യേക അധ്യായമായി പ്രസിദ്ധീകരിക്കുമ്പോൾ ആ അധ്യായം കാത്തിരുന്നോ കോയിൻസ് നൽകിയോ അൺലോക്ക് ചെയ്യുന്ന വായനക്കാർക്ക് അത് നിരാശയാവും നൽകുക . ഞങ്ങളുടെ നിർദ്ദേശം: ഈ പ്രശ്നം പരിഹരിക്കാനുള്ള നല്ലൊരു വഴി പറയട്ടേ ? താങ്കളുടെ തുടർക്കഥയുടെ ആദ്യത്തെ അധ്യായത്തിൻ്റെ തുടക്കത്തിൽത്തന്നെയുള്ള 5-6 വരികൾ ഉപയോഗിച്ച് ആമുഖം , പ്രോമോ എന്നിവയൊക്കെ ചെറുതായി, ആകർഷകമായി എഴുതാൻ ശ്രമിക്കുക. . പരാമവധി ആദ്യത്തെ പേജിന്റെ മുക്കാൽ ഭാഗത്തോളം മാത്രം ഇതിനായി ഉപയോഗിക്കുക.അതിന് ശേഷം നേരിട്ട് കഥയിലേക്ക് കിടക്കുന്നതാണ് വായനക്കാരെ ആകർഷിക്കാൻ ഏറ്റവും നല്ലത്. 3. എൻ്റെ സീരീസ് പ്രീമിയം സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിലേക്ക് എങ്ങനെയാണ് ചേർക്കുക ? . നിങ്ങൾ ഒരു ഗോൾഡൻ ബാഡ്ജ് രചയിതാവാണ് എങ്കിൽ നിങ്ങളുടെ പുതിയ സീരീസിന്റെ ആദ്യ 15 ഭാഗങ്ങൾ സൗജന്യമായും 16-ാം ഭാഗം മുതൽ പ്രീമിയം ആയും ആണ് വായനക്കാർക്ക് കാണിക്കുക. ഇങ്ങനെ സീരീസ് പ്രീമിയം ആയാൽ അതിൽ നിന്ന് വരുമാനം നേടാനുള്ള അവസരങ്ങളുമുണ്ട് . ഗോൾഡൻ ബാഡ് രചയിതാക്കളുടെ സീരീസുകൾ 15 ഭാഗങ്ങൾ പിന്നിട്ടു കഴിഞ്ഞ ശേഷം 16 ആം ഭാഗം മുതൽ തനിയെ ലോക്ക് ചെയ്യപ്പെടുന്നതാണ്. ഇതിനായി രചയിതാവ് ഒന്നും തന്നെ ചെയ്യേണ്ടതില്ല. 4. എനിക്ക് ഇപ്പോൾ ഗോൾഡൻ ബാഡ്ജ് ഇല്ല, ഞാൻ എന്തുചെയ്യണം? ഗോൾഡൻ ബാഡ്ജ് ഇല്ലെങ്കിലും ഇപ്പോൾ നിങ്ങൾക്ക് ഒരു സീരീസ് പ്രസിദ്ധീകരിച്ച് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . മത്സരത്തിനിടയിൽ നിങ്ങൾക്ക് ഗോൾഡൻ ബാഡ്ജ് ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ സീരീസിന്റെ ഭാഗം 16 മുതൽ സബ്സ്ക്രിപ്ഷനിൽ ചേർക്കപ്പെടുന്നതാണ്. ( ഭാഗം 16 പ്രസിദ്ധീകരിക്കുന്നതിന് മുൻപാണ് ഗോൾഡൻ ബാഡ്ജ് ലഭിക്കുന്നത് എങ്കിൽ) അങ്ങനെ അത് ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറും. ഗോൾഡൻ ബാഡ്ജ് ലഭിച്ചക്കുന്നതിന് മുൻപ് തന്നെ 16 ഭാഗങ്ങൾ നിങ്ങളുടെ സീരീസ് പിന്നിട്ടു എങ്കിൽ, പിന്നീട് ഗോൾഡൻ ബാഡ്ജ് ലഭിച്ച ശേഷം ആ സീരീസ് ഒരു പ്രീമിയം സീരീസായി മാറ്റാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് താഴെ വിശദമാക്കാം. Step 1: ഹോംപേജിൽ നിന്നും പെൻ ഐക്കണിൽ ക്ലിക്ക് ചെയ്ത് സീരീസ് തിരഞ്ഞെടുക്കുക . Step 2: "മറ്റ് വിവരങ്ങൾ തിരുത്തൂ' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.തുടർന്ന് വരുന്ന ഓപ്ഷനുകളിൽ നിന്ന് ആ സീരീസ് സബ്സ്ക്രിപ്ഷനിൽ ഉൾപ്പെടുത്താനല്ല ഓപ്ഷൻസ് നോക്കുക. Step 3:സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തണോ എന്ന ചോദ്യത്തിന് വേണം എന്ന രീതിയിൽ മറുപടി നൽകുക. 24മണിക്കൂറുകൾക്ക് ശേഷം താങ്കളുടെ സീരീസ് ഒരു പ്രീമിയം സീരീസ് ആയി മാറുന്നതാണ്. 5. പ്രതിലിപിയിൽ എങ്ങനെയാണ് എനിക്ക് ഗോൾഡൻ ബാഡ്ജ് നേടാൻ സാധിക്കുന്നത് ? പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് ലഭിക്കാനായി നിങ്ങൾ 2 കാര്യങ്ങൾ നേടേണ്ടതുണ്ട് .: (1) നിങ്ങൾക്ക് 200 ഫോളോവർസ് എങ്കിലും ഉണ്ടായിരിക്കണം. (2) 200 ഫോളോവെഴ്സിനെ ലഭിച്ചതിനു ശേഷം എപ്പോഴെങ്കിലും, നിങ്ങൾ 30 ദിവസങ്ങൾക്കിടയിൽ കുറഞ്ഞത് 5 രചനകൾ എങ്കിലും പ്രസിദ്ധീകരിക്കണം. ഈ രണ്ടു കാര്യങ്ങളും നിങ്ങളുടെ പ്രൊഫൈൽ നേടിക്കഴിഞ്ഞാൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന് ചുറ്റും പ്രതിലിപി ഗോൾഡൻ ബാഡ്ജ് ദൃശ്യമാകും 6. എൻ്റെ സീരീസ് ഈ മത്സരത്തിലേക്ക് ശരിയായി ചേർക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെയാണ് അറിയാൻ സാധിക്കുക ? മത്സരത്തിലേക്ക് നിങ്ങളുടെ സീരീസ് ശരിയായി സമർപ്പിക്കപ്പെട്ടു എന്ന് ഉറപ്പു വരുത്തുന്നത് എങ്ങനെ എന്ന് വിശദമായി താഴെക്കൊടുക്കുന്നു: (1) മത്സര കാലാവധിയ്ക്കുള്ളിൽ തന്നെ രചന പ്രസിദ്ധീകരിക്കുക: മത്സരത്തിൻ്റെ ആരംഭ-അവസാന തീയതികൾക്കിടയിൽത്തന്നെ നിങ്ങളുടെ സീരീസ് തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. സീരീസിൽ 70 ഭാഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഓരോ ഭാഗത്തിലും കുറഞ്ഞത് 1000 വാക്കുകളെങ്കിലും ഉണ്ടായിരിക്കണം. (അതിൽ കൂടുതൽ എത്ര വാക്കുകൾ ആയാലും കുഴപ്പമില്ല !) (2) മത്സര വിഭാഗം കൃത്യമായി ചേർക്കുക: നിങ്ങളുടെ സീരീസിൻ്റെ ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുമ്പോൾ, 'സൂപ്പർ റൈറ്റർ അവാർഡ്സ് 9 ' എന്ന വിഭാഗം മറക്കാതെ തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ സീരീസ് ഉറപ്പായും മത്സരത്തിലേക്ക് ചേർക്കപ്പെടുന്നതാണ്. (3) മത്സര നിയമങ്ങൾ പാലിക്കുക: നിങ്ങളുടെ സീരീസ്, ഈ മത്സരത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുക.(ഇതിനായി മത്സര നിയമങ്ങളും ബന്ധപ്പെട്ട മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും ഒരു തവണ വിശദമായി വായിക്കുക.) 7. ഈ മത്സരത്തിലെ വിജയികളെ കണ്ടെത്താനായി രചനകളുടെ മൂല്യനിർണയം നടത്തുന്നത് എങ്ങനെയാണ് ? മത്സരത്തിലേക്ക് രചനകൾ ചേർക്കാനുള്ള സമയം അവസാനിച്ച ശേഷം , ആ കാലാവധിയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കപ്പെടുകയും മത്സരത്തിലേക്ക് കൃത്യമായി സമർപ്പിക്കപ്പെടുകയും ചെയ്ത എല്ലാ സീരീസുകളുടെയും ലിസ്റ്റ് എടുത്ത് ഞങ്ങളുടെ ടീം വിശദമായി പരിശോധിക്കും . മത്സര നിയമങ്ങൾ ശരിയായി പാലിച്ച് എഴുതപ്പെട്ട സീരീസുകൾ മാത്രമേ അടുത്ത ഘട്ട മൂല്യനിർണ്ണയത്തിലേക്ക് പരിഗണിക്കപ്പെടുകയുള്ളൂ .അല്ലാത്തവയെല്ലാം ആദ്യ ഘട്ടങ്ങളിൽത്തന്നെ ഒഴിവാക്കപ്പെടുന്നതാണ്. ഇങ്ങനെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട സീരീസുകളുടെ അടുത്ത ഘട്ട മൂല്യനിർണ്ണയം ചെയ്യാനായി ഞങ്ങളുടെ വിധി കർത്താക്കളുടെ പാനൽ ഈ സീരീസുകൾ വിശദമായി പരിശോധിക്കും. കഥയുടെ പ്ലോട്ടിൻ്റെ മികവ് , തുടക്കം മുതൽ അവസാനം വരെ കഥ നിലനിർത്തുന്ന ആഴവും തീവ്രതയും , വിശദവും വ്യക്തവുമായ കഥാപാത്ര സൃഷ്ടി,കഥയുടെ ഒഴുക്കിനനുസരിച്ച് കഥാപാത്രങ്ങൾക്ക് നൈസർഗികമായി സംഭവിക്കുന്ന വളർച്ച, കഥയിലെ വിവരണങ്ങളുടെയും സംഭാഷണങ്ങളുടെയും മികവ് , വഴിത്തിരിവുകൾ അഥവാ പ്ലോട്ട് ട്വിസ്റ്റുകൾ തുടങ്ങിയ ഘടകങ്ങളെയെല്ലാം അടിസ്ഥാനമാക്കിയാണ് വിധി കർത്താക്കൾ വിജയികളെ കണ്ടെത്തുന്നത്. 8. 100-ഭാഗങ്ങൾ രചിക്കുന്ന ചാമ്പ്യൻമാരിൽ നിന്ന് മികച്ച 20 റീഡർ ചോയ്സ് സീരീസ് എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുക കുറഞ്ഞത് 100 ഭാഗങ്ങൾ ഉണ്ടായിരിക്കുകയും മത്സര നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുന്ന എല്ലാ സീരീസുകളും മൂല്യനിർണ്ണയത്തിന് യോഗ്യമായിരിക്കും. രചന നേടിയ ടോമൊത്തം വായനകൾ , റീഡർ എൻഗേജ്മെൻ്റ്, കംപ്ലീഷൻ റേറ്റ് മെട്രിക്സ് എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച 20 റീഡർ ചോയ്സ് സീരീസ് തിരഞ്ഞെടുക്കുന്നത്. 9 . ഞാൻ മുൻപ് എഴുതിയിട്ടുള്ള സീരീസിൻ്റെ അടുത്ത സീസൺ എനിക്ക് ഈ മത്സരത്തിനായി എഴുതാമോ? തീർച്ചയായും, നിങ്ങൾക്ക് എഴുതാവുന്നതാണ്. പക്ഷേ ഈ മത്സരത്തിൻ്റെ വിധി നിർണ്ണയം ന്യായമായ രീതിയിൽ നടക്കാനായി നല്ലത് ഒരു പുതിയ സീരീസ് ചേർക്കുന്നതാണ്. കാരണം, നിങ്ങൾ ചേർക്കുന്ന പുതിയ സീസൺ ആ സീരീസിന്റെ കഴിഞ്ഞ സീസണിൽഉള്ള കാര്യങ്ങളുമായി വളരെയധികം ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്.എന്നാൽ മത്സരത്തിന്റെ വിധി കർത്താക്കൾക്ക് മുൻ സീസണിലെ കഥയെക്കുറിച്ച് അറിയുകയുണ്ടാവില്ല. അതിനാൽ താങ്കളുടെ രചന വിലയിരുത്തുമ്പോൾ അത് ശരിയായി മനസ്സിലാക്കാനും വിലയിരുത്താനും വിധികർത്താക്കൾക്ക് സാധിക്കില്ല. നിങ്ങളുടെ രചനയ്ക്ക് കുറഞ്ഞ മാർക്ക് മാത്രം നേരിടാൻ ഇത് കാരണമാകും. 10. എനിക്ക് ഒരേ സീരീസ് തന്നെ രണ്ട് വ്യത്യസ്ത മത്സരങ്ങളിലേക്കോ റൈറ്റിങ് ചലഞ്ചുകളിലേക്കോ സമർപ്പിക്കാൻ സാധിക്കുമോ ? ഒരു സീരീസ് , ഒരു മത്സരത്തിലേക്ക് മാത്രമേ ചേർക്കാൻ സാധിക്കുകയുള്ളൂ ! ഓരോ രചനകൾക്കും മത്സരങ്ങളിൽ തുല്യമായ രീതിയിൽ അവസരം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് , അതിനാൽ ഒരേ സീരീസ് ഒന്നിലധികം മത്സരങ്ങൾക്ക് സമർപ്പിക്കുന്നത് അനുവദനീയമല്ല. 11. ഈ മത്സരത്തിൻ്റെ ഫലം പുറത്തു വരുമ്പോൾ എനിക്ക് അത് എവിടെയാണ് കാണാൻ സാധിക്കുക ? ഈ മത്സരത്തിൻ്റെ ഫലം പ്രസിദ്ധീകരിക്കപ്പെടുക 2025 മെയ് 5 ന് ആയിരിക്കും. അന്നേ ദിവസം വൈകുന്നേരം 5 മണിയോടെ പ്രതിലിപി ആപ്പിലുള്ള "ബ്ലോഗുകൾ " എന്ന വിഭാഗത്തിൽ താങ്കൾക്ക് ഇത് കാണാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് കാണാൻ സാധിക്കുക എന്ന് വിശദമായി താഴെക്കൊടുക്കുന്നു. Step 1: പ്രതിലിപി ആപ്പ് തുറക്കുക, താഴെ കാണുന്ന "പെൻ" ഐക്കണിൽ ക്ലിക്ക് ചെയ്യുക Step 2: അപ്പോൾ വരുന്ന പേജിൻ്റെ ഏറ്റവും താഴെ വരെ സ്ക്രോൾ ചെയ്ത് അവിടെ കാണിക്കുന്ന "ബ്ലോഗുകൾ " എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. 2025 മെയ് 5 ന് വൈകുന്നേരം 5 മണിക്ക് ശേഷം ഇങ്ങനെ ചെയ്താൽ താങ്കൾക്ക് ഈ മത്സരത്തിൻ്റെ ഫലം അറിയാൻ സാധിക്കുന്നതാണ്. ------------------------------------------------------------------------------------------------------------------------------------------- ഒരു സൂപ്പർ റൈറ്റർ ആകാൻ ഞങ്ങളുടെ സഹായം വേണോ? =സീരീസ് ഫോർമാറ്റിൽ ഒരു രചന പ്രസിദ്ധീകരിക്കുന്നത് എങ്ങനെ എന്ന് ഘട്ടം ഘട്ടമായി വിശദീകരിക്കുന്ന വീഡിയോ ;ഇവിടെ ക്ലിക്ക് ചെയ്താൽ കാണാൻ സാധിക്കുന്നതാണ് = ഈ മത്സരത്തിലേക്കുള്ള നിങ്ങളുടെ തുടർക്കഥ രചിക്കാനായി ട്രെൻഡിങ് ആയിട്ടുള്ള ചില ആശയങ്ങളും , പ്ലോട്ട് മാതൃകകളും, കഥാപാത്ര രൂപീകരണമുൾപ്പടെ നിങ്ങളുടെ സീരീസിനെ ജനപ്രിയമാകുന്ന രീതിയിൽ എഴുതി ഫലിപ്പിക്കാനുള്ള വിശദമായ മാർഗ നിർദ്ദേശങ്ങളും വേണോ ?ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ... ഈ മത്സരവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ മറുപടി ലഭിക്കാനായി , [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് എഴുതാവുന്നതാണ്, ഞങ്ങളുടെ ടീം ഓരോ മെയിലിനും 24 മണിക്കൂറുകൾക്കകം കൃത്യമായ മറുപടി നൽകാൻ ശ്രമിക്കുന്നതാണ്. ആയിരക്കണക്കിന് എഴുത്തുകാർ ഇതിനകം തന്നെ പ്രതിലിപിയിലൂടെ അവരവരുടെ കഴിവുകൾ ഉപയോഗിച്ച് ആകർഷകമായ കഥകൾ രചിക്കുകയും അവയിൽ നിന്ന് വരുമാനവും പ്ലാറ്റ്ഫോമിൽ ഏറെ വായനക്കാരെയും നേടുകയും ചെയ്തിട്ടുണ്ട് . അവരെപ്പോലെ പ്രതിലിപിയിൽ നിന്ന് വരുമാനം നേടുന്ന ഒരു രചയിതാവാകാനുള്ള സ്വപ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അതിലേക്കുള്ള ഒരു വാതിലാണ് ഈ മത്സരം. ഉറപ്പായും ഈ അവസരം ഉപയോഗപ്പെടുത്തുമല്ലോ ! എല്ലാ രചയിതാക്കൾക്കും വിജയാശംസകൾ നേരുന്നു ! പ്രതിലിപി ഇവൻ്റ്സ് ടീംകൂടുതല് കാണൂ
- സൂപ്പർ റൈറ്റർ അവാർഡ് - 6: നവാഗത രചയിതാക്കൾക്കുള്ള പ്രത്യേക അംഗീകാരം12 अप्रैल 2024പ്രിയ രചയിതാക്കളേ, വായനക്കാരേ , പ്രതിലിപി അവതരിപ്പിച്ച മെഗാ കഥാരചനാ മത്സരമായ 'സൂപ്പർ റൈറ്റർ അവാർഡ്സ് - '6 ൻ്റെ ഫലങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്തു വന്നത് . ഈ മത്സരത്തിലൂടെ ചില രചയിതാക്കൾ ആദ്യമായി തങ്ങളുടെ പ്രതിലിപി പ്രൊഫൈലിൽ 60 ഓ അതിലധികമോ ഭാഗങ്ങളുള്ള സീരീസ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനു മുൻപ് അവർ അത്രയും ദൈർഘ്യമുള്ള സീരീസുകൾ പ്രതിലിപിയിൽ പ്രസിദ്ധീകരിച്ചിരുന്നില്ല.വളർന്നു വരുന്ന ഈ രചയിതാക്കൾ നാളത്തെ സൂപ്പർ റൈറ്റേഴ്സ് ആയി മാറിയേക്കാം ! ഈ രചയിതാക്കൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം: രചന: രുദ്രാഞ്ജലി രചയിതാവ്:ആദി രുദ്രനാഥ് രചന:IPS Love രചയിതാവ്:റൈഹ ഹുസൈൻ രചന:ഇച്ചായന്റെ കൊച്ച് രചയിതാവ്:അമ്മു രചന:ഭ്രമം രചയിതാവ്:ലേഖ ഉണ്ണി രചന:പപ്പായിയുടെ മറിയാമ്മരചയിതാവ്:സുബിഷ രചന:രാക്കിനാക്കൾ രചയിതാവ്:ഷാഹിദ ഷാഹി രചന:വിധിഹിതമഖിലം രചയിതാവ്:ജലാലുദ്ധീൻ നെടുംതാഴത്ത് രചന:മാംഗല്യചെപ്പ് രചയിതാവ്:ഇമ രചന:പ്രണയ പ്രദോഷം രചയിതാവ്:അഡ്വ വീണാ ആൻ്റണി രചന:കാറ്റിൽ ഉലയുന്ന തോണി രചയിതാവ്:കർമ്മ ജ്യോതി രചന:മുഖാമുഖം രചയിതാവ്:മുബഷിറ രചന: കൊച്ചുറാണിരചയിതാവ്:മോളി ജോർജ്ജ് രചന:The Wonder Womanരചയിതാവ്:Story of Shan രചന:പുനർ വിവാഹംരചയിതാവ്:കുഞ്ഞി രചന:ഇന്നലെകളിൽരചയിതാവ്:ലയ രചന:സഞ്ചാരി രചയിതാവ്: പുനവൻ നസീർ രചന:പവിത്രം രചയിതാവ്:നീലത്താമര രചന:ഞാൻ മേഘന രചയിതാവ്:സിനിമോൾ ബിജു രചന:ദി സീക്രെട് ഓഫ് ദി കീ ഹോൾ രചയിതാവ്:ആഷ്ന രചന:എന്ന്, സ്വന്തം... രചയിതാവ്:ആദ്യ രചന:വൈമിഖ രചയിതാവ്:യാമി രചന:ഭാര്യരചയിതാവ്:ഭദ്ര നിങ്ങളുടെ ഈ നേട്ടം പ്രതിലിപി കുടുംബവുമായി പങ്കുവെക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവും ഉണ്ട്.എഴുത്തിനോടുള്ള നിങ്ങളുടെ അഭിനിവേശം ഞങ്ങളെ ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുന്നു. നിങ്ങൾക്കൊപ്പമുള്ള മറ്റ് എഴുത്തുകാർക്കും നിങ്ങളിൽ നിന്ന് ഒരുപാട് പ്രചോദനം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മത്സരം പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, വളർന്നുവരുന്ന ഈ രചയിതാക്കളുമായുള്ള അഭിമുഖങ്ങൾ ഒരു പ്രത്യേക എഡിറ്റോറിയൽ ആയി പ്രതിലിപിയിൽ പ്രസിദ്ധീകരിക്കുന്നതാണ്. അത് ഞങ്ങൾ പ്രതിലിപി കുടുംബാംഗങ്ങളായ നിങ്ങളിലേക്ക് ഉറപ്പായും എത്തിക്കുന്നതാണ്. (ഈ അഭിമുഖങ്ങൾ സംബന്ധിച്ച് ഞങ്ങൾ ഉടൻ തന്നെ അതാത് രചയിതാക്കളെ ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്.) പ്രതിലിപിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രചനാ മത്സരമായ സൂപ്പർ റൈറ്റർ അവാർഡ് -7 ൽ പങ്കെടുക്കാനും വിജയവും അംഗീകാരങ്ങളും നേടാനും എല്ലാ രചയിതാക്കളും ശ്രമിക്കണമെന്നാണ് ഞങ്ങളുടെ നിർദ്ദേശം. എഴുതിത്തുടങ്ങാൻ താല്പര്യമുള്ള വായനക്കാരും, തങ്ങൾക്ക് രചയിതാക്കളായി മാറാനുള്ള ഒരു അവസരമായി ഈ മത്സരത്തെ കാണാൻ ശ്രമിക്കണം. ഒരു പക്ഷേ ഈ മത്സരം നിങ്ങളുടെ എഴുത്തു ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. 2024 മെയ് 7-നകം 60 ഭാഗങ്ങളുള്ള ഒരു സീരീസ് പ്രസിദ്ധീകരിക്കുകയാണ് സൂപ്പർ റൈറ്റർ അവാർഡ് -7 ൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. മത്സരത്തിൻ്റെ നിയമങ്ങൾ, സമ്മാനങ്ങൾ, പ്രധാന തീയതികൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. എല്ലാ ആശംസകളും! പ്രതിലിപി ഇവൻറ്സ് ടീംകൂടുതല് കാണൂ
- സൂപ്പർ റൈറ്റർ അവാർഡ്സ്-6; 80 ഭാഗങ്ങളുള്ള സീരീസ് ചലഞ്ച് പൂർത്തിയാക്കിയ രചയിതാക്കൾ !12 अप्रैल 2024പ്രിയ രചയിതാക്കളേ, വായനക്കാരേ , ഇന്ത്യയിലെ ജനപ്രിയ ഓൺലൈൻ രചനാ മത്സരമായ സൂപ്പർ റൈറ്റർ അവാർഡ്സ് - 6 ൻ്റെ ഫലങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ പുറത്ത് വന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ ഈ ഓൺലൈൻ രചനാ മത്സരത്തിൽ 80 ഓ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥ എഴുതി പൂർത്തിയാക്കുന്ന എല്ലാ രചയിതാക്കൾക്കും പ്രതിലിപിയിൽ നിന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'പ്രശസ്തിപത്രം' ലഭിക്കും എന്ന് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു 80 ഭാഗങ്ങളുള്ള ഒരു തുടർക്കഥ എഴുതുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. എഴുത്തിനോട് അദമ്യമായ അഭിനിവേശവും, സമർപ്പണവും ഉണ്ടെങ്കിൽ മാത്രമേ അത് നിശ്ചിത സമയത്തിനകം കൃത്യമായി എഴുതിപ്പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.ഈ രചയിതാക്കളോടും അവരുടെ അശ്രാന്ത പരിശ്രമത്തോടുമുള്ള ബഹുമാനസൂചകമാണ് പ്രതിലിപിയിൽ നിന്നും അവർക്ക് നൽകുന്ന പ്രശസ്തിപത്രം. സൂപ്പർ റൈറ്റർ അവാർഡ്സ് - 6 മത്സരത്തിൽ നിരവധി രചയിതാക്കൾ ഈ വെല്ലുവിളി ഏറ്റെടുത്ത് 80 ഓ അതിലധികമോ ഭാഗങ്ങളുള്ള സീരീസുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. പല ഭാഷകളിലും രചയിതാക്കൾ 200 ഉം 300 ഉം ഭാഗങ്ങളൊക്കെയുള്ള തുടർക്കഥകഥകൾ വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നത് അഭിമാനത്തോടെ പറയട്ടെ. (പ്രതിലിപിയിലെ ഏകദേശം എല്ലാ ഭാഷകളിലും ഈ മത്സരം ഇതേ സമയത്ത് നടന്നിട്ടുണ്ടായിരുന്നു.) ഈ മത്സരം വലിയവിജയമാക്കിത്തീർത്തതിന് എല്ലാ പ്രിയ രചയിതാക്കളോടും വായനക്കാരോടും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഇനിയുള്ള മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുക്കാൻ പ്രതിലിപിയിലെ മറ്റ് രചയിതാക്കൾക്കും ഇതൊരു പ്രചോദനമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് ഈ രചയിതാക്കളുടെ നേട്ടം മുഴുവൻ പ്രതിലിപി കൂട്ടായ്മയുമായി പങ്കിട്ട് ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്! ഈ നേട്ടം കരസ്ഥമാക്കിയ രചയിതാക്കൾക്ക് പ്രതിലിപി നൽകുന്ന 'പ്രശസ്തിപത്രം' അതാത് രചയിതാക്കളുടെ വിലാസത്തിലേക്ക് ഞങ്ങൾ അയയ്ക്കുന്നതാണ്. രചയിതാക്കൾ ദയവായി കുറച്ച് ദിവസം കാത്തിരിക്കുക, ഞങ്ങളുടെ ടീം നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. നമുക്ക് ആ രചയിതാക്കളും രചനകളും ഏതൊക്കെയെന്ന് നോക്കാം : ഈ മത്സരത്തിൽ മലയാളം വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും ദൈർഘ്യമേറിയ തുടർക്കഥയുടെ വിവരങ്ങൾ : രചയിതാവ്: അമ്മു സന്തോഷ് രചന: ധ്രുവം ഭാഗങ്ങൾ:143 80 ഓ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥകൾ പ്രസിദ്ധീകരിച്ച മറ്റു രചയിതാക്കളുടെ വിവരങ്ങൾ - രചയിതാവ്:വിജയൻ എം രചന:ഇരുണ്ട വാതായനങ്ങൾ ഭാഗങ്ങൾ: 140 രചയിതാവ്:ഇമ രചന:മാംഗല്യചെപ്പ് ഭാഗങ്ങൾ: 121 രചയിതാവ്: ജിൻസ ജാസ്മിൻ രചന: സെക്കന്റ് മാരേജ് ഭാഗങ്ങൾ:119 രചയിതാവ്: സൗമ്യാലക്ഷ്മി രചന:മഞ്ഞുകാലവും കഴിഞ്ഞ് ഭാഗങ്ങൾ: 112 രചയിതാവ്: തൂവൽ രചന:ഇനിയുള്ള കാലം നിന്നോടൊപ്പം ഭാഗങ്ങൾ:106 രചയിതാവ്:പൂവിശ രചന:നിനക്കായ് ഈ ജന്മം ഭാഗങ്ങൾ:105 രചയിതാവ്:Queen of dark രചന: The Charm Offensive ഭാഗങ്ങൾ:105 രചയിതാവ്: നിലാ രചന:പ്രിയം ഭാഗങ്ങൾ:102 രചയിതാവ്:അഡ്വ വീണാ ആൻ്റണി രചന:പ്രണയ പ്രദോഷം ഭാഗങ്ങൾ:101 രചയിതാവ്:മഴ മിഴി രചന:പുനർജ്ജനി ഭാഗങ്ങൾ:100 രചയിതാവ്:മുഹമ്മദ് റാഫി രചന: യാത്ര പറയാതെ ഭാഗങ്ങൾ: 93 രചയിതാവ്:പ്രീഷ്മ രചന:അവളെൻ നിധി ഭാഗങ്ങൾ: 91 രചയിതാവ്: അമ്മു രചന:ഇച്ചായന്റെ കൊച്ച് ഭാഗങ്ങൾ: 90 രചയിതാവ്: അഞ്ജലി രചന: പ്രണയമാണെന്നിൽ ഭാഗങ്ങൾ:87 രചയിതാവ്:രമേഷ് കൃഷ്ണൻ രചന:അരളിപൂക്കുന്ന വേനലുകൾ ഭാഗങ്ങൾ:86 രചയിതാവ്:ആദ്യ രചന:എന്ന്, സ്വന്തം ഭാഗങ്ങൾ:84 രചയിതാവ്:രുദ്രവേണി രചന:വെയിൽ മരങ്ങൾ ഭാഗങ്ങൾ:83 രചയിതാവ്:സ്മിത രാജൻ പാലാ രചന: ഹോട്ട് പാലസ് @ വിയറ്റ്നാം ഭാഗങ്ങൾ:82 രചയിതാവ്:ആമി രചന:നിക്കാഹ് ഭാഗങ്ങൾ: 81 രചയിതാവ്: ഇശൽ രചന:പ്രണയ തീരം ഭാഗങ്ങൾ: 81 രചയിതാവ്:ഡോ. ദിൽരാജ് രചന:The Unveiled Truth ഭാഗങ്ങൾ:81 രചയിതാവ്:റൈഹ ഹുസൈൻ രചന:IPS Love ഭാഗങ്ങൾ: 81 രചയിതാവ്:പ്രീത കെ പി രചന:മധുരപ്രതികാരം ഭാഗങ്ങൾ:81 രചയിതാവ്:കുഞ്ഞി രചന:പുനർ വിവാഹം ഭാഗങ്ങൾ:80 രചയിതാവ്: മൈഥിലി മിത്ര രചന:സിന്ദൂര രേഖ ഭാഗങ്ങൾ:80 രചയിതാവ്:ഋത്വാ രചന:വംശിവം ഭാഗങ്ങൾ:80 രചയിതാവ്: സാൻവി രചന:കാറ്റില് ശലഭങ്ങള് പോലെ ഭാഗങ്ങൾ:80 രചയിതാവ്:ജ്വാലാമുഖി രചന:ചാരുഹാസിനി ഭാഗങ്ങൾ:80 രചയിതാവ്:ശരശിവ രചന:ഏക;പിഴച്ചവളുടെ കഥ ഭാഗങ്ങൾ:80 ഈ രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ. ഇതേ ആവേശത്തോടെ തുടർന്നും എഴുതുക. മലയാള സാഹിത്യലോകത്ത് നാളെ നിങ്ങൾക്കൊരു സ്ഥാനം നേടാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ റൈറ്റർ അവാർഡ് -7 ൽ നിങ്ങൾ എല്ലാവരും പങ്കെടുക്കുമെന്നും നിങ്ങളുടെ പുതിയ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് അവസരം ലഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ മത്സരത്തെക്കുറിച്ച് അറിയാനായി താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക : സൂപ്പർ റൈറ്റർ അവാർഡ്സ് - 7 : വിവരങ്ങൾ തുടർന്നും എഴുതുക. എല്ലാ ആശംസകളും! പ്രതിലിപി ഇവൻറ്സ് ടീംകൂടുതല് കാണൂ
- മഞ്ഞിൽ വിരിയുന്ന പ്രണയങ്ങൾ - മത്സരഫലം28 मार्च 2024പ്രിയ രചയിതാക്കളേ,വായനക്കാരേ ! ശീതകാലത്തിന്റെ വശ്യമായ പശ്ചാത്തലത്തിൽ തീവ്രമായ പ്രണയ ബന്ധങ്ങളെ അനാവരണം ചെയ്യുന്ന കഥകളെഴുതാനായിപ്രതിലിപി സംഘടിപ്പിച്ച മഞ്ഞിൽ വിരിയുന്ന പ്രണയങ്ങൾ എന്ന രചനാ മത്സരത്തിൻ്റെ ഫലംഇതാ നിങ്ങളുടെ മുന്നിലെത്തുന്നു ! പ്രതിലിപിയിലെ ഗോൾഡൻ ബാഡ്ജ് ഇല്ലാത്ത രചയിതാക്കൾക്ക് വേണ്ടി മാത്രമായാണ് ഈ രചനാ മത്സരം സംഘടിപ്പിക്കപ്പെട്ടത്. രചയിതാക്കൾക്ക് പത്തോ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥ പ്രസിദ്ധീകരിക്കുന്നതിലൂടെ കൂടുതൽ വായനക്കാരെയും, ഫോള്ളോവെഴ്സിനെയും നേടി പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് സ്വന്തമാക്കാനുള്ള അവസരം നൽകുന്ന രീതിയിലായിരുന്നു ഈ മത്സരം രൂപപ്പെടുത്തിയിരുന്നത്. പ്രതിലിപിയിലെ ഏതൊരു രചയിതാവിന്റെയും മുന്നിലോട്ടുള്ള യാത്രയുടെ ആദ്യപടിയാണ് ഗോൾഡൻ ബാഡ്ജ് നേടുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് നിരന്തരമായി രചനകൾ പ്രസിദ്ധീകരിക്കുകയും, വായനക്കാരുടെ പിന്തുണയോടെ ഗോൾഡൻ ബാഡ്ജ് നേടുകയും ചെയ്ത രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ! ഈ രചനാ മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് അവരുടെ രചനകൾ ലോക്ക് ചെയ്യാനുള്ള പ്രത്യേക അവസരം ഇതിലൂടെ ലഭിച്ചിരിക്കുന്നു. ഇനി മുതൽ ഈ രചയിതാക്കൾ ഒരു പുതിയ സീരീസ്/ തുടർക്കഥ പ്രസിദ്ധീകരിക്കുമ്പോൾ, ആ രചനയുടെ 16-ആം ഭാഗം മുതൽ തുടർന്നുള്ള ഭാഗങ്ങൾ ലോക്ക് ചെയ്യപ്പെടുകയും സീരീസ്/തുടർക്കഥ ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറുകയും ചെയ്യുന്നു. സബ്സ്ക്രിപ്ഷനിലൂടെയോ, കോയിൻസ് നൽകിയോ, അടുത്ത ദിവസം വരെ കാത്തിരുന്നോ വായനക്കാർക്ക് രചനയുടെ ഓരോ ഭാഗവും അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രതിലിപി ആപ്പിൽ ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ പതിവായി പ്രസിദ്ധീകരിക്കുകയും സീരീസ് ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രതിമാസം അയ്യായിരത്തിലധികം രൂപവരെ വരുമാനം നേടുന്ന ആയിരക്കണക്കിന് പ്രതിലിപി രചയിതാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാകാൻ ഈ രചയിതാക്കൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ, ഈ രചയിതാക്കൾക്ക് 'പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് - 7'-ൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് പ്രൈസുകളും, എക്സ്ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, മറ്റ് സമ്മാനങ്ങളും നേടാനുമുള്ള അവസരം കൂടിയാണ് ഈ ഗോൾഡൻ ബാഡ്ജ് വഴി ലഭിക്കുന്നത്. മഞ്ഞിൽ വിരിയുന്ന പ്രണയങ്ങൾ എന്ന മത്സരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച എല്ലാ രചയിതാക്കൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഭാവിയിൽ ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുന്ന മികച്ച രചനകൾ സൃഷ്ടിക്കുവാനുള്ള കഴിവ് നിങ്ങൾക്കോരോരുത്തർക്കുമുണ്ടെന്നത് പ്രശംസനീയമാണ്. പ്രതിലിപിയിൽ നിങ്ങൾ തുടർച്ചയായി ദൈർഘ്യമേറിയ സീരീസുകൾ എഴുതുന്നത് തുടരുകയാണെങ്കിൽ, സാഹിത്യലോകത്ത് വിജയകരമായ ഒരു ഭാവിപടുത്തുയർത്താൻ പ്രതിലിപിയിലൂടെ നിങ്ങൾക്ക് സാധിക്കുന്നതാണ് . എല്ലാ വിജയികൾക്കും പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! വിജയികൾ ആരൊക്കെയെന്ന് നമുക്ക് നോക്കാം. വിജയികൾ - മികച്ച 6 രചയിതാക്കൾക്ക് പ്രതിലിപിയിൽ നിന്നുമുള്ള 'ഒരു എക്സ്ക്ലൂസീവ് റൈറ്റിംഗ് കിറ്റും, വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റും' സമ്മാനമായി ലഭിക്കുന്നതാണ്. ഈ സമ്മാനം നേടിയ എഴുത്തുകാർ ആരൊക്കെയെന്ന് നോക്കാം. രചന:കോത്തഗിരി ഡേയ്സ് രചയിതാവ്:പാർവ്വണ (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:മഞ്ഞ് രചയിതാവ്:അച്ചു ഹരി (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:ഒരു ഡിസംബറിൻ്റെ ഓർമ്മയ്ക്ക്രചയിതാവ്:ശ്രീമയി (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:വിൽ യു ബി മൈൻ ഫോർ എവെർ രചയിതാവ്:സൈറ ഇജാസ് (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:തങ്കം ലോഡ്ജ് രചയിതാവ്:അബ്ദുൾ മജീദ് പി എ (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:കെദ്രോനിലെ മഞ്ഞുകാലങ്ങൾ രചയിതാവ്:ശ്രീ (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് ചില മികച്ച രചനകൾ ഏതൊക്കെയെന്ന് നോക്കാം - രചന:മഞ്ഞുപൂക്കൾ രചയിതാവ്:കൃഷ്ണ രചന:മഞ്ഞിൽ വിരിഞ്ഞ പ്രണയം രചയിതാവ്:ഗൗരി രചന:ജന്മാന്തരങ്ങൾക്കപ്പുറം രചയിതാവ്:ലക്ഷ്മി ശ്രീജിത്ത് രചന:ഭദ്രാർജ്ജുനം രചയിതാവ്:കുക്കു രചന:പ്രണയ മഞ്ഞ് രചയിതാവ്:പിഞ്ഛിക രചന:SnowFall രചയിതാവ്:ഫിദ കാസിം രചന:നീഹാരധ്വനിയിൽ രചയിതാവ്:രമ്യ ജി രചന:മകരമഞ്ഞ് രചയിതാവ്:Black Star രചന ഹിമകണമായ് നീ രചയിതാവ്:ഇരുട്ടിനെ പ്രണയിച്ചവൾ രചന:മഞ്ഞുപെയ്യും താഴ്വരയിൽ രചയിതാവ്:ഇശൽ നില രചന:ഓട്ടോഗ്രാഫ് രചയിതാവ്:കഥകളെ പ്രണയിച്ചവൻ രചന:തൂമഞ്ഞു പോലെ രചയിതാവ്:അയന രചന:ഈ കുളിരിൽ ഒന്നായ് രചയിതാവ്:പ്രാണയാമി രചന:നീഹാരം രചയിതാവ്:ആമി ആദം രചന:നെഞ്ചോടു ചേർന്ന് രചയിതാവ്:പരാജിത വിജയികളെ ഞങ്ങൾ ഉടൻ തന്നെ ഇമെയിൽ വഴി ബന്ധപെടുന്നതാണ്. മത്സര നിബന്ധനകൾ എല്ലാം പാലിച്ച്കൊണ്ട് ഈ മത്സരത്തിൽ രചനകൾ ചേർത്ത് പൂർത്തിയാക്കിയ എല്ലാ രചയിതാക്കൾക്കും പ്രത്യേക ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഓഫ് പാർട്ടിസിപ്പേഷൻ' ഇതിനകം തന്നെ ഇ മെയിലിൽ ലഭിച്ചിട്ടുണ്ടാകും. ഈ മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് പ്രതിലിപിയുടെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ! ഈ മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾ : ❤️athira-❤️arjun-jithu-❤️ story-telling achu-hari ardra ശ്രുതി-💕 black-🖤-star⭐ 🌺belle-fille🌺 akshara-akshara 🦋𝙵𝚒𝚍𝚊ᵏᵃˢⁱ🦋 vinduja-vinayan harsha ivani anju-anjuzzz ശ്രീമയി girija-chandrasekharan ജംഷീന-ജംഷി ശ്രദ്ധിക്കുക:മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ, പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല. തുടർന്നും എഴുതുക... എല്ലാ ആശംസകളും! പ്രതിലിപി ഇവെന്റ്സ് ടീംകൂടുതല് കാണൂ
- പ്രതിലിപിയിലൂടെ നിങ്ങളുടെ രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കൂ.01 मार्च 2024വെറും 5000 രൂപയ്ക്ക് നിങ്ങളുടെ നോവലുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാം. നിങ്ങളിൽ പലരും സ്വന്തം കഥകൾ പുസ്തകമായി കാണാൻ സ്വപ്നം കാണുന്നവരാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഈ സ്വപ്നം ഞങ്ങൾ സത്യമാക്കുകയാണ്. ഈ ലിമിറ്റഡ് ടൈം ഓഫർ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ പുസ്തകൾ പ്രസിദ്ധീകരിക്കൂ! ഇതിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ[email protected] എന്ന മെയിൽ ഐഡിയിൽ ഞങ്ങളുമായി ബന്ധപെടുക. ബേസിക് പാക്കേജ് പ്ലാൻ : 40000 വാക്കുകൾക്ക് 5,000 INR + 18% GST. 40000 വാക്കുകളിൽ കൂടുതലുള്ള നോവലുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തക കോപ്പികളുടെ എണ്ണത്തിൽ കുറവ് വരുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപെടുക. പാക്കേജിൽ ഉൾപ്പെടുന്നവ: 10 പുസ്തക കോപ്പികൾ (പേപ്പർബാക്ക്) പാക്കേജിങ് ഉൾപ്പടെ ഷിപ്പിംഗ് ചാർജുകൾ പ്രതിലിപി ഡിസൈൻ ചെയ്യുന്ന കവർ ചിത്രം ബുക്കിന് ആവശ്യമായ ISBN നമ്പർ പ്രിന്റ് പേപ്പർ - ബേസിക് ക്വാളിറ്റി വെരി ബേസിക് ടൈപ്പ്സെറ്റിങ് ഉൾപ്പെടാത്തവ : പ്രൂഫ് റീഡിങ് മറ്റു പ്രധാന വിവരങ്ങൾ : കോൺട്രാക്ട് സൈൻ ചെയ്യുമ്പോൾ തന്നെ പേയ്മെന്റ് നൽകേണ്ടതാണ്. ഇത് ഒറ്റ തവണ പേയ്മെന്റ് ആയി പൂർത്തിയാക്കണം. ഇത് ബന്ധപ്പെട്ട ജോലികൾ തുടങ്ങുന്നതിന് മുൻപ് തന്നെ രചയിതാവ് കോൺട്രാക്ട് സൈൻ ചെയ്യണം.. യഥാർത്ഥ പുസ്തകത്തിന്റെ ഒരു സാമ്പിൾ അറിയാൻ വേണ്ടി രചയിതാവിന് വീഡിയോ അയക്കുന്നതാണ്. (ശ്രദ്ധിക്കുക - ഇത് നിങ്ങളുടെ പുസ്തകം ആയിരിക്കില്ല, ഈ ആവശ്യത്തിന് വേണ്ടി ചെയ്യുന്ന സാമ്പിൾ മാത്രമായിരിക്കും) പുസ്തകത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് രചയിതാവിന് 7-10 ദിവസങ്ങൾ നൽകുന്നതാണ്. ടൈപ്പ്സെറ്റിങ്ങിനും, പ്രൂഫ് റീഡിങ്ങിനുമായി രചയിതാവിന് ലഭിക്കുന്ന സമയം ഇതായിരിക്കും. അവസാന എഡിറ്റിംഗും കഴിഞ്ഞുള്ള കോപ്പി സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ കൂടിയത് 30 ദിവസങ്ങൾക്കുള്ളിൽ പ്രിന്റ് ചെയ്ത പുസ്തകങ്ങൾ അയക്കുന്നതാണ്. കവർ ചിത്രം ഫൈനൽ ആയി തീരുമാനിക്കുന്നത് പ്രതിലിപി ആയിരിക്കും. രചയിതാവിന് സാമ്പിളുകൾ നൽകാവുന്നതാണ്. ഒരു കവർ ചിത്രം മാത്രമായിരിക്കും ഡിസൈൻ ചെയ്യുന്നത്. ഫൈനൽ തീരുമാനം പ്രതിലിപിയുടേത് മാത്രമായിരിക്കും. പ്രസ്തുത രചനയുടെ കോപ്പിറൈറ്റ് പ്രതിലിപി സ്വന്തമാക്കാത്ത പക്ഷം രചനയുടെ കോപ്പിറൈറ്റ് അവകാശം രചയിതാവിന്റേതായിരിക്കും. കവർ ചിത്രത്തിന്റെ കോപ്പിറൈറ്റ് പ്രതിലിപിക്ക് ആയിരിക്കും. ഇത് കോൺട്രാക്ടിലും സൂചിപ്പിക്കുന്നതാണ് പുസ്തകം അച്ചടിക്കാൻ അയക്കുന്നതിന് മുൻപ് ഇതിന്റെ ഒരു pdf രചയിതാക്കൾക്ക് പരിശോധിക്കാൻ അയക്കുന്നതാണ്. പ്രൂഫ് റീഡിങ് / ടൈപ്പ്സെറ്റിങ് ഗൈഡ്ലൈനുകൾ : ഫൈനൽ കോപ്പിയിൽ യാതൊരു വിധത്തിലുള്ള ഇമോജികളും ഉപയോഗിക്കാൻ പാടുള്ളതല്ല . വരികൾക്കിടയിൽ അനാവശ്യമായ സ്പേസുകൾ ഉണ്ടാവാൻ പാടില്ല. അനാവശ്യമായ കോമ, ഫുൾ സ്റ്റോപ്പ്, ഡോട്ടുകൾ എന്നിവ ഉണ്ടാവരുത്. തുടർച്ചയായി ചോദിക്കുന്ന സംശയങ്ങൾ : എനിക്ക് ഈ സ്കീമിൽ താല്പര്യമുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾക്ക് ഇതിൽ താല്പര്യമുണ്ടെങ്കിൽ[email protected] എന്ന മെയിൽ ഐഡിയിൽ ബന്ധപെടുക. മെയിലിൽ നിങ്ങളുടെ മൊബൈൽ നമ്പർ നിർബന്ധമായും ചേർക്കുക. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സ്റ്റെപ്പ്സ് എന്തൊക്കെയാണ്? നിങ്ങളുടെ മെയിൽ ലഭിച്ച ശേഷം ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുകയും പുസ്തകത്തിന്റെ വിവരങ്ങൾ ചോദിക്കുകയും ചെയ്യുന്നതാണ്. അതിന് ശേഷം പ്രതിലിപിയുടെ അക്കൗണ്ടിൽ നിന്നും spotdraft വഴി കോൺട്രാക്ട് സൈൻ ചെയ്യാൻ അയക്കും. പേയ്മെന്റും, കോൺട്രാക്ട് സൈനിങ്ങും കഴിഞ്ഞ ശേഷം പുസ്തകത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ഗൂഗിൾ ഫോം അയക്കും. അവസാന തിരുത്തലുകൾ നടത്തേണ്ട രചനയുടെ കോപ്പിയും അയക്കുന്നതാണ്. നിങ്ങളുടെ പുസ്തകത്തിന്റെ വിവരങ്ങൾ ഫോമിൽ ഫിൽ ചെയ്ത ശേഷം അവസാന തിരുത്തലുകൾ കഴിഞ്ഞ കോപ്പി അയക്കുക. ഇത് ലഭിക്കുന്നതോടെ മറ്റു ജോലികളും, പ്രിന്റിങ്ങും ആരംഭിക്കുന്നതാണ്. എന്റെ പുസ്തകത്തിന്റെ പബ്ലിഷേഴ്സ് ആരായിരിക്കും? പ്രതിലിപി പേപ്പർബാക്ക്സ് (Pratilipi paperbacks) എന്റെ രചന ഞാൻ പ്രസിദ്ധീകരണത്തിന് വേണ്ടി എങ്ങനെയാണ് ഷെയർ ചെയ്യേണ്ടത്? പ്രസ്തുത രചന പ്രതിലിപിയിൽ ലഭ്യമാണെങ്കിൽ അത് ഞങ്ങൾ തന്നെ ഡൗൺലോഡ് ചെയ്യുന്നതാണ്. ശേഷം അവസാന തിരുത്തലുകൾക്കായി MS word ഫയൽ ഫോർമാറ്റിൽ രചയിതാവിന് ഷെയർ ചെയ്യുന്നതായിരിക്കും. പ്രതിലിപിയിൽ ഇല്ലാത്ത ഒരു നോവൽ എനിക്ക് പുസ്തകമാക്കാൻ കഴിയുമോ, അതിന് എന്താണ് ചെയ്യേണ്ടത്? തീർച്ചയായും, ഞങ്ങൾ പ്രതിലിപിക്ക് പുറത്തുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. രചന MS word ഫയൽ ആയി ഷെയർ ചെയ്താൽ മതിയാവും. ഏത് അക്കൗണ്ടിലേക്ക് ഞാൻ തുക അയക്കേണ്ടത്? ഞങ്ങളുടെ നിബദ്ധനകൾ മനസിലാക്കിയ ശേഷം പ്രസിദ്ധീകരിക്കുവാനുളള സമ്മതം നൽകി കഴിയുമ്പോൾ അക്കൗണ്ട് വിവരങ്ങൾ ഞങ്ങൾ പങ്കുവയ്ക്കുന്നതാണ്. എന്റെ പുസ്തകം വിൽക്കുന്നതിനുള്ള തുക എത്രയായിരിക്കും? ഇത് പരസ്പരമുള്ള ചർച്ചകളിലൂടെ തീരുമാനിക്കുന്നതാണ്. (ബുക്കിന്റെ പ്രൈസ് തീരുമാനിക്കുന്നതിൽ കുറച്ചധികം ഘടകങ്ങൾ ഉള്ളത് കൊണ്ടാണിത് ) ഓൺലൈൻ വെബ്സൈറ്റുകളിൽ നിങ്ങൾ എന്റെ പുസ്തകം വിൽക്കുമോ? eg- amazon അതെ. ആമസോണിൽ നിങ്ങളുടെ പുസ്തകം ലിസ്റ്റ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നതാണ്. ആമസോൺ ലിസ്റ്റിംഗ് കൂടി ഉൾപെടുമ്പോൾ ഫീസ് കൂടും. ബുക്കിന്റെ സൈസ് എത്രയാണ് ? 8.5 x 5.5 inchesകൂടുതല് കാണൂ
- സൂപ്പർ റൈറ്റർ അവാർഡ്സ് 6 - മത്സരഫലങ്ങൾ23 फ़रवरी 2024പ്രിയ രചയിതാക്കളേ, സൂപ്പർ റൈറ്റർ അവാർഡ്സ് - 6 മത്സര ഫലങ്ങൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്! നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ റൈറ്റർ അവാർഡ്സ് - 6 ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വിജയി പട്ടികയിൽ ഇടം നേടിയ രചയിതാക്കൾക്ക് പ്രതിലിപിയുടെ ആശംസകൾ! വിജയികളായ രചയിതാക്കളുടെ പൂർണ്ണ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രഗത്ഭരായ ഒരുപാട് രചയിതാക്കൾ ഈ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. പുതിയ നിരവധി രചയിതാക്കളും ഈ മത്സരത്തിനായി 60 ഭാഗങ്ങളുള്ള തുടർക്കഥകൾ പ്രസിദ്ധീകരിക്കുകയും, പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നത് പ്രശംസനീയവും, എടുത്തുപറയേണ്ട ഒരു നേട്ടവും കൂടിയാണ്. പല കാരണങ്ങൾ കൊണ്ട് തുടർക്കഥയുടെ 60 ഭാഗങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ പോയ രചയിതാക്കളെയും ഞങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 'സൂപ്പർ റൈറ്റർ അവാർഡ്സ് - 7' മത്സരത്തിന്റെ ഭാഗമാകാനും, ജനപ്രീതി നേടുന്ന കഥകൾ എഴുതി പൂർത്തിയാക്കാനും സാധിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. രചയിതാക്കളുടേയും, വായനക്കാരുടെയും പൂർണ്ണ പങ്കാളിത്തം കൊണ്ട് ' പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ്' രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓൺലൈൻ സാഹിത്യ അവാർഡായി മാറിയിരിക്കുന്നു! ഇത് നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്! വിവിധ സംസ്ഥാനങ്ങളിലായി 12 ഭാഷകളിൽ ആയിരക്കണക്കിന് പ്രതിഭാശാലികളായ എഴുത്തുകാർ പങ്കെടുക്കുകയും മികച്ച കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ ദേശീയതല രചനാ മത്സരം അനേകം രചയിതാക്കൾക്ക് ആധുനിക സാഹിത്യലോകത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി! മികച്ച രചനകൾ പ്രതിലിപിക്ക് സമ്മാനിച്ചതിന് എല്ലാ 'സൂപ്പർ റൈറ്റേഴ്സിനെയും' ഞങ്ങൾ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. നിങ്ങൾ ഓരോരുത്തരുടെയും സൃഷ്ട്ടികൾ വേറിട്ട അനുഭവമാണ് വായനക്കാർക്ക് സമ്മാനിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ രചയിതാക്കളോടും, നിങ്ങളുടെ പങ്കാളിത്തത്തിനും ഈ മത്സരം ഉജ്ജ്വല വിജയമാക്കിയതിനും ഞങ്ങൾ നന്ദി പറയുന്നു. എഴുത്തിനോടുള്ള നിങ്ങളുടെ അഭിനിവേശം അഭിനന്ദനാർഹമാണ്. നിങ്ങൾ പ്രതിലിപിയുടെ ഭാഗമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ക്രൈം ത്രില്ലറുകൾ, ഹൊറർ കഥകൾ,സ്ത്രീകേന്ദ്രീകൃത കഥകൾ, പ്രണയകഥകൾ, സാമൂഹിക കഥകൾ, സയൻസ് ഫിക്ഷൻ, ചരിത്ര കഥകൾ - ഇങ്ങനെ വായനക്കാരിൽ ആവേശമുണർത്തുന്ന അനേകം സൃഷ്ടികൾ ഈ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്! ഓരോ കഥകളും വായനക്കാരുടെ സ്നേഹം നേടുകയും, അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്; അവ എന്നെന്നേക്കുമായി വായനക്കാരുടെ മനസ്സിൽ നിലനിൽക്കുകയും ചെയ്യും! മത്സരത്തിനായി സമർപ്പിക്കപ്പെട്ട ഓരോ രചനകളും വ്യത്യസ്തവും, മികച്ച നിലവാരം പുലർത്തുന്നവയുമായിരുന്നു. നിങ്ങൾ ഓരോരുത്തരും ഈ മത്സരത്തിന്റെ വിജയികൾ തന്നെയാണ്. എന്നിരുന്നാലും, നിയമങ്ങൾ അനുസരിച്ച് വിവിധ സ്ഥാനങ്ങളിലേക്കുള്ള വിജയികളെ തിരഞ്ഞെടുക്കണം. അശ്രാന്ത പരിശ്രമത്തിലൂടെ ഞങ്ങളുടെ വിധികർത്താക്കളുടെ പാനൽ ആയിരക്കണക്കിന് രചനകളിൽ നിന്നും മത്സര നിബന്ധനകൾ എല്ലാം പാലിച്ചുകൊണ്ട് പൂർത്തിയാക്കിയ ചില മികച്ച രചനകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മത്സരത്തിലെ വിജയികളായ 'സൂപ്പർ റൈറ്റേഴ്സിന്റെ' പേരുകളും വിവരങ്ങളും താഴെക്കൊടുത്തിരിക്കുന്നു. വിജയികൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ! സൂപ്പർ റൈറ്റർ അവാർഡ്സ് - 6 മത്സരവിജയികൾ റീഡേഴ്സ് ചോയ്സ്(മികച്ച 10 സീരീസുകൾ) യോഗ്യത നേടിയ എല്ലാ രചനകളിൽ നിന്നും തുടർക്കഥയുടെ മൊത്തം വായനയുടെ എണ്ണം, മത്സരം ആരംഭിച്ച തിയതി മുതൽ അവസാനിച്ച തിയതിക്കുളിൽ രചനക്ക് ലഭിച്ച റീഡർ എൻഗേജ്മെന്റ് അനുപാതം, അതായത് എത്ര ശതമാനം വായനക്കാർ കഥ തുടക്കം മുതൽ അവസാനം വരെ വായിച്ച് പൂർത്തിയാക്കി എന്നിവ കണക്കാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. 1. രചന: താലിരചയിതാവ്: അശ്വതി (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 2. രചന: മിഴിയോരംരചയിതാവ്: മിഴി (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 3. രചന: ധ്രുവം രചയിതാവ്: Ammu Santhosh (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 4. രചന: THE CHARM OFFENSIVEരചയിതാവ്: Queen of dark (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 5. രചന: പവിത്രംരചയിതാവ്: നീലത്താമര (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 6. രചന: അസുരവധുരചയിതാവ്: Kamalpriya S vaidhyar (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 7. രചന: പുനർവിവാഹംരചയിതാവ്: പ്രിയസഖി (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 8. രചന:മഞ്ഞുകാലവും കഴിഞ്ഞ്രചയിതാവ്: സൗമ്യാലക്ഷ്മി (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 9. രചന: പ്രണയ പ്രദോഷംരചയിതാവ്: Adv Veena Antony (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 10. രചന: പദ്മരചയിതാവ്: Sai (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) ജഡ്ജസ് ചോയ്സ് (മികച്ച 10 സീരീസുകൾ) 'റീഡേഴ്സ് ചോയ്സ്' സമ്മാന വിഭാഗത്തിലെ മികച്ച 10 തുടർക്കഥകൾ തിരഞ്ഞെടുത്തതിന് ശേഷം,ശേഷിക്കുന്ന എല്ലാ തുടർക്കഥകളും ഞങ്ങളുടെ വിദഗ്ദ്ധരായ വിധികർത്താക്കളുടെ സമിതി വിശദമായി പരിശോധിച്ച് കഥയുടെ ഇതിവൃത്തത്തിന്റെ പ്രത്യേകത, തുടക്കം മുതൽ അവസാനം വരെയുള്ള ആഖ്യാനത്തിലെ മികവ്, കഥാപാത്ര നിർമ്മാണം, വിവരണവും, സംഭാഷണ രചനയും, ഇതിവൃത്തത്തിലെ വഴിത്തിരിവ് (പ്ലോട്ട് ട്വിസ്റ്റ്) എന്നീ ഘടകങ്ങൾഅടിസ്ഥാനമാക്കിയാണ് ജഡ്ജസ് ചോയ്സ് വിഭാഗത്തിൽ സമ്മാനാർഹമായ രചനകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സമ്മാന വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ, പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല. 1. രചന:ചാരുഹാസിനി രചയിതാവ്:ജ്വാലാമുഖി (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 2. രചന:അഞ്ചു പെണ്ണുങ്ങൾ രചയിതാവ്:Unni N "Unni" (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 3. രചന:പ്ലേ ബോയ് 18+ രചയിതാവ്:ഹക്കീം മൊറയൂർ (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 4. രചന:THE UNVEILED TRUTH രചയിതാവ്:ഡോ. ദിൽരാജ് (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 5. രചന:ഇരുണ്ട വാതായനങ്ങൾ രചയിതാവ്:vijayan m (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 6. രചന:" സോളമന്റെ പ്രണയ സിംഹാസനങ്ങൾ " രചയിതാവ്:R K (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 7. രചന:നിരാമയി രചയിതാവ്:രഘുദാസ് കാട്ടുങ്കൽ (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 8. രചന:മിഴിനീർ തോരാതെ രചയിതാവ്:Hemambika (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 9. രചന:BURIED IN THE HELL രചയിതാവ്: AZALEA ARSHA (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) 10. രചന: അപ്രതീക്ഷിതം രചയിതാവ്: Ꮥ@ʟḯн (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്ത പ്രശംസാപത്രം) പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് ചില മികച്ച രചനകൾ- പ്രത്യേക പരാമർശം അർഹിക്കുന്ന മികച്ച ചില രചനകളാണ് താഴെ നൽകിയിരിക്കുന്നത്. അടുത്ത തവണ മുകളിലെ സൂപ്പർ റൈറ്റേഴ്സിന്റെ പട്ടികയിൽ ഈ രചയിതാക്കൾക്ക് സ്ഥാനം പിടിക്കാൻ സാധിക്കട്ടെ, എല്ലാ ആശംസകളും! രചന രചയിതാവ് വെയിൽ മരങ്ങൾ രുദ്രവേണി കാറ്റില് ശലഭങ്ങള് പോലെ SaanV ഒരു നരഭോജിയുടെ ഡയറി കുറിപ്പ് Vinumon Vinu നൂപുരധ്വനി കൃഷ്ണ "നിഹാരിക നീനു" ഹോട്ട് പാലസ് @ വിയറ്റ്നാം സ്മിത രാജൻ പാലാ അവിവാഹിത രുദ്ര രുദ്രപ്രിയ ഏക } നിത്യയുടെ കഥ ശരശിവ പുറന്തള്ളപ്പെട്ടവൻ M V Emmanuel "Paappy" കെണി2 എസ്.മുരളി കൈതമുക്ക് വംശിവം ഋത്വാ_Ǥ๏ΐƙаa ധർമ്മയുദ്ധം 𝙼𝚛𝚒𝚝𝚑𝚞𝚕𝚊 𝙷𝚊𝚛𝚎𝚎𝚜𝚑 പ്രണയനിലാവ് ലക്ഷ്മി രതീഷ് "അഗ്ന᭄ലക്ഷ്മ᭄" ഛായാമുഖി Deepika Ajith ഇതളടരാതെ (the symphony of love) Dolly thomas പോത്ത് കുട്ടപ്പൻ Wilson Jose പുനർ വിവാഹം2 കുഞ്ഞി മാംഗല്യചെപ്പ് ഇമ ചൊവ്വദോഷക്കാരി Kanmashi സെക്കന്റ് മാരേജ് Jazzy Jinsa Jasmin ചെസ്സ് സംഗ്രഹം Ammu Santhosh "അമ്മു സന്തോഷ്" മേധയുടെ പലായനം വിനീത അനിൽ നിലാമഴപോലെ AMMU CHILANKA ഭ്രമം Lekha Unni നീലപ്പൊയ്ക നാൻസി ജെയിംസ് "ധരണി" നിന്നിൽ അലിയാൻ നിന്നെ അറിയാൻ Sreekutty ഇന്നലെകളിൽ Leya എന്ന്, സ്വന്തം ആദ്യ സിന്ദൂര രേഖ മൈഥിലി മിത്ര മാംഗല്യം Muhammed Rafi വസുദേവ് Nimisha Nimi "ആമി ഈ മത്സരത്തിലെ വിജയികൾക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! വിജയികളെ അടുത്ത 15 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്. ദയവായി നിങ്ങളുടെ ഇമെയിൽ കൃത്യമായി പരിശോധിക്കുക. ഈ മത്സരത്തിൽ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് 80-ൽ അധികം ഭാഗങ്ങൾ ഉള്ള രചനകൾ എഴുതി പൂർത്തിയാക്കിയിരുന്ന ഓരോ രചയിതാക്കൾക്കും പ്രതിലിപിയിൽ നിന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'പ്രശസ്തിപത്രം' പ്രഖ്യാപിച്ചിരുന്നു. വരുന്ന ദിവസങ്ങളിൽ ഈ രചയിതാക്കളുടെ വിവരങ്ങൾ പ്രതിലിപി മലയാളം ബ്ലോഗ് വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ആദ്യമായി പ്രതിലിപി പ്രൊഫൈലിൽ 60 ഭാഗങ്ങളുള്ള സീരീസ് പ്രസിദ്ധീകരിച്ച എല്ലാ നവാഗത രചയിതാക്കളുടെ വിവരങ്ങളും ഇതിനോടൊപ്പം ചേർക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ ഓൺലൈൻ സാഹിത്യ അവാർഡായ സൂപ്പർ റൈറ്റർ അവാർഡ്സ് - 7 മത്സരത്തിൽ നിങ്ങളോരോരുത്തരും പങ്കെടുക്കുമെന്നും, ഇനിയും മികച്ച രചനകൾ പതിലിപിയിലൂടെ വായനക്കാരിലേക്ക് എത്തിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഈ മത്സരത്തിനായി നിങ്ങൾ ചെയ്യേണ്ടത് 60 ഭാഗങ്ങളുള്ള ഒരു തുടർക്കഥ മെയ് 7, 2024-നുള്ളിൽ എഴുതി പൂർത്തിയാക്കുകയാണ്. മത്സരത്തിന്റെ സമ്മാനങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾക്കായി സന്ദർശിക്കൂ: സൂപ്പർ റൈറ്റർ അവാർഡ്സ് - 7 ആശംസകൾ, പ്രതിലിപി ഇവെന്റ്സ് ടീംകൂടുതല് കാണൂ
- പ്രതിലിപി എമർജിംഗ് റൈറ്റേഴ്സ് അവാർഡ് - മത്സരഫലങ്ങൾ11 जनवरी 2024പ്രതിലിപി എമർജിംഗ് റൈറ്റേഴ്സ് അവാർഡ് - മത്സരഫലങ്ങൾ പ്രിയ രചയിതാവേ! നിങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന പ്രതിലിപി എമർജിംഗ് റൈറ്റേഴ്സ് അവാർഡ് മത്സരഫലങ്ങൾ ഇതാ! പ്രതിലിപിയിലെ ഗോൾഡൻ ബാഡ്ജ് ഇല്ലാത്ത രചയിതാക്കൾക്ക് വേണ്ടി മാത്രമായാണ് പ്രതിലിപി എമർജിംഗ് റൈറ്റേഴ്സ് അവാർഡ് എന്ന രചനാ മത്സരം ആരംഭിച്ചത്. രചയിതാക്കൾ പത്തോ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥ പ്രസിദ്ധീകരിക്കുന്നതിലൂടെ കൂടുതൽ വായനക്കാരെയും, ഫോള്ളോവെഴ്സിനെയും നേടി പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് സ്വന്തമാക്കാനുള്ള അവസരം നൽകുന്ന രീതിയിലായിരുന്നു ഈ മത്സരം രൂപപ്പെടുത്തിയിരുന്നത്. പ്രതിലിപിയിലെ ഏതൊരു രചയിതാവിന്റെയും മുന്നിലോട്ടുള്ള യാത്രയുടെ ആദ്യപടിയാണ് ഗോൾഡൻ ബാഡ്ജ് നേടുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് നിരന്തരമായി രചനകൾ പ്രസിദ്ധീകരിക്കുകയും, വായനക്കാരുടെ പിന്തുണയോടെ ഗോൾഡൻ ബാഡ്ജ് നേടുകയും ചെയ്ത രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ! പ്രതിലിപി എമർജിംഗ് റൈറ്റേഴ്സ് അവാർഡ് മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് അവരുടെ രചനകൾ ലോക്ക് ചെയ്യാനുള്ള പ്രത്യേക അവസരം ഇതിലൂടെ ലഭിച്ചിരിക്കുന്നു. ഇനി മുതൽ ഈ രചയിതാക്കൾ ഒരു പുതിയ സീരീസ്/ തുടർക്കഥ പ്രസിദ്ധീകരിക്കുമ്പോൾ, ആ രചനയുടെ 16-ആം ഭാഗം മുതൽ തുടർന്നുള്ള ഭാഗങ്ങൾ ലോക്ക് ചെയ്യപ്പെടുകയും സീരീസ്/തുടർക്കഥ ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറുകയും ചെയ്യുന്നു. സബ്സ്ക്രിപ്ഷനിലൂടെയോ, കോയിൻസ് നൽകിയോ, അടുത്ത ദിവസം വരെ കാത്തിരുന്നോ വായനക്കാർക്ക് രചനയുടെ ഓരോ ഭാഗവും അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രതിലിപി ആപ്പിൽ ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ പതിവായി പ്രസിദ്ധീകരിക്കുകയും സീരീസ് ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രതിമാസം അയ്യായിരത്തിലധികം രൂപവരെ വരുമാനം നേടുന്ന ആയിരക്കണക്കിന് പ്രതിലിപി രചയിതാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാകാൻ ഈ രചയിതാക്കൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ, ഈ ഗോൾഡൻ ബാഡ്ജ് രചയിതാക്കൾ 'പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് - 7'-ൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് പ്രൈസുകളും, എക്സ്ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, മറ്റ് സമ്മാനങ്ങളും നേടാനും യോഗ്യത നേടിയിരിക്കുന്നു! പ്രതിലിപി എമർജിംഗ് റൈറ്റേഴ്സ് അവാർഡ് എന്ന മത്സരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച എല്ലാ രചയിതാക്കൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഭാവിയിൽ ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുന്ന മികച്ച രചനകൾ സൃഷ്ടിക്കുവാനുള്ള കഴിവ് നിങ്ങൾക്കോരോരുത്തർക്കുമുണ്ടെന്നത് പ്രശംസനീയമാണ്. പ്രതിലിപിയിൽ നിങ്ങൾ തുടർച്ചയായി ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ എഴുതുന്നത് തുടരുകയാണെങ്കിൽ, വിജയകരമായ ഒരു ഭാവി സാഹിത്യലോകത്ത് പടുത്തുയർത്താൻ പ്രതിലിപി നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. മികച്ച കഥകൾ പ്രതിലിപി എമർജിംഗ് റൈറ്റേഴ്സ് അവാർഡ് എന്ന മത്സരത്തിലൂടെ വായനക്കാർക്ക് സമ്മാനിച്ച എല്ലാ രചയിതാക്കൾക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ! വിജയികൾ - രചന:വിലയം രചയിതാവ്:പാർവ്വണ (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:പാദസരം രചയിതാവ്:നദി (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:വെറുതെ ഒരു കഥ രചയിതാവ്:"അന്ന" (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:കായലും മേഘവും രചയിതാവ്:വായു (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:അവിചാരിതം രചയിതാവ്:Ami Rosh "Innu" (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) രചന:നിനക്കായ് തോഴ രചയിതാവ്:കഥ (സമ്മാനം : എക്സ്ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്) പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് ചില മികച്ച രചനകൾ - രചന:Justice for devika രചയിതാവ്:Story Telling രചന:സഖാവ് രചയിതാവ്:Plutopath രചന:കൽതാമര രചയിതാവ്:കാശിതുമ്പ "കാശിതുമ്പ" രചന:തീരം തേടി രചയിതാവ്:വെള്ള മന്ദാരം "വെള്ള മന്ദാരം" രചന:പ്രണവഗീതം രചയിതാവ്:ചെമ്പകം രചന:Contract wife രചയിതാവ്:Ashifa Muneer രചന:അടയാളങ്ങൾ രചയിതാവ്:തേൻമൊഴി "തേനു" രചന:സ്ത്രീസ്വരം രചയിതാവ്:Nila rudra രചന:നീ എന്ന ഒരു വരി രചയിതാവ്:ട്രോളന്റെ_സഖാവ് രചന:അനന്തഭദ്രം രചയിതാവ്:പദ്മഗന്ധി രചന:ആരോഹണം രചയിതാവ്:അഖില രവി രചന:എലിസ രചയിതാവ്:ബോബിഷ് രചന:കാട്ടുപൂവ് രചയിതാവ്:ആബിദ് മണ്ണാർക്കാട് "ആബിദ്" രചന:എന്ന് നിന്റെ ജാനു രചയിതാവ്:ഇതൾ Տօօ രചന:സമർപ്പണം രചയിതാവ്:Dew Drops രചന:എന്റ മാത്രം രചയിതാവ്:Sandra "San" രചന:അത്രമേലിഷ്ടം രചയിതാവ്:കൃതി രചന:രുദ്രന്റെ തടവറ രചയിതാവ്:കാളിന്ദി രചന:നിനക്കായ് മാത്രം രചയിതാവ്:ആയില്യ രചന:വീണ പൂവ് രചയിതാവ്:Farheen Farose "Farheen Farose" ഈ മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് പ്രതിലിപിയുടെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ! ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾ : എന്റെ ലോകം " Dreams " Farhana Jifry "FJ" ചെമ്പകം സനിൽ കെ.ആർ "Sanil K R" എസ്താൻ കഥ ബോബിഷ് Ishma Sreejith "ഇഷ്മ ശ്രീജിത്ത്" വേദ (മാളു ) Ami Rosh "Innu" വവ്വാൽ കുഞ്ഞ് ᴀᴀʜɪᴋᴀ "പാറു " Lachuzz "ശ്രീ" കുറുമ്പി anjali tv ABINI PAUL ആയില്യ നിശയെ പ്രണയിച്ചവൾ Anu Rena Maaya കാളിന്ദി അദിത്രീ വെള്ള മന്ദാരം "വെള്ള മന്ദാരം" Nabeela Nabeela മഴവില്ല് കൃതി lч ѕhju Amrita Amrita "അതിഥി ജോബി" ആമി ഉമ്മച്ചികുട്ടി സ്വപ്ന സുന്ദരി Aynul Hayath യാത്ര "കൈയൊപ്പ്" Joice K F Joicemol "ജോയ്സ് ജോയ് കാരക്കാട്ട്" അഗ്നിപുത്രി "महादेव" പ്രണയിനി ffℓz നിലാവിൻ്റെ പ്രണയിനി പദ്മഗന്ധി Syam Jesus "The younger brother of jesus christ" Jasee Ra "Jaseera" Jancy Sebastian ഒരു പെണ്ണ് Chinju George "Chinju George chinjus" shyju chitteth മിഴി Story Line "Story line" Shafin Sha Anjana S ആദ്യ മൗനിക Jincy Sumith Suja Sinchu "സുജ വൈഷ്ണവം" Sachu Sasidharan "കണ്ണകി" Ayaan Dev "കാട്ടുചെമ്പകം" ശരണ്യ തേൻമൊഴി "തേനു" ശ്രദ്ധിക്കുക: മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ, പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല. വിജയികളെ ഞങ്ങൾ ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്. തുടർന്നും എഴുതുക... എല്ലാ ആശംസകളും! പ്രതിലിപി ഇവെന്റ്സ ടീംകൂടുതല് കാണൂ
- Use these 10 strategies to achieve consistent earnings on Pratilipi:10 जनवरी 202410 strategies to achieve consistent earnings: 1. Engaging Content: Be proactive and ensure there is always an ongoing, long series in your profile! Data suggests that long series with 100+ parts, each consisting of at least 1000 words tend to perform well. Focus on regularly promoting these premium series to attract readers. 2. Consistency in Posting: Should I wait after publishing to check whether Pratilipi gives me readers or not? Not at all. There are thousands of readers on Pratilipi, and numerous series are available for them. Therefore, increase the visibility of your series by maintaining a regular posting to retain reader interest for new parts. Aim to publish a minimum of three parts per week. 3. Build a habit: Seat a daily writing routine of 30-45 minutes, building 800-1000 words consistently to boost your publishing. 4. Use Reader's Favorite Themes: Choose popular themes such as romance, drama, suspense, horror, crime-thriller, and others that are loved by Pratilipi readers. 5. Participate in the 'Super Writer Award' competition: To maximize your earnings, write engaging and high-quality long series in the competition. This practice will create a habit of excellent long series within a timeline, thereby increasing both your frequency of writing and writing speed. 6. Part Length and Hooks: End each part with a compelling hook or cliffhanger, motivating readers to unlock the next part. Ensure that locked parts offer quality value, leaving readers curious and eager to unlock them. 7. Encourage Subscription: Persuade readers to subscribe for uninterrupted access to your series. If you are putting in hard work to write a long series, you should regularly appeal to your readers to subscribe for reading lock parts. This will help you earn more from your writing. Share your hard work and behind-the-scenes of your series writing. This can emotionally encourage your readers to support you. 8. Promotional Efforts: Use Pratilipi's Post feature, chatrooms, and messaging to consistently promote your past and ongoing premium series. Collaborate with fellow authors for promotion opportunities. Use social media or other platforms to promote your work on Pratilipi, attracting new readers. 9. Reader Interaction: Respond to comments, posts, chatrooms, and messages, engage in discussions, and consider readers' feedback to improve your storytelling. This can help build a strong relationship with them and increase engagement and support for your series. 10. New Seasons: Create the next season, sequel, or prequel to your popular series. As your readers have already shown interest in your series, they'll likely be interested in the next season. Reintroduce or use your popular characters in a new series! There are thousands of topics/plots on which you can write a long series. Look for inspiration in the world around you for ideas, such as by observing people's behavior and your own experiences. Use the internet to get ideas, prompts, topics, one-liners, etc. Important Note: If your series has 16+ parts and is not yet part of the premium, follow these steps: (1) Navigate to the main page of your series. (2) Click on the 'edit' option. (3) Next, select the 'edit Information' option. (4) On this page, locate the option to 'add the series under subscription.' (5) Choose 'Yes' to add your series under the subscription. Understand different points in detail by clicking on it: 1.Why does Pratilipi ask authors to write long series? 2.How to develop a plot idea into a long series? 3.How to develop characters and sub-plots? 4.How to create an interesting series in Genre of Love? 5.How to write an interesting series in Family drama, Social, and Women's themes? 6.How to write an interesting series with Mystery, Fantasy, and Horror themes? 7.How to write an interesting Thriller series? 8.Understanding Point of view, Events - their sequence and Plot holes in series writing. 9.Understanding Parts and Scene writing. 10.Understand the style of dialogue writing and and first part. 11.What is a hook and plot twist? How to use it? and How to end the series. 12.How to write different emotions? 13.Analysis of Popular Series and their parts 14.How to attract readers? 15.How to make a writing schedule? 16.Common problems while writing and their solutions (blocks/stress/time) 17.Benefits of successfully writing a long series Keep Writing, Keep Earning!കൂടുതല് കാണൂ
- How Pratilipi protects copyrights10 जनवरी 2024Dear Authors, We have received reports from several authors indicating that they have been approached and targeted for scams by various platforms and individuals through personal chats. To draw more attention and awareness to our author community, we suggest the following guidelines: Always promptly block any platform or individual requesting you to write for them in exchange for specific fees. Typically, contracts in such cases result in authors losing the copyrights to their content for a lifetime. Avoid engaging with enticing offers from random individuals in chat. If someone asks you to remove your story from Pratilipi or any other platform, it is usually the first sign that you may be at risk of losing your copyrights. At Pratilipi, we do not claim entire copyrights from authors. When our team seeks any rights, a comprehensive decision is made, and we provide an email explaining a simplified version of the contract terms. We prioritize transparency in our communications. At Pratilipi, we assist authors in understanding the different types of rights available to them, which can be granted to others. For instance, we acquire adoption rights (the right to adapt a story into various formats such as comics, web series, books, audio, etc.) for specific periods. If we aim to fully acquire a story, this is explicitly stated in the contract beforehand. Authors should refrain from relinquishing complete copyrights, as we at Pratilipi believe it is a fundamental right of the author. Additionally, many writers may not anticipate the future landscape. With the evolution of Artificial Intelligence, stories can soon be translated into 20 languages on platforms like Pratilipi, enabling authors to earn from each language. Rights such as audio, film, and comics can be granted separately, allowing authors to earn from diverse streams. To comprehend any contract you engage in, feel free to reach out to a lawyer or seek assistance from the Pratilipi team at [email protected]. The Pratilipi team will contact you and clarify the language used in your contract.കൂടുതല് കാണൂ
- പ്രതിലിപിയുടെ പടച്ചോൻറെ കഥകൾ04 जनवरी 2024പ്രിയ രചയിതാവേ, നിങ്ങളിൽ സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത ഇതാ നിങ്ങളെ തേടി എത്തിയിരിക്കുന്നു. പ്രതിലിപിയിലെ പ്രഗത്ഭരായ അഞ്ച് രചയിതാക്കളുടെ കഥകൾ ചേർത്ത് പ്രതിലിപി നിർമിച്ച "പടച്ചോൻറെ കഥകൾ" എന്ന ചലച്ചിത്രത്തെ കുറിച്ച് നിങ്ങൾക്കേവർക്കും അറിയാവുന്നതാണ്. എന്താണ് ദൈവം? എന്ന ചോദ്യത്തിന് നാല് വിത്യസ്ത ജീവിതങ്ങളിൽ കൂടെ ഉത്തരം തേടുന്ന ഈ ചലച്ചിത്രം ഇപ്പോൾ ഓറഞ്ച് മീഡിയയുടെ യൂട്യൂബ് ചാനലിലും ലഭ്യമാണ് എന്ന സന്തോഷ വാർത്ത ഞങ്ങൾ നിങ്ങളുമായി പങ്കിടുകയാണ്. പടച്ചോന്റെ കഥകൾ കാണുവാനായി ഇവിടെക്ലിക്ക് ചെയ്യുക. അന്തോണി- അക്ഷര ഷിനു, സെബിൻ ബോസ് അക്ഷര ഷിനുവിന്റെയും സെബിൻ ബോസിന്റെയും സാഹിത്യ വൈദഗ്ധ്യത്താൽ ജനിച്ച ആദ്യ കഥ. അമ്മക്കായി ജീവിതം മാറ്റി വെച്ച പന്ത്രണ്ടുകാരനായ അന്തോണിയുടെ കഥ. സംവിധായകൻ സിബി മലയിലിന്റെ ശിഷ്യൻ ജിന്റോ തോമസാണ് ഈ കഥയ്ക്ക് ചുക്കാൻ പിടിച്ചത്. ഉപ്പും മുളകും താരം നിഷാ സാരംഗും സംവിധായകൻ ജിയോ ബേബിയും പിന്തുണച്ചുകൊണ്ട് മാസ്റ്റർ ഡാവിഞ്ചി സതീഷിന്റെ നേതൃത്വത്തിൽ, 'അന്തോണി' നിങ്ങളുടെ ഹൃദയം കവർന്നെടുക്കും. അരുളപ്പാട് -അഖിൽ ജി ബാബു അഖിൽ ജി ബാബു രചിച്ച 'അരുളപ്പാട്' ഒരു തെയ്യം കലാകാരന് താൻ കെട്ടിയാടുന്ന ഭഗവതിയോടുള്ള കടമയെ കുറിച്ച് പറയുന്നു. അരുളപ്പാട് എഴുതി സംവിധാനം ചെയ്യുമ്പോൾ തന്നെ പടച്ചോന്റെ കഥകൾ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ എന്ന ഭാരിച്ച ചുമതലകൂടി അഖിൽ ജി ബാബു എന്ന പുതുമുഖ സംവിധായകൻ നിർവഹിച്ചിരുന്നു. ഉപ്പും മുളകും താരം ബിജു സോപാനം, മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലി കിഷോർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ടംപൊരി വിപ്ലവം- മെൽവിൻ ഓമനപ്പുഴ തന്ത്രശാലിയായ ചായ വിൽപനക്കാരൻ ഒരു ആൾദൈവത്തെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതൊരു വിപ്ലവമായി മാറുന്നു. ഉണ്ടപൊരി വിപ്ലവം. മെൽവിൻ ഓമനപ്പുഴ രചിച്ച ഈ ആക്ഷേപഹാസ്യം തിരശീലയിലേക്ക് എത്തിച്ചിരിക്കുന്നത് ധനേഷ് മണ്ടകുളത്തിൽ എന്ന യുവസംവിധായകനാണ്. ശിവദാസ് കണ്ണൂർ, ഷൈനി സാറ, സത്യനാരായണമൂർത്തി എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൗരി-ജ്വാലാമുഖി 'ഗൗരി', ജ്വാലാമുഖിയുടെ ക്രിയേറ്റീവ് റിസർവോയറിൽ നിന്നുള്ള ഒരു തീവ്രമായ കഥ. ആഗ്രഹങ്ങൾക്ക് ദൈവത്തിന് കാണിക്കയിട്ടാൽ മതിയെന്ന വിശ്വാസം കൊച്ചു ഗൗരി അറിയാതെ തെറ്റിക്കുന്നു. തുടർന്ന് കാവിൽ അവൾ കണ്ടത് ആ കുരുന്നിന്റെ ദൈവസങ്കല്പത്തെ ആകെ മാറ്റിമറിക്കുന്നു. ഇതാണ് കഥയുടെ കാതൽ. സുധിഷ്, നീന കുറുപ്പ്, ബേബി ലക്ഷ്യ എന്നിവർ അഭിനയിച്ച ഈ ശക്തമായ ആഖ്യാനം സംവിധായകൻ അജു സാജൻ പകർത്തുന്നു. വികാരങ്ങളുടെ ഒരു റോളർകോസ്റ്ററിനായി സ്വയം ധൈര്യപ്പെടൂ! നിങ്ങളിൽ നിന്നുയർന്ന നിങ്ങളുടെ ദൈവത്തിൻറെ കഥകൾ. ഈ കഥകൾ നിങ്ങളുടെ വഴികാട്ടിയാകട്ടെ. നിങ്ങളുടെ സിരകൾക്കുള്ളിൽ മഷി ഒഴുകുന്നുവെങ്കിൽ അല്ലെങ്കിൽ സിനിമാ സ്വപ്നങ്ങൾ നിങ്ങളുടെ മനസ്സിൽ നൃത്തം ചവിട്ടുന്നുവെങ്കിൽ, ഈ കഥകൾ നിങ്ങൾ അന്വേഷിക്കുന്ന പ്രചോദനമാകട്ടെ. നിങ്ങളുടെ കഥകളും സാഹിത്യത്തിന്റെയും സിനിമയുടെയും മഹത്തായ വേദികളിലേക്ക് കടന്നേക്കാം. അതിനാൽ, സ്വപ്നം കാണുക, എഴുത്ത് തുടരുക, ആർക്കറിയാം, ഒരുപക്ഷേ അടുത്ത ബ്ലോക്ക്ബസ്റ്റർ നിങ്ങളുടെ പേര് വഹിക്കും! യാത്ര ആരംഭിക്കുന്നതേയുള്ളൂകൂടുതല് കാണൂ
- സൂപ്പർ റൈറ്റർ അവാർഡ്സ് - 5 : 100 ഭാഗങ്ങളുള്ള തുടർക്കഥ എഴുതി പൂർത്തിയാക്കിയ രചയിതാക്കൾക്ക് അഭിനന്ദനങ്ങൾ!17 अक्टूबर 2023പ്രിയ രചയിതാക്കളേ, നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സാഹിത്യ മത്സരമായ സൂപ്പർ റൈറ്റർ അവാർഡ്സ് - 5 ന്റെ ഫലം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു! ഈ ഓൺലൈൻ സാഹിത്യ മത്സരത്തിൽ 100-ഓ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥ എഴുതി പൂർത്തിയാക്കുന്നവർക്ക് പ്രതിലിപി ഒരു സമ്മാനം പ്രഖ്യാപിച്ചിരുന്നു. പ്രതിലിപിയിൽ നിന്നുള്ള ഒരു പ്രത്യേക പ്രശംസാപത്രമാണ് ഈ രചയിതാക്കൾക്ക് ലഭിക്കുന്നത്. 100 ഭാഗങ്ങളുള്ള ഒരു തുടർക്കഥ എഴുതുന്നത് തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. സയവും, ക്ഷമയും, കഴിവും, അച്ചടക്കവും എല്ലാം ഇതിന് ആവശ്യമാണ്. എഴുത്തിനോട് അത്രയധികം അഭിനിവേശവും, സമർപ്പണബോധവുമില്ലാതെ 100 ഭാഗങ്ങളുള്ള ഒരു തുടർക്കഥ നിശ്ചിത സമയത്തിനുള്ളിൽ എഴുതി പൂർത്തിയാക്കുന്നത് എളുപ്പമല്ല. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് രചയിതാക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു. സൂപ്പർ റൈറ്റർ അവാർഡ്സ് - 5 മത്സരത്തിൽ നിരവധി രചയിതാക്കൾ ഈ വെല്ലുവിളി ഏറ്റെടുത്ത് 100 ഭാഗങ്ങളുള്ള സീരീസുകൾ പ്രസിദ്ധീകരിച്ചു! പല ഭാഷകളിലായി രചയിതാക്കൾ 150/200/250/300 ഭാഗങ്ങളോ അതിലധികമോ ഉള്ള കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നത് എടുത്ത് പറയേണ്ട ഒരു നേട്ടമാണ്. ഇങ്ങനെയുള്ള മത്സരങ്ങളിലൂടെ രചയിതാക്കളുടെ ആശ്ചര്യകരമായ കഴിവുകൾ കണ്ടെത്താൻ സാധിക്കുന്നതിൽ പ്രതിലിപി അഭിമാനിക്കുന്നു. നിങ്ങളുടെ പങ്കാളിത്തത്തിനും ഈ മത്സരം മികച്ച വിജയമാക്കിയതിനും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഇത് ഇനിയുള്ള മത്സരങ്ങളിൽ മുന്നേറാൻ പ്രതിലിപിയിലെ മറ്റ് രചയിതാക്കൾക്കും പ്രചോദനമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെ നേട്ടം മുഴുവൻ പ്രതിലിപി കൂട്ടായ്മയുമായി പങ്കിട്ട് ഈ നേട്ടം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്! നിങ്ങൾക്കായുള്ള പ്രശംസാപത്രം കൊറിയർ വഴി അയയ്ക്കുന്നതാണ്. ദയവായി കുറച്ച് ദിവസം കാത്തിരിക്കുക, ഞങ്ങളുടെ ടീം നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. ഈ മത്സരത്തിൽ മലയാളം ഭാഷയിൽ പ്രസിദ്ധീകരിച്ച ഏറ്റവും ദൈർഘ്യമേറിയ തുടർക്കഥ - രചയിതാവ്:Jazzy Jinsa Jasmin രചന:നീ വരും നേരം ഭാഗങ്ങൾ: 154 നൂറോ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥകൾ പ്രസിദ്ധീകരിച്ച രചയിതാക്കൾ - രചയിതാവ്:Ammu Santhosh "അമ്മു സന്തോഷ്" രചന:ജ്വാലാമുഖി ഭാഗങ്ങൾ: 150 രചയിതാവ്:ദാക്ഷായണി "ദാക്ഷായണി" രചന:എൻ പാതി ഭാഗങ്ങൾ: 144 രചയിതാവ്:വേഴാമ്പൽ "പൊന്നൂസ്" രചന:MONSTER'S LOVE ഭാഗങ്ങൾ: 143 രചയിതാവ്: വിനീത അനില് രചന:ആര്യാഹി ഭാഗങ്ങൾ: 142 രചയിതാവ്:മേഘ അരുൺ രചന:മനസ്സിനക്കരെ ഭാഗങ്ങൾ: 139 രചയിതാവ്:vijayan m രചന:പതിനൊന്നാം മണിക്കൂറിൽഭാഗങ്ങൾ: 132 രചയിതാവ്:ഷാജി കാവ്യ രചന:നിലാഗന്ധി ഭാഗങ്ങൾ: 112 രചയിതാവ്:𝑖𝑡'𝑧 .𝑚𝑒."𝑉𝑎𝑎𝑣𝑎 രചന:പെയ്തൊഴിയാതെ ഭാഗങ്ങൾ: 110 രചയിതാവ്:Muhammed Rafi രചന:പ്രണയനിലാവ് ഭാഗങ്ങൾ: 105 രചയിതാവ്:കാവ്യ ഹരിക്കുട്ടൻ രചന:ഞാൻ ഇവിടെ സുരക്ഷിതയല്ല -I'm not safe here ഭാഗങ്ങൾ: 105 രചയിതാവ്:അർദ്ധനാരി രചന:രണ്ടാംകെട്ടു ഭാഗങ്ങൾ: 105 രചയിതാവ്:വിനീത അനില് രചന:കന്യകയുടെ വില ഭാഗം ഭാഗങ്ങൾ: 105 രചയിതാവ്:ᴩʀᴀʙʜɪᴛʜᴀ ᴩʀᴇᴛʜᴇᴡꜱʜ രചന:എന്റെ ജീവനായ് ഭാഗങ്ങൾ: 101 രചയിതാവ്:Dua രചന:വിധിക്കപ്പെട്ട പ്രണയം ഭാഗങ്ങൾ: 103 രചയിതാവ്:ᴍᴏᴍ'ꜱ ɢɪʀʟ രചന:ശ്രീദേവം ഭാഗങ്ങൾ: 103 രചയിതാവ്:Tolly Thomas രചന:അഗ്നി സാക്ഷി ഭാഗങ്ങൾ: 103 രചയിതാവ്:Ꮥ@ʟḯн "സാലിഹ്" രചന:Revolution 2 : Phoenix ഭാഗങ്ങൾ: 103 രചയിതാവ്:Florence Floyo രചന:അലംകൃത എന്ന അല്ലി ഭാഗങ്ങൾ: 102 രചയിതാവ്:കീർത്തി രചന:നീഹാരം ഭാഗങ്ങൾ: 102 രചയിതാവ്:മഴവിൽ പെണ്ണ് രചന:MADLY LOVE ഭാഗങ്ങൾ: 102 രചയിതാവ്:നിരഞ്ജന RN "Niranjana RN" രചന:സ്വരാക്ഷ ഭാഗങ്ങൾ: 102 രചയിതാവ്:Nachu രചന:അസുരപ്രണയം ഭാഗങ്ങൾ: 102 രചയിതാവ്:Naju aash രചന:അസുരപ്രണയം ഭാഗങ്ങൾ: 104 രചയിതാവ്:Amina Aysha രചന:അന്ന് പെയ്ത മഴയിൽ ഭാഗങ്ങൾ: 101 രചയിതാവ്:ഹർഷ "പ്രാണ" രചന:അഗ്നിക ഭാഗങ്ങൾ: 101 രചയിതാവ്:yaana.jafar. രചന:Always for you ഭാഗങ്ങൾ: 101 രചയിതാവ്:അനാമിക രചന:തീരം തേടുന്നവർ ഭാഗങ്ങൾ: 101 രചയിതാവ്:അഗ്നി ജ്വാല രചന:𝓜𝔂 𝔀𝓲𝓯𝓮 𝓘𝓼 𝓶𝔂 𝓛𝓲𝓯𝓮 ഭാഗങ്ങൾ: 100 ഈ രചയിതാക്കൾക്കെല്ലാം പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങൾ. നിങ്ങൾ എല്ലാവരും പ്രതിലിപിയിലെ സൂപ്പർ റൈറ്റേഴ്സ് തന്നെയാണ്. ഈ ആവേശത്തോടെ തുടർന്നും എഴുതുക. നിങ്ങൾക്ക് സാഹിത്യലോകത്ത് ശോഭിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും! നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ റൈറ്റർ അവാർഡ് - 6ൽ നിങ്ങൾ എല്ലാവരും പങ്കെടുക്കുമെന്നും നിങ്ങളുടെ പുതിയ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് അവസരം നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ 60 ഭാഗങ്ങളുള്ള ഒരു തുടർക്കഥ 25 ഡിസംബർ 2023-നകം പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. സൂപ്പർ റൈറ്റർ അവാർഡ്സ് - 6-ന്റെ പൂർണ്ണ വിവരങ്ങൾക്കായി സന്ദർശിക്കുക- സൂപ്പർ റൈറ്റർ അവാർഡ്സ് - 6 മലയാളം ഇവന്റ് പേജ് ലിങ്ക് തുടർന്നും എഴുതുക. എല്ലാ ആശംസകളും! പ്രതിലിപി ഇവൻറ് ടീംകൂടുതല് കാണൂ
- പ്രണയവർണ്ണങ്ങൾ - മത്സരഫലങ്ങൾ13 अक्टूबर 2023പ്രണയവർണ്ണങ്ങൾ - മത്സരഫലങ്ങൾ പ്രിയ രചയിതാവേ! നിങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രണയവർണ്ണങ്ങൾ എന്ന ചെറുകഥാ മത്സരഫലങ്ങൾ അറിയാം! പ്രതിലിപിയിലെ ഗോൾഡൻ ബാഡ്ജ് ഇല്ലാത്ത രചയിതാക്കൾക്ക് വേണ്ടി മാത്രമായാണ് പ്രണയവർണ്ണങ്ങൾ എന്ന ചെറുകഥാ മത്സരം ആരംഭിച്ചത്. ഈ മത്സരത്തിലൂടെ രചയിതാക്കൾക്ക് 7 ചെറുകഥകൾ പ്രസിദ്ധീകരിച്ച് പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് സ്വന്തമാക്കാനുള്ള അവസരം നൽകുന്ന രീതിയിലായിരുന്നു ഈ മത്സരം രൂപപ്പെടുത്തിയിരുന്നത്. പ്രതിലിപിയിലെ ഏതൊരു രചയിതാവിന്റെയും മുന്നിലോട്ടുള്ള യാത്രയുടെ ആദ്യപടിയാണ് ഗോൾഡൻ ബാഡ്ജ് നേടുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് നിരന്തരമായി രചനകൾ പ്രസിദ്ധീകരിക്കുകയും, വായനക്കാരുടെ പിന്തുണയോടെ ഗോൾഡൻ ബാഡ്ജ് നേടുകയും ചെയ്ത രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ! പ്രണയവർണ്ണങ്ങൾ മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് അവരുടെ രചനകൾ ലോക്ക് ചെയ്യാനുള്ള പ്രത്യേക അവസരം ഇതിലൂടെ ലഭിച്ചിരിക്കുന്നു. ഇനി മുതൽ ഈ രചയിതാക്കൾ ഒരു പുതിയ സീരീസ്/ തുടർക്കഥ പ്രസിദ്ധീകരിക്കുമ്പോൾ, ആ രചനയുടെ 16-ആം ഭാഗം മുതൽ തുടർന്നുള്ള ഭാഗങ്ങൾ ലോക്ക് ചെയ്യപ്പെടുകയും സീരീസ്/തുടർക്കഥ ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറുകയും ചെയ്യുന്നു. സബ്സ്ക്രിപ്ഷനിലൂടെയോ, കോയിൻസ് നൽകിയോ, അടുത്ത ദിവസം വരെ കാത്തിരുന്നോ വായനക്കാർക്ക് രചനയുടെ ഓരോ ഭാഗവും അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രതിലിപി ആപ്പിൽ ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ പതിവായി പ്രസിദ്ധീകരിക്കുകയും സീരീസ് ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രതിമാസം അയ്യായിരത്തിലധികം രൂപവരെ വരുമാനം നേടുന്ന ആയിരക്കണക്കിന് പ്രതിലിപി രചയിതാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാകാൻ ഈ രചയിതാക്കൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ, ഈ ഗോൾഡൻ ബാഡ്ജ് രചയിതാക്കൾ 'പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് - 6'-ൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് പ്രൈസുകളും, എക്സ്ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, മറ്റ് സമ്മാനങ്ങളും നേടാനും യോഗ്യത നേടിയിരിക്കുന്നു! പ്രണയവർണ്ണങ്ങൾ എന്ന മത്സരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച എല്ലാ എഴുത്തുകാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഭാവിയിൽ ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുന്ന മികച്ച രചനകൾ സൃഷ്ടിക്കുവാനുള്ള കഴിവ് നിങ്ങൾക്കോരോരുത്തർക്കുമുണ്ടെന്നത് പ്രശംസനീയമാണ്. പ്രതിലിപിയിൽ നിങ്ങൾ തുടർച്ചയായി ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ എഴുതുന്നത് തുടരുകയാണെങ്കിൽ, വിജയകരമായ ഒരു ഭാവി സാഹിത്യലോകത്ത് പടുത്തുയർത്താൻ പ്രതിലിപി നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. വായനക്കാരുടെ ഹൃദയത്തെ സ്പർശിച്ച അത്ഭുതകരമായ കഥകൾപ്രണയവർണ്ണങ്ങൾ എന്ന ചെറുകഥാ മത്സരത്തിലൂടെ നമുക്ക് സമ്മാനിച്ച എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ! വിജയികൾ - രചയിതാവ്:ശ്രീ പാർവണ രചന:പ്രണയവർണ്ണങ്ങൾ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) രചയിതാവ്:പ്രണയിനി രചന:പ്രണയണവർണങ്ങൾ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) രചയിതാവ്:അനാമിക രചന:പ്രണയവർണ്ണങ്ങൾ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) രചയിതാവ്:ശ്രീലക്ഷ്മി "ദച്ചൂട്ടി" രചന:എൻ്റെ പെണ്ണ് (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) രചയിതാവ്:Niharaa രചന:പ്രണയവ൪ണ്ണങ്ങൾ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) രചയിതാവ്:Swarahh രചന:പ്രണയവർണ്ണങ്ങൾ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) രചയിതാവ്:Ranjima C M രചന:പ്രണയത്തിൻ്റെ കുഞ്ഞ് കഥകൾ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് ചില മികച്ച കഥകൾ - രചയിതാവ്:Nimisha Nimi "ആമി" രചന:പ്രണയവർണ്ണങ്ങൾ ചെറുകഥകൾ രചയിതാവ്:PRARTHANA രചന:ചെറുകഥകൾ രചയിതാവ്:Monjathi_ രചന:ചെറു കഥകൾ രചയിതാവ്:𝓐𝓽𝓱𝓲𝓻𝓪 രചന:പ്രണയവർണങ്ങൾ രചയിതാവ്:Roshna Radhakrishnan രചന:പ്രണയവർണങ്ങൾ രചയിതാവ്:ആമി രചന:പ്രണയവർണങ്ങൾ...!! രചയിതാവ്:ദക്ഷ രചന:പ്രണയ വർണ്ണങ്ങൾ രചയിതാവ്: 𝕭𝖍𝖆𝖉𝖗𝖆 രചന:പ്രണയവർണ്ണങ്ങൾ രചയിതാവ്:മിഥില രചന:പ്രണയവർണ്ണങ്ങൾ...!!! രചയിതാവ്:മാധു രചന:പ്രണയവർണ്ണങ്ങൾ രചയിതാവ്:ഇമ രചന:പ്രണയവർണ്ണങ്ങൾ രചയിതാവ്:പ്രണയിനി.. രചന:പ്രണയ വർണ്ണങ്ങൾ രചയിതാവ്:കൃഷ്ണ രചന:പ്രണയവർണ്ണങ്ങൾ രചയിതാവ്:subisha subisha രചന:പ്രണയ നിമിഷം രചയിതാവ്:പൊന്നൂസ് മോൾ രചന:പ്രണയവർണങ്ങൾ രചയിതാവ്:ജാനിക ഭാഗീരഥി രചന:പ്രണയവർണ്ണങ്ങൾ രചയിതാവ്:Sneha Ajuws രചന:ചെറു കഥകൾ രചയിതാവ്:hanoona രചന:പ്രണയവർണ്ണങ്ങൾ രചയിതാവ്:പ്രാണ"പ്രാണ" രചന:പ്രണയവർണ്ണങ്ങൾ രചയിതാവ്:ദക്ഷ "മിഴി" രചന:ഒരു കുഞ്ഞു പ്രണയകഥ ശ്രദ്ധിക്കുക: മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല. വിജയികൾക്ക് [email protected] എന്ന ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. തുടർന്നും എഴുതുക.. എല്ലാ ആശംസകളും! പ്രതിലിപി ഇവെന്റ്സ ടീംകൂടുതല് കാണൂ
- സൂപ്പർ റൈറ്റേഴ്സ് അവാർഡ്സ് 5 - മത്സരഫലങ്ങൾ30 सितम्बर 2023സൂപ്പർ റൈറ്റേഴ്സ് അവാർഡ്സ് 5 - മത്സരഫലങ്ങൾ പ്രിയ രചയിതാക്കളേ, സൂപ്പർ റൈറ്റർ അവാർഡ്സ് - 5 മത്സര ഫലങ്ങൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്! നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ റൈറ്റർ അവാർഡ്സ് - 5 ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വിജയി പട്ടികയിൽ ഇടം നേടിയ രചയിതാക്കൾക്ക് പ്രതിലിപിയുടെ ആശംസകൾ! വിജയികളായ രചയിതാക്കളുടെ പൂർണ്ണ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രഗത്ഭരായ ഒരുപാട് രചയിതാക്കൾ ഈ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. പുതിയ നിരവധി രചയിതാക്കളും ഈ മത്സരത്തിനായി 60 ഭാഗങ്ങളുള്ള തുടർക്കഥകൾ പ്രസിദ്ധീകരിക്കുകയും, പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നത് പ്രശംസനീയവും, എടുത്തുപറയേണ്ട ഒരു നേട്ടവും കൂടിയാണ്. പല കാരണങ്ങൾ കൊണ്ട് തുടർക്കഥയുടെ 60 ഭാഗങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ പോയ രചയിതാക്കളെയും ഞങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 'സൂപ്പർ റൈറ്റർ അവാർഡ്സ് - 6' മത്സരത്തിന്റെ ഭാഗമാകാനും, ജനപ്രീതി നേടുന്ന കഥകൾ എഴുതി പൂർത്തിയാക്കാനും സാധിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. രചയിതാക്കളുടേയും, വായനക്കാരുടെയും പൂർണ്ണ പങ്കാളിത്തം കൊണ്ട് ' പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ്' രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓൺലൈൻ സാഹിത്യ അവാർഡായി മാറിയിരിക്കുന്നു! ഇത് നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്! വിവിധ സംസ്ഥാനങ്ങളിലായി 12 ഭാഷകളിൽ ആയിരക്കണക്കിന് പ്രതിഭാശാലികളായ എഴുത്തുകാർ പങ്കെടുക്കുകയും മികച്ച കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ ദേശീയതല രചനാ മത്സരം അനേകം രചയിതാക്കൾക്ക് ആധുനിക സാഹിത്യലോകത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി! മികച്ച രചനകൾ പ്രതിലിപിക്ക് സമ്മാനിച്ചതിന് എല്ലാ 'സൂപ്പർ റൈറ്റേഴ്സിനെയും' ഞങ്ങൾ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. നിങ്ങൾ ഓരോരുത്തരുടെയും സൃഷ്ട്ടികൾ വേറിട്ട അനുഭവമാണ് വായനക്കാർക്ക് സമ്മാനിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ രചയിതാക്കളോടും, നിങ്ങളുടെ പങ്കാളിത്തത്തിനും ഈ മത്സരം ഉജ്ജ്വല വിജയമാക്കിയതിനും ഞങ്ങൾ നന്ദി പറയുന്നു. എഴുത്തിനോടുള്ള നിങ്ങളുടെ അഭിനിവേശം അഭിനന്ദനാർഹമാണ്. നിങ്ങൾ പ്രതിലിപിയുടെ ഭാഗമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ക്രൈം ത്രില്ലറുകൾ, ഹൊറർ കഥകൾ, പ്രണയകഥകൾ, സാമൂഹിക കഥകൾ, സയൻസ് ഫിക്ഷൻ, ചരിത്ര കഥകൾ - ഇങ്ങനെ വായനക്കാരിൽ ആവേശമുണർത്തുന്ന അനേകം സൃഷ്ടികൾ ഈ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്! ഓരോ കഥകളും വായനക്കാരുടെ സ്നേഹം നേടുകയും, അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്; അവ എന്നെന്നേക്കുമായി വായനക്കാരുടെ മനസ്സിൽ നിലനിൽക്കുകയും ചെയ്യും! മത്സരത്തിനായി സമർപ്പിക്കപ്പെട്ട ഓരോ രചനകളും വ്യത്യസ്തവും, മികച്ച നിലവാരം പുലർത്തുന്നവയുമായിരുന്നു. നിങ്ങൾ ഓരോരുത്തരും ഈ മത്സരത്തിന്റെ വിജയികൾ തന്നെയാണ്. എന്നിരുന്നാലും, നിയമങ്ങൾ അനുസരിച്ച് വിവിധ സ്ഥാനങ്ങളിലേക്കുള്ള വിജയികളെ തിരഞ്ഞെടുക്കണം. അശ്രാന്ത പരിശ്രമത്തിലൂടെ ഞങ്ങളുടെ വിധികർത്താക്കളുടെ പാനൽ ആയിരക്കണക്കിന് രചനകളിൽ നിന്നും മത്സര നിബന്ധനകൾ എല്ലാം പാലിച്ചുകൊണ്ട് പൂർത്തിയാക്കിയ ചില മികച്ച രചനകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മത്സരത്തിലെ വിജയികളായ 'സൂപ്പർ റൈറ്റേഴ്സിന്റെ' പേരുകളും വിവരങ്ങളും താഴെക്കൊടുത്തിരിക്കുന്നു. വിജയികൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ! സൂപ്പർ റൈറ്റർ അവാർഡ്സ് - 5 മത്സരവിജയികൾ - ഒന്നാം സ്ഥാനം നേടിയ രചയിതാവ് : ഹണി-ശിവരാജൻ രചന:Pishtaco - A Bolivian Based Horror (സമ്മാനം :15,000/- ക്യാഷ് പ്രൈസ് + പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) രണ്ടാം സ്ഥാനം നേടിയ രചയിതാവ് : ഷാജി-കാവ്യ രചന:നിലാഗന്ധി (സമ്മാനം : 11,000/- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) മൂന്നാം സ്ഥാനം നേടിയ രചയിതാവ് : വിനീത അനില് രചന:ആര്യാഹി (സമ്മാനം : 7,000/- ക്യാഷ് പ്രൈസ് + +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) 4 മുതൽ 20 വരെയുള്ള സ്ഥാനങ്ങൾ നേടിയ വിജയികൾ - (സമ്മാനം :5,000/- ക്യാഷ് പ്രൈസ് + പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) 4. രചയിതാവ് : സുരേഷ് ബാബു പി ബി രചന: ചേറ്റിലെ കൊമ്പൻ 5. രചയിതാവ് : Dua രചന: വിധിക്കപ്പെട്ട പ്രണയം 6. രചയിതാവ് : താര ഉണ്ണി രചന: സ്നേഹനിധി 7. രചയിതാവ് : സീതാദേവി ആരോമൽ രചന: മാനുഷി 8. രചയിതാവ് : അഞ്ജലി ജഗത് മൂളിയിൽ രചന: അന്ന് പെയ്ത മഴയിൽ 9. രചയിതാവ് : ഋത്വാ ഗോപിക രചന: പമേലയുടെ പച്ചവീട് 10. രചയിതാവ് : സംയുക്ത എസ്സ് രചന: ശിവക്കാവ് 11. രചയിതാവ് : Haya രചന: അഗ്രഹാരത്തിൻ മരുമകൾ 12. രചയിതാവ് : ദീപിക അജിത്ത് രചന: മനമറിയാതെ 13. രചയിതാവ് : കനി മലർ രചന: പ്രണയിനി 14. രചയിതാവ് : ജാസ്മിൻ ജിൻസ രചന: നീ വരും നേരം 15. രചയിതാവ് : അമ്മു സന്തോഷ് രചന: ജ്വാലാമുഖി 16. രചയിതാവ് : അനാമിക രചന: തീരം തേടുന്നവർ 17. രചയിതാവ് : യാദവി രചന: പത്മി! 18. രചയിതാവ് : Raichel Jyo രചന: അപ്പവും വീഞ്ഞും 19. രചയിതാവ് : Muhammed Rafi രചന: ️പ്രണയനിലാവ് 20. രചയിതാവ് : Sreedevi Devu രചന: കാക്കത്തൊള്ളായിരം ചുംബനങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് മികച്ച കഥകൾ- പ്രത്യേക പരാമർശം അർഹിക്കുന്ന മികച്ച ചില രചനകളാണ് താഴെ നൽകിയിരിക്കുന്നത്. അടുത്ത തവണ മുകളിലെ സൂപ്പർ റൈറ്റേഴ്സിന്റെ പട്ടികയിൽ ഈ രചയിതാക്കൾക്ക് സ്ഥാനം പിടിക്കാൻ സാധിക്കട്ടെ, എല്ലാ ആശംസകളും! അഗ്നികഹർഷ മഴപോലെജയശ്രീ എം ലേഡി ഡ്രാക്കുളഹക്കിം മൊറയൂർ മനമറിയാതെഡോ. ദിൽരാജ് അമിത്രസഹന്സന പറയാനിനിയുംരഘുദാസ് കാട്ടുങ്കൽ ഫെയർ സ്റ്റേജ്എം വി പാപ്പി മഞ്ഞുകാലവും കഴിഞ്ഞ്ദേവ ഇവിടം സ്വർഗ്ഗമാണ്പ്രണയം ഇത് ഭൂമികയുടെ കഥവേനൽമരം നിയോഗംനിള കാർത്തിക അന്ന് പെയ്ത മഴയിൽആമിന ആയിഷ സ്വപ്നങ്ങളിലെ അതിഥികൾറോസ തോമസ് മഞ്ഞുപോലെശ്രീലക്ഷ്മി നീഹാരംകീർത്തി ഹൃദയമന്ത്രംദിവ്യ കശ്യപ് ഋതു ദേദങ്ങൾ അറിയാതെഇവാനിയ പഞ്ചബാണങ്ങൾപദ്മം വി പ്രണയക്കൂട്ഉണ്ണി എൻ ഇനിയെന്നാ സ്വപ്നം പൂക്കുമോമിറാൽ മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ, പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല. ഈ മത്സരത്തിൽ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് 100-ൽ അധികം ഭാഗങ്ങൾ ഉള്ള രചനകൾ എഴുതി പൂർത്തിയാക്കിയിരുന്ന ഓരോ രചയിതാക്കൾക്കും പ്രതിലിപിയിൽ നിന്ന് മനോഹരമായ ഒരു സമ്മാനം പ്രഖ്യാപിച്ചിരുന്നു. വരുന്ന ദിവസങ്ങളിൽത്തന്നെ ഈ രചയിതാക്കളെ ഞങ്ങൾ ബന്ധപ്പെടുന്നതാണ്. ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ ഓൺലൈൻ സാഹിത്യ അവാർഡായ സൂപ്പർ റൈറ്റർ അവാർഡ്സ് - 6 മത്സരത്തിൽ നിങ്ങളോരോരുത്തരും പങ്കെടുക്കുമെന്നും, ഇനിയും മികച്ച രചനകൾ പതിലിപിയിലൂടെ വായനക്കാരിലേക്ക് എത്തിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഈ മത്സരത്തിനായി നിങ്ങൾ ചെയ്യേണ്ടത് 60 ഭാഗങ്ങളുള്ള ഒരു തുടർക്കഥ 25 ഡിസംബർ 2023-നുള്ളിൽ എഴുതി പൂർത്തിയാക്കുകയാണ്. മത്സരത്തിന്റെ സമ്മാനങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾക്കായി സന്ദർശിക്കൂ: സൂപ്പർ റൈറ്റർ അവാർഡ്സ് - 6 ആശംസകൾ, പ്രതിലിപി ഇവെന്റ്സ്കൂടുതല് കാണൂ
- പ്രതിലിപിയിലെ യാത്രകൾ - ഭാഗം 522 सितम्बर 2023പ്രിയ സുഹൃത്തേ, പ്രതിലിപിയിലെ രചയിതാക്കളുടെ യാത്രകൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. ഉറക്കമില്ലാതെ എഴുതിയ രചനകൾക്ക് ഇന്ന് ലഭിക്കുന്ന അംഗീകാരങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ലഭിച്ചവയുമല്ല. ഉയർച്ചയും താഴ്ചയും എല്ലാമുള്ളഞങ്ങളുടെ പ്രിയ രചയിതാക്കളുടെ ഇത് വരെയുള്ള യാത്ര, അവരുടെ പ്രതിലിപി ജീവിതങ്ങൾ വായിക്കാൻ താഴെ ക്ലിക്ക് ചെയ്യൂ. ഓളങ്ങൾ... ❤️ ഒരു ഓർമയാത്ര...-ആദിലക്ഷ്മി എന്റെ കഥാലോകം -AMMZZ STORY WORLD ലിപിയിലേക്കുള്ള യാത്ര -Charu Varna ലിപിയിലെ യാത്ര... !-Gouri Subhash Prathilipi : a journey-ഹരിലക്ഷ്മി പ്രതി, ലിപിയാണ് ലിപിക്ക് ഒപ്പമുള്ള എന്റെ യാത്ര-രുദ്രവേണി എന്റെ ലിപിയാത്ര -അമ്മു അമ്മൂസ് ഞാനും എന്റെ പ്രതിലിപിയും -തത്വാ ലിപിയിലൂടെ........... -ചിലങ്ക പ്രതിലിപിയിലൂടെ എന്റെ യാത്ര -രജിത രാജഗോപാൽ വരും ദിവസങ്ങളിൽ കൂടുതൽ മനോഹരമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്നും വായിക്കുക തുടർന്നും എഴുതുക ടീം പ്രതിലിപികൂടുതല് കാണൂ
- പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ്: 60-ഭാഗങ്ങളുള്ള തുടർക്കഥ/സീരീസ് പൂർത്തിയാക്കാൻ 6 നിർദ്ദേശങ്ങൾ21 अगस्त 2023പ്രിയ രചയിതാവേ, ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ ഓൺലൈൻ കഥാരചനാ മത്സരമായ പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് നിങ്ങൾക്കായി വീണ്ടും ആരംഭിച്ചിരിക്കുന്നു. ഈ മത്സരത്തിൽ 60 ഭാഗങ്ങളുള്ള ഒരു തുടർക്കഥ/സീരീസ് എഴുതുന്നതിലൂടെ പ്രതിലിപിയിലെ ഒരു മികച്ച 'സൂപ്പർ റൈറ്റർ' ആകാനും ആവേശകരമായ സമ്മാനങ്ങളും മറ്റ് നേട്ടങ്ങളും സ്വന്തമാക്കാനും നിങ്ങൾക്ക് അവസരം ലഭിക്കുന്നു. 60 ഭാഗങ്ങളുള്ള ഒരു ബെസ്റ്റ് സെല്ലർ സീരീസ് എളുപ്പത്തിൽ ആസൂത്രണം ചെയ്യാനും, എഴുതാനുമുള്ള ചിലനിർദ്ദേശങ്ങൾ ഇവിടെ ചേർക്കുന്നു. 1.ഒരു വരിയിൽ ഇതിവൃത്തം (പ്ലോട്ട്) തയ്യാറാക്കാം- ആദ്യമായി ഒരു പേജിൽ നിങ്ങളുടെ ഒരു വരിയുള്ള ഇതിവൃത്തം (പ്ലോട്ട്) എഴുതുക. ദൈനംദിന ജീവിതത്തിലെ ഏതെങ്കിലും സംഭവങ്ങൾ/ പത്ര ലേഖനങ്ങൾ/ ടിവി വാർത്തകൾ/ ഏതെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റ്/ പ്രതിലിപി വായനക്കാരുടെ അവലോകനങ്ങൾ (ഇവയെല്ലാം ഉദാഹരണങ്ങൾ മാത്രമാണ്) തുടങ്ങി എന്ത് വിഷയം വേണമെങ്കിലും നിങ്ങൾക്ക് ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. 2.കഥയുടെ സംഗ്രഹം ഒരു പേജിന്റെ പകുതിയോളം വരുന്ന രീതിയിൽ എഴുതാം- മുകളിലുള്ള ഒറ്റവരി പ്ലോട്ടിനെ അടിസ്ഥാനമാക്കി, നിങ്ങളുടെ കഥയുടെ ഒരു ചെറിയ ചട്ടക്കൂട് നിർമ്മിക്കാൻ ഇതിലൂടെ ശ്രമിക്കാം. കഥ എവിടെ തുടങ്ങി എങ്ങനെ അവസാനിക്കുന്നുവെന്നും, പ്രധാന കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം ഇവിടെ എഴുതാം. 3. കഥയിലെ പ്രധാന കഥാപാത്രങ്ങളെ സൃഷ്ടിക്കാം- ഇനി കഥയിലെ പ്രധാന കഥാപാത്രങ്ങളെ രൂപകൽപ്പന ചെയ്യാം. അവർ എവിടെ താമസിക്കുന്നു? അവരുടെ ജീവിതത്തിലെ വെല്ലുവിളികൾ എന്തൊക്കെയാണ്? ഏതുതരം വ്യക്തിത്വമാണ് അവർക്കുള്ളത്? നിങ്ങളുടെ കഥക്ക് വേണ്ട മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്നതെല്ലാം ഉൾപ്പെടുത്തി, ഈ കഥാപാത്രങ്ങളെ കുറിച്ച് 4-5 വരികളിൽ ഹ്രസ്വമായ കുറിപ്പുകൾ തയ്യാറാക്കാം. 4. തുടക്കം മുതൽ അവസാനം വരെയുള്ള കഥയിലെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്താം- ഒരു പേജിന്റെ ആദ്യ പകുതിയിൽ കഥാസംഗ്രഹവും, കഥാപാത്രങ്ങളും, അടുത്ത പകുതിയിൽ കഥയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രധാന സംഭവങ്ങൾ, വഴിത്തിരിവുകൾ എന്നിവയും ഉൾപ്പെടുത്താം. കഥയുടെ തുടക്കം മുതൽ അവസാനം വരെയുള്ള പ്രധാന സന്ദർഭങ്ങൾ 1,2,3,4 എന്നിങ്ങനെ അക്കങ്ങളിൽ രേഖപ്പെടുത്തി, ഓരോ സന്ദർഭങ്ങളെ കുറിച്ചും ഓരോ വരികൾ വീതം എഴുതാം. 5. കഥയെ ഭാഗങ്ങളായി വിഭജിക്കാം- മത്സരത്തിനായി നിങ്ങളുടെ 60 ഭാഗങ്ങളുള്ള കഥ ആസൂത്രണം ചെയ്യാനുള്ള സമയമാണിത്. തുടർക്കഥയെ ആറ് ഭാഗങ്ങളാക്കി ഓരോ വിഭാഗത്തിലും കഥയുടെ ഓരോ പ്രധാന സംഭവങ്ങളും ഉൾപ്പെടുത്താം - 1-10 ഭാഗങ്ങൾ 11-20 ഭാഗങ്ങൾ 21-30 ഭാഗങ്ങൾ 31-40 ഭാഗങ്ങൾ 41-50 ഭാഗങ്ങൾ 51-60 ഭാഗങ്ങൾ ഈ ഓരോ വിഭാഗത്തിലും ചേർക്കാൻ ഉദ്ദേശിക്കുന്ന കഥയിലെ പ്രധാന സംഭവങ്ങൾ ആസ്പദമാക്കി 1-2 വരികൾ വീതം എഴുതാൻ ശ്രമിക്കുക. 6. ഓരോ ഭാഗത്തേക്കുറിച്ചും ഓരോ ചെറിയ കുറിപ്പുകൾ എഴുതാം- ഇപ്പോൾ നിങ്ങൾ കഥ എഴുതി തുടങ്ങാൻ തയ്യാറായിരിക്കുന്നു! ഓരോ 10 ഭാഗങ്ങളിലേക്കും വേണ്ട ആശയങ്ങൾ നിങ്ങൾ ഇതിനോടകം എഴുതിക്കഴിഞ്ഞു. ഇനി തുടർക്കഥയുടെ ഓരോ ഭാഗങ്ങളും കൃത്യമായി ആസൂത്രണം ചെയ്യുകയാണ് വേണ്ടത്. കഥയുടെ ഓരോ ഭാഗത്തിലും എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് 1 വരിയിൽ ഏകദേശ രൂപരേഖ തയ്യാറാക്കാം. ഉദാഹരണം- ഭാഗം 1- ഭാഗം 2- ഭാഗം 3- ഭാഗം 4- ഇങ്ങനെ ******************************** ഇങ്ങനെ കഥയുടെ മുഴുവൻ ഭാഗങ്ങളും ആസൂത്രണം ചെയ്യാൻ 2-3 ദിവസങ്ങൾ വരെ സമയം വേണ്ടിവന്നേക്കാം. മികച്ച ഒരു കഥയെഴുതുന്നതിന് വ്യക്തമായ ആസൂത്രണം വളരെ പ്രധാനമാണ്. പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ്-മത്സരത്തിൽ നിങ്ങളുടെ കഥ തടസ്സങ്ങളില്ലാതെ സുഗമമായി എഴുതി പൂർത്തിയാക്കാൻ ഈ മാതൃക നിങ്ങളെ സഹായിക്കും. കഥക്കുവേണ്ട രൂപരേഖ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിലൂടെ എഴുതിത്തുടങ്ങുമ്പോൾ സംഭവിക്കാവുന്ന പല വെല്ലുവിളികളെയും എളുപ്പത്തിൽ നേരിടാനും, ആശയങ്ങളുടെ പരിമിതികൾ ഇല്ലാതെ എഴുതി പൂർത്തിയാക്കാനും നിങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും. ഈ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു രചയിതാക്കളെക്കാൾ ഒരുപടി മുന്നിൽ എത്താൻ വ്യക്തമായ ആസൂത്രണം നിങ്ങളെ സഹായിക്കും. പ്രതിലിപി നിങ്ങളുമായി പങ്കിട്ട ഈനിർദ്ദേശങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കൂ! ഒരു തുടർക്കഥ മുഴുവൻ എത്ര ലളിതവും, മനോഹരവുമായി എഴുതി പൂർത്തിയാക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് ഇതിലൂടെ മനസ്സിലാക്കാം. 60 ഭാഗങ്ങളുള്ള മികച്ച ഒരു തുടർക്കഥ നിങ്ങൾക്ക് അനായാസം എഴുതി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. ഇന്ന് തന്നെ എഴുതാൻ തുടങ്ങൂ! വിജയാശംസകൾ, പ്രതിലിപി ഇവന്റ്സ് ഡിപ്പാർട്മെന്റ്കൂടുതല് കാണൂ
- ഗോൾഡൻ പെൻ അവാർഡ്സ് - മത്സരഫലം16 अगस्त 2023പ്രിയ രചയിതാവേ! നിങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗോൾഡൻ പെൻ അവാർഡ്സ് മത്സരഫലങ്ങൾ അറിയാം! പ്രതിലിപിയിലെ പുതിയ എഴുത്തുകാർക്ക് വേണ്ടി മാത്രമായാണ് ഗോൾഡൻ പെൻ അവാർഡ്സ് മത്സരം ആരംഭിച്ചത്. ഈ മത്സരത്തിലൂടെ രചയിതാക്കൾക്ക് ഒരു സീരീസ്/തുടർക്കഥ പ്രസിദ്ധീകരിച്ച് പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് നേടുന്നതിന് ഒരു പടി അടുത്ത് എത്താൻ സഹായിക്കുന്ന രീതിയിലായിരുന്നു മത്സരം രൂപപ്പെടുത്തിയിരുന്നത്. പ്രതിലിപിയിലെ ഏതൊരു രചയിതാവിന്റെയും മുന്നിലോട്ടുള്ള യാത്രയുടെ ആദ്യപടിയാണ് ഗോൾഡൻ ബാഡ്ജ് നേടുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് നിരന്തരമായി രചനകൾ പ്രസിദ്ധീകരിക്കുകയും, വായനക്കാരുടെ പിന്തുണയോടെ ഗോൾഡൻ ബാഡ്ജ് നേടുകയും ചെയ്ത 176 രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ! ഗോൾഡൻ പെൻ അവാർഡ്സ് മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് അവരുടെ രചനകൾ ലോക്ക് ചെയ്യാനുള്ള പ്രത്യേക അവസരം ഇതിലൂടെ ലഭിച്ചിരിക്കുന്നു. ഇനി മുതൽ ഈ രചയിതാക്കൾ ഒരു പുതിയ സീരീസ്/ തുടർക്കഥ പ്രസിദ്ധീകരിക്കുമ്പോൾ, ആ രചനയുടെ 16-ആം ഭാഗം മുതൽ തുടർന്നുള്ള ഭാഗങ്ങൾ ലോക്ക് ചെയ്യപ്പെടുകയും സീരീസ്/തുടർക്കഥ ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറുകയും ചെയ്യുന്നു. സബ്സ്ക്രിപ്ഷനിലൂടെയോ, കോയിൻസ് നൽകിയോ, അടുത്ത ദിവസം വരെ കാത്തിരുന്നോ വായനക്കാർക്ക് രചനയുടെ ഓരോ ഭാഗവും അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രതിലിപി ആപ്പിൽ ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ പതിവായി പ്രസിദ്ധീകരിക്കുകയും സീരീസ് ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രതിമാസം അയ്യായിരത്തിലധികം രൂപയോളം വരുമാനമായി നേടുന്ന ആയിരക്കണക്കിന് പ്രതിലിപി രചയിതാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാകാൻ ഈ രചയിതാക്കൾക്ക് അവസരം ലഭിച്ചിരിക്കുന്നു. കൂടാതെ, ഈ ഗോൾഡൻ ബാഡ്ജ് രചയിതാക്കൾ 'പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് - 6'മത്സരത്തിൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് പ്രൈസുകളും, എക്സ്ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, മറ്റ് സമ്മാനങ്ങളും നേടാനും യോഗ്യത നേടിയിരിക്കുന്നു! 'ഗോൾഡൻ പെൻ അവാർഡ്സ്' എന്ന മത്സരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച എല്ലാ എഴുത്തുകാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഭാവിയിൽ ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുന്ന മികച്ച രചനകൾ സൃഷ്ടിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു!പ്രതിലിപിയിലൂടെ തുടർച്ചയായി സീരീസ്/തുടർക്കഥകൾ പ്രസിദ്ധീകരിച്ച്,സാഹിത്യലോകത്ത് വിജയകരമായ ഒരു ഭാവി പടുത്തുയർത്താൻ മുന്നോട്ടുള്ള യാത്രയിൽ പ്രതിലിപി നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. വായനക്കാരുടെ ഹൃദയത്തെ സ്പർശിച്ച അത്ഭുതകരമായ കഥകൾ ഗോൾഡൻ പെൻ അവാർഡ്സിലൂടെ നമുക്ക് സമ്മാനിച്ച എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ! വിജയികൾ - ഒന്നാം സ്ഥാനം നേടിയ രചയിതാവ്: ISHA KASI രചന: പരിണയം (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) രണ്ടാം സ്ഥാനം നേടിയ രചയിതാവ്: ചിഞ്ചു മരിയ രചന: ബ്ലാക്ക് ഡെവിൾ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) മൂന്നാം സ്ഥാനം നേടിയ രചയിതാവ്: പ്രാർത്ഥന രചന: സ്വർഗ്ഗം (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) നാലാം സ്ഥാനം നേടിയ രചയിതാവ്: Nainika രചന: അറിയാതെ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) അഞ്ചാം സ്ഥാനം നേടിയ രചയിതാവ്: Naju aash രചന: താലി (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) ആറാം സ്ഥാനം നേടിയ രചയിതാവ്: ഡിങ്കിനി പെണ്ണ് രചന: നിനക്കായ് (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) ഏഴാം സ്ഥാനം നേടിയ രചയിതാവ്: Arya Raveendran രചന: നീതി (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) എട്ടാം സ്ഥാനം നേടിയ രചയിതാവ്: അമൃത ആമി രചന: പറയാതെ (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) ഒൻപതാം സ്ഥാനം നേടിയ രചയിതാവ്: Kayal Vizhi രചന: നീലാംബരി (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) പത്താം സ്ഥാനം നേടിയ രചയിതാവ്: Ahalya Ram രചന: അഹല്യായനം (സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്) പ്രത്യേക പരാമർശം അർഹിക്കുന്ന ചില മികച്ച രചനകൾ - രചയിതാവ് : ഭ്രാന്തൻ രചന: തുളസിത്തറ രചയിതാവ് : Aswathy Anandhu Krishnan രചന: പ്രിയപ്പെട്ടവൾ രചയിതാവ് : ശ്രേയ Saru രചന: അടയാളം രചയിതാവ് : Daffodils രചന: അനാമിക രചയിതാവ് : ആമ്പൽ രചന: അതീന്ദ്രിയം രചയിതാവ് : സീതാ മഹാലക്ഷ്മി രചന: നിന്നിൽ മാത്രം രചയിതാവ് : Devil Queen രചന: PRISON__The Hell രചയിതാവ് : Angles Love രചന: സഖാവിന്റെ കുറുമ്പി രചയിതാവ് : ഗൗരി.എസ് രചന: Agreement Marriage രചയിതാവ് : Hemambika T V രചന: പാവം പാവം രാജകുമാരി രചയിതാവ് : Savitha Sunilkumar രചന: ഗൗരിനന്ദനം രചയിതാവ് : Arya Kanimangalam രചന: മേഘം കറുപ്പിച്ച കാട് രചയിതാവ് : FASILA JEBIN രചന: കടൽ കാറ്റ് രചയിതാവ് : Shenza Zayan രചന: എന്റെ മാഷ് രചയിതാവ് : ശോശന്ന രചന: മഗിളർ മട്ടും രചയിതാവ് : Nadhira Nadhi രചന: താത്തക്കുട്ടി രചയിതാവ് : Neelambari രചന: നാഗകന്യക രചയിതാവ് : Sidrathul Munthaha രചന: വിധി തീർത്ത നൊമ്പരം രചയിതാവ് : Hana രചന: തോരാമഴയിൽ രചയിതാവ് : അലങ്കൃത രചന: തെന്നൽ രചയിതാവ് : Liyn രചന: MIZPAH രചയിതാവ് : AMMU രചന: വൈകാശി രചയിതാവ് : Ponnu രചന: ചിത്രശലഭങ്ങൾ രചയിതാവ് : PIKACHU രചന: Zindagi രചയിതാവ് : I AND YOU രചന: മീനാക്ഷി പരിണയം രചയിതാവ് : kimchimochiiiz രചന: Blood Moon Day രചയിതാവ് : Adora രചന: അവൾ രചയിതാവ് : അനു അനാമിക രചന: കാർമുകിൽ രചയിതാവ് : Reshmi രചന: ജീവാമൃതം രചയിതാവ് : Yaamika രചന: പ്രണയാഗ്നി ശ്രദ്ധിക്കുക: മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. (ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല) വിജയികൾക്ക്[email protected]എന്ന ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. തുടർന്നും എഴുതുക... എല്ലാ ആശംസകളും! പ്രതിലിപി ഇവെന്റ്സ് ടീംകൂടുതല് കാണൂ